Image

സ്വാതന്ത്ര്യ സമരത്തില്‍ കോണ്‍ഗ്രസ്‌ വഹിച്ച പങ്ക്‌ വളരെ വലുതെന്ന്‌ ആര്‍.എസ്‌.എസ്‌ മേധാവി മോഹന്‍ ഭഗവത്‌

Published on 18 September, 2018
സ്വാതന്ത്ര്യ സമരത്തില്‍ കോണ്‍ഗ്രസ്‌ വഹിച്ച പങ്ക്‌ വളരെ വലുതെന്ന്‌ ആര്‍.എസ്‌.എസ്‌ മേധാവി മോഹന്‍ ഭഗവത്‌


ന്യുദല്‍ഹി: ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ കോണ്‍ഗ്രസ്‌ വലിയ പങ്ക്‌ വഹിച്ചിട്ടുണ്ടെന്ന്‌ ആര്‍.എസ്‌.എസ്‌ മേധാവി മോഹന്‍ ഭഗവത്‌. ഒട്ടേറെ നേതാക്കളെ സംഭാവന ചെയ്‌ത പ്രസ്ഥാനമാണ്‌ കോണ്‍ഗ്രസെന്നു ഭാഗവത്‌ പറഞ്ഞു. ഭാരതത്തിന്റെ ഭാവി എന്ന വിഷയത്തില്‍ ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ ആരംഭിച്ച മൂന്ന്‌ ദിവസത്തെ ആര്‍.എസ്‌.എസ്‌ സമ്മേളത്തിലാണ്‌ ഭാഗവത്‌ ഇക്കാര്യം പറഞ്ഞത്‌.

'ആര്‍.എസ്‌.എസിന്റെ ആശയങ്ങള്‍ ആരെയും അടിച്ചേല്‍പ്പിക്കില്ല. ഹിന്ദുക്കളെ ഒന്നിപ്പിക്കാനാണ്‌ ആര്‍.എസ്‌.എസ്‌ രൂപം കൊണ്ടത്‌. ആര്‍.എസ്‌.എസിന്റെ ഹിന്ദുത്വം ആരെയും എതിര്‍ക്കാനുള്ളതല്ല. ആശയങ്ങള്‍ ആരെയും അടിച്ചേല്‍പ്പിക്കില്ല'. ഭാഗവത്‌ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക