ഡാളസ് : കേരള ലിറ്ററി സൊസൈറ്റി ഓഫ് ഡാളസ്സ്
സംഘടിപ്പിക്കുന്ന ചങ്ങംമ്പുഴ ജന്മശതാബ്ദ്ധി അനുസ്മരണവും, സാഹിത്യ സദസ്സും
ജൂലായ് 3 ഞായറാഴ്ച്ച 4.30 ന് മസ്കിറ്റിലുള്ള കേരള അസ്സോസിയേഷന്
കോണ്‍ഫ്രന്‍സ് ഹാളില്‍ (ചങ്ങംമ്പുഴ നഗറില്‍ ) നടത്തപ്പെടുന്നാണെന്ന്
കെ.എല്‍ .എസ് പ്രസിഡന്റ് ജോസന് ജോര്‍ജ് അറിയിച്ചു. പ്രമുഖ സാഹിത്യക്കാരന്
സഖറിയ, ലാന പ്രസിഡന്റ് എബ്രഹാം തെക്കേമുറി, ഡാളസ്സിലെ ആദരണീയ
സാമൂഹ്യ-സാംസ്ക്കാരിക-സാഹിത്യ വേദികളിലെ സജ്ജീവ സാന്നിദ്ധ്യമായ
ഡോ.എം.എസ്സ്.ടി.നമ്പൂതിരി എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുത്ത്
സംസാരിക്കും. എല്ലാവരേയും സമ്മേളനത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി
സെക്രട്ടറി തോമസ് മാത്യു അറിയിച്ചു.