Image

റാഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ സുരക്ഷ വിട്ടുവീഴ്ച ചെയ്തുവെന്ന ആരോപണവുമായി എ.കെ ആന്‍റണി

Published on 18 September, 2018
റാഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ സുരക്ഷ വിട്ടുവീഴ്ച ചെയ്തുവെന്ന ആരോപണവുമായി എ.കെ ആന്‍റണി

 റാഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ സുരക്ഷ വിട്ടുവീഴ്ച ചെയ്തുവെന്ന ആരോപണവുമായി മുന്‍ പ്രതിരോധമന്ത്രി എ.കെ ആന്‍റണി. കൂടാതെ, റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് മന്ത്രിമാര്‍ നടത്തുന്ന വ്യത്യസ്തതരം പ്രസ്താവനകളേയും അദ്ദേഹം ചോദ്യം ചെയ്തു. 'അടുത്തിടെ നിയമ മന്ത്രി പറയുകയുണ്ടായി, വിമാനങ്ങള്‍ക്ക് യുപിഎയുടെ കാലത്ത് നടന്ന ഇടപാടിനേക്കാളും 9% വിലക്കുറവാണ് പുതിയ കരാറില്‍ എന്ന്. എന്നാല്‍ ധനകാര്യമന്ത്രി പറഞ്ഞു 20% വിലക്കുറവാണ് എന്ന്. എയര്‍ ഫോഴ്സ് ഉദ്യോഗസ്ഥന്‍ പറഞ്ഞു 40% വിലക്കുറവാണ് എന്ന്. അഥവാ വിമാനങ്ങള്‍ക്ക് ഇത്രമാത്രം വിലക്കുറവാണ് എങ്കില്‍ 126ല്‍ ഒതുക്കാതെ കൂടുതല്‍ വിമാനങ്ങള്‍ എന്തേ വാങ്ങാത്തത്? ആന്‍റണി ചോദിച്ചു.കൂടാതെ, റാഫേല്‍ ഇടപാടില്‍ സംയുക്ത പാര്‍ലമെന്‍ററി സമിതി അന്വേഷണത്തിന് ഉത്തരവിടാന്‍ സര്‍ക്കാര്‍ എന്തിനാണ് മടിക്കുന്നതെന്നും ആന്‍റണി ചോദിച്ചു. സംയുക്ത പാര്‍ലമെന്‍ററി സമിതി അന്വേഷണത്തെ എതിര്‍ക്കുന്നതിലൂടെ സര്‍ക്കാര്‍ എന്തോ ഒളിക്കാന്‍ ശ്രമിക്കുകയാണെന്നത് വ്യക്തമാണെന്ന് അദ്ദേഹം പറഞ്ഞു. 

Join WhatsApp News
From fb 2018-09-18 20:46:08
പെട്രോൾ ഡീസൽ വില കുറയും .. ഒരല്പം കൂടി ക്ഷമിക്കുക 
2019 ലെ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിന് മുൻപ് ഒരു മൂന്നോ നാലോ മാസം മുൻപെങ്കിലും ഇന്ധനവിലയ്ക്ക് 4 മുതൽ 5 രൂപവരെയോ അതിൽ കൂടുതലോ കുറയും. എണ്ണ കമ്പനികൾക്ക് കിട്ടേണ്ട പണവും അവർ 2019 തിരഞ്ഞെടുപ്പിൽ ബിജെപിക്ക് കൊടുക്കേണ്ട സംഭാവനയും അതിൻറെ പലിശയും കൂട്ടുപലിശയും വരെ ഇത്രേം കാലത്തെ വില വർദ്ധനവ് കൊണ്ട് അവർ ഉണ്ടാക്കിയിട്ടുണ്ട്. 

ഒരു മൂന്ന് മാസം കഴിയുമ്പോൾ ഏക സിവിൽ കോഡ് കൊണ്ടുവരാനുള്ള ശ്രമങ്ങൾ തുടങ്ങും. ആ വാർത്തകൾ സാമൂഹ്യമാധയമങ്ങളിൽ കാട്ടുതീ പോലെ കത്തിപ്പടരും. ഒരു രാജ്യം ഒരു നിയമം എന്ന മുദ്രാവാക്യത്തിന് നല്ല പ്രതികരണം ലഭിക്കും. മാപ്ലാര് തെരുവിലിറങ്ങും. പലേടത്തും ലാത്തിചാര്ജും കലാപങ്ങളും നടക്കും. അതിൻറെ മറവിൽ സ്ഫോടനങ്ങളും കലാപങ്ങളും ആസൂത്രണം ചെയ്യാനുള്ള തിരക്കഥകൾ നേരെത്തെ തയാറാക്കിവച്ചിട്ടുണ്ട് ! 

രാമക്ഷേത്രം വീണ്ടും വിഷയമാകും. രാമക്ഷേത്രം മാത്രംപൊക്കിപിടിച്ചാൽ രക്ഷപ്പെടില്ല എന്നുറപ്പുള്ളത് കൊണ്ടാണ് പെട്രോൾ വിലയും ഏക സിവിൽകോഡും 2019 ൽ മുഖ്യ തിരഞ്ഞെടുപ്പ് വിഷയങ്ങൾ ആകുക. രാമക്ഷേത്രം ഒരു പ്രൈം പ്രൊപ്പഗാണ്ടയെയല്ല. 

ബംഗ്ലാദേശി കുടിയേറ്റക്കാരോടുള്ള കർശന നിലപാട് വീണ്ടും വിഷയമാകും. അറബിപ്പേരുള്ള ഇന്ത്യൻ മുസ്ലിംകൾക്ക് വരെ അവരുടെ ഐഡന്റിറ്റി നഷ്ടപ്പെടും. പ്രതിഷേധങ്ങൾ ആളിക്കത്തും. അതിനെ ഇസ്ലാമിക തീവ്രവാദമായി ചിത്രീകരിക്കും. 

  ഇന്ത്യൻ മുജാഹിദീൻ , ലഷ്കർ ഈ തൈബ , പാകിസ്ഥാൻ തീവ്രവാദികൾ അതിർത്തിയിൽ നുഴഞ്ഞുകയറ്റം വെടിപ്പ് തുടങ്ങിയവ വർധിക്കും.പട്ടാള ക്യാംപുകൾ ആക്രമിക്കപെടും. സൈനികർ കൊല്ലപ്പെടും .  ഒരു സർജിക്കൽ സ്‌ട്രൈക്ക് കൂടെ നടക്കും. 

അതോടെ 2019 ഇലക്ഷനിൽ കഴിഞ്ഞ അഞ്ചുവർഷം പെട്രോൾ ഡീസൽ വില വരുത്തിയ ദുരിതവും , നോട്ട് നോരോധനം കൊണ്ട് തകർന്ന് സമ്പത്ത് വ്യവസ്ഥയെയും , മൂല്യമിടിഞ്ഞു പണ്ടാരമടങ്ങിയ ഇന്ത്യൻ രൂപയുടെ   ദുരവസ്ഥയും പശുകൊലകളും പ്രളയദുരന്തത്തിൽ കേരളത്തോട് കാണിച്ച അവഗണനയും പകപോക്കലും മുകളിൽ പറഞ്ഞ കാര്യങ്ങളുടെ കുത്തൊഴുക്കിൽ ഒഴുകിപ്പോകും. മാധ്യങ്ങൾ ആ വാർത്തകൾ ഫ്‌ളാഷ് ന്യൂസ് ബുള്ളറ്റിനുകളായി സംപ്രേഷണം ചെയ്യും , മോദിയുടെ തലയും ഫുൾ ഫിഗറും ടി വി ചാനലുകളിൽ മണിക്കൂറുകളോളം പ്രദർശിപ്പിക്കും. 

അത് അതിജീവിക്കാനുള്ള കരുത്ത് കോൺഗ്രസ്സിന് ഈ നിമിഷം വരെ ഉണ്ടായിട്ടില്ല , ഉണ്ടാകുമെന്ന പ്രതീക്ഷയുമില്ല. വിശാല പ്രതിപക്ഷം എന്ന ഐക്യത്തെ മോദിയെന്ന വിപ്ലവനായകനെ തകർക്കാനുള്ള പാകിസ്ഥാൻ ചൈന ഗുഡാലോചനയായി ഉയർത്തികാണിക്കും. അത് താഴേ തട്ടിൽ വരെ പ്രചരിപ്പിക്കാനുള്ള സംവിധാനങ്ങൾ ഉത്തരേന്ത്യയിൽ മാത്രമല്ല ഈ കൊച്ചുകേരളത്തിൽ വരെ ബിജെപിക്കുണ്ട്. 

അതിൻറെ അനന്തരഫലം 2019 തിരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് അനുകൂലമാകുക എന്നതല്ലാതെ മറ്റൊന്നുമല്ല. അത് സംഭവിക്കാതിരിക്കണമെങ്കിൽ തിരഞ്ഞെടുപ്പിന് ബാലറ്റ് പേപ്പറുകൾ തിരികെ കൊണ്ടുവരണം , ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന മനുഷ്യർക്ക് തലക്ക് വെളിവും വെക്കാനാകും ഉണ്ടാകണം.ഇത് രണ്ടും സംഭവിക്കാൻ സാധ്യതയില്ല ..



https://m.facebook.com/story.php?story_fbid=2072853059426419&id=100001052360973
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക