Image

ബാര്‍ കോഴക്കേസില്‍ മുന്‍ ധനമന്ത്രി കെ.എം.മാണിക്കെതിരെ വ്യക്തമായ തെളിവുകളുണ്ടായിരുന്നു,ജേക്കബ് തോമസ്

Published on 18 September, 2018
ബാര്‍ കോഴക്കേസില്‍ മുന്‍ ധനമന്ത്രി കെ.എം.മാണിക്കെതിരെ വ്യക്തമായ തെളിവുകളുണ്ടായിരുന്നു,ജേക്കബ് തോമസ്
 സംസ്ഥാന സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ജേക്കബ് തോമസ് രംഗത്ത്. ബാര്‍ കോഴക്കേസില്‍ മുന്‍ ധനമന്ത്രി കെ.എം.മാണിക്കെതിരെ വ്യക്തമായ തെളിവുകളുണ്ടായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി സുകേശന്റെ ശരിയായ രീതിയിലാണ് കേസ് അന്വേഷിച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ റിപ്പോര്‍ട്ട് അട്ടിമറിക്കപ്പെടുകയായിരുന്നെന്നും ജേക്കബ് തോമസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം അഴിമതിക്കേസുകള്‍ കൂട്ടത്തോടെ എഴുതിത്തള്ളി. അഴിമതിക്കെതിരെ നടപടി എടുത്തവരെ ക്രൂശിക്കുകയാണ് ചെയ്തത്. സത്യസന്ധരായ ഉദ്യോഗസ്ഥര്‍ നടപടി നേരിടേണ്ടി വന്നു. ബാര്‍ക്കേസ് അട്ടിമറിക്കാന്‍ കൂട്ടുനിന്നവര്‍ക്ക് സര്‍ക്കാരില്‍ നിന്ന് പാരിതോഷികങ്ങള്‍ കിട്ടിയെന്നും ജേക്കബ് തോമസ് ആരോപിച്ചു. വലിയ കേസുകള്‍ വിജിലന്‍സ് എഴുതിത്തള്ളുന്നുവോയെന്ന തന്റെ പരാതിയാണ് റിപ്പോര്‍ട്ട് തള്ളിയതിലൂടെ കോടതി ശരിവച്ചത്. കേസുകള്‍ അട്ടിമറിക്കുന്ന സംവിധാനമല്ലാതെ വിജിലന്‍സ് മാറിയാല്‍ സത്യം പുറത്തു വരും. താന്‍ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് ഇരുന്നിരുന്നെങ്കില്‍ കേസുകള്‍ അട്ടിമറിക്കപ്പെടുമായിരുന്നില്ല. കേസില്‍ ശാസ്ത്രീയ തെളിവുകള്‍ക്കായാണ് കാത്തിരുന്നത്.

അപ്പോഴേയ്ക്കും തന്നെ നിര്‍ബന്ധിത അവധിയെടുപ്പിച്ചുവെന്നും ജേക്കബ് തോമസ് വ്യക്തമാക്കി. ബാര്‍ കോഴ കേസില്‍ മുന്‍ വിജിലന്‍സ് ഡയറക്ടര്‍മാര്‍ അടക്കം കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച എല്ലാവര്‍ക്കുമെതിരെ അന്വേഷണം നടത്തണം. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക