Image

"ഈ' മലയാളികള്‍ അവാര്‍ഡ് ജേതാക്കള്‍ (ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ)

Published on 18 September, 2018
"ഈ' മലയാളികള്‍ അവാര്‍ഡ് ജേതാക്കള്‍ (ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ)
2017ലെ ഇ മലയാളി അവാര്‍ഡിന് അര്‍ഹരായ എല്ലാവക്കും അഭിനന്ദനങ്ങള്‍. അവാര്‍ഡിന് അര്‍ഹരായ എല്ലാവരുടെയും എല്ലാ രചനകളും ആസ്വദിയ്ക്കാന്‍ എനിയ്ക്ക് കഴിഞ്ഞിട്ടില്ല എങ്കിലും ഇമലയാളിയിലൂടെ പ്രകാശിതമായ ഓരോരുത്തരുടേയും ശ്രേഷ്ഠമായ കഴിവുകളെ അമേരിയ്ക്കന്‍ മലയാള സാഹിത്യ ലോകത്തിന്റെ പുറത്തുനിന്നും ഞാന്‍ ആസ്വദിച്ചിട്ടുണ്ട്. ഇമലയാളി അവാര്‍ഡിനുവേണ്ടി നിഷ്പക്ഷമായി തിരഞ്ഞെടുക്കപ്പെട്ട ഓരോരുത്തരും അക്ഷരാര്‍ത്ഥത്തില്‍ ഈ അംഗീകാരം അര്‍ഹിയ്ക്കുന്നവര്‍ തന്നെയാണ്.
ഒരു കലാകാരനെ സംബന്ധിച്ചിടത്തോളം ഒരു ഫലകത്തിലും, താളിലും പൊന്നാടയിലും മാത്രം ഒതുങ്ങുന്ന ഒരു അംഗീകാരം മാത്രമാണോ അവാര്‍ഡ് എന്നത്? ഇതൊരു വായനക്കാരില്‍ നിന്നും ലഭിയ്ക്കുന്ന പ്രോത്സാഹാഹനമാണ്, ആത്മവിശ്വാസമാണ്, ഇനിയും ഈ തൂലിക ചലിയ്ക്കുന്നത് പക്ഷഭേദമില്ലാതെ,, വായനക്കാരില്‍ ആനന്ദം പകരുന്നതും, അതെ സമയം സമൂഹത്തിന്റെ ഉന്നമനത്തെ ഉദ്ദേശിച്ചുകൊണ്ടും തന്നെയായിരിയ്ക്കും എന്നുള്ള ഒരു ഉറച്ച തീരുമാനമെടുപ്പിയ്ക്കലും കൂടിയാണിത്.

അവാര്‍ഡ് ജേതാക്കള്‍ മാത്രമാണോ അഭിനന്ദനങ്ങള്‍ അര്‍ഹിയ്ക്കുന്നത്? അവാര്‍ഡ് ജേതാക്കളെ അവരുടെ കഴിവുകളെ,, അവരുടെ രചനകള്‍ക്ക് വായനക്കാരില്‍ ചെലുത്താന്‍ കഴിഞ്ഞിട്ടുള്ള സ്വാധീനത്തെ, സാഹിത്യലോകത്തേയ്ക്കുള്ള അവരുടെ സംഭാവനകള്‍ വിലയിരുത്തി അര്‍ഹതയുള്ള സാഹിത്യകാരന്മാരെ അല്ലെങ്കില്‍ സാഹിത്യകാരികളെ കണ്ടുപിടിയ്ക്കുക എന്ന ദൗത്യം നിസ്വാര്‍ത്ഥമായി മലയാള സാഹിത്യത്തെ പ്രോത്സാഹിപ്പിയ്ക്കുക, അമേരിയ്ക്കന്‍ മലയാള സാഹിത്യത്തെ പരിപോഷിപ്പിയ്ക്കുക എന്ന ഉദ്ദേശത്തോടുകൂടി മാത്രം എഴുത്തുകാര്‍ക്ക് പ്രോത്സാഹനം നല്‍കുന്ന ഇത്തരം സംരംഭങ്ങള്‍ക്ക് വേദിയൊരുക്കുന്ന മലയാളിയും തീര്‍ച്ചയായും പ്രത്യേക അഭിനന്ദനങ്ങള്‍ അവാര്‍ഡു ജേതാക്കള്‍ക്കൊപ്പം തന്നെ അര്‍ഹിയ്ക്കുന്നു.

ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങള്‍ ദിനംപ്രതി കൂണ്‍പോലെ പൊട്ടിമുളയ്ക്കുന്ന കാലഘട്ടത്തില്‍  മലയാളി എങ്ങിനെ വ്യത്യസ്തമായി? വായനക്കാരെന്നും, എഴുത്തുകാരെന്നുമുള്ള കരുത്തുറ്റ അടിവേരുകളാല്‍ ഇമലയാളി, അമേരിക്കന്‍ രാജ്യങ്ങളില്‍ മാത്രമല്ല ലോകമെമ്പാടും പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന ഒരു വടവൃക്ഷമായി മാറിയിരിയ്ക്കുന്നു എന്ന ഇതിന്റെ വളര്‍ച്ചയും, വികാസവും അവിശ്വസനീയം തന്നെ. ഈ വളര്‍ച്ച മലയാള സാഹിത്യത്തിന്റെ മാത്രമല്ല, അമേരിക്കന്‍ മലയാള സാഹിത്യത്തിന്റെ എന്ന് വേണമെങ്കില്‍ എടുത്തുപറയാവുന്ന ഒരു വളര്‍ച്ചയാണ്. ഇനിയും ഇതിന്റെ വളര്‍ച്ച അളന്നു തിട്ടപ്പെടുത്തി വയ്ക്കാന്‍ ആകാത്തവിധം ദിനംപ്രതി കൂടിക്കൊണ്ടിരിയ്ക്കുകയാണ്. ഈ പുരോഗതിയും, പ്രസിദ്ധിയും, എഴുത്തുകാര്‍ക്ക് നല്‍കുന്ന പ്രോത്സാഹനവും തന്നെയാകാം ദിനം പ്രതി പുതിയ ഒരു എഴുത്തുകാരിയെ അല്ലെങ്കില്‍ എഴുത്തുകാരനെ മലയാളിയിലേയ്ക്ക് ആകര്ഷിയ്ക്കപ്പെടുന്നത്

പലവിധം കഴിവുകളില്‍ ജന്മനാല്‍ അനുഗ്രഹീതരായ ഒരുപാട് പേരുണ്ട്. എന്നാല്‍ അവര്‍ക്കായി ഒരു അവസരം ലഭിയ്ക്കുമ്പോള്‍ മാത്രമാണ് അവരിലെ കലാവാസന അവര്‍ തന്നെ തിരിച്ചറിയുന്നത്. ഓരോ പുതിയ എഴുത്തുകാര്‍ക്കും തന്റെ മനസ്സിലെ ഭാവനകളെ കഥയോ, കവിതയോ, ലേഖനമോ ഏതു സൃഷ്ടിയാണെങ്കിലും നിര്‍ഭയം കോറിവരയ്ക്കാനുള്ള വിശാലമായ പ്രതലം ഒരുക്കികൊടുക്കുന്നു എന്ന മഹത്തായ ഒരു സേവനം വളര്‍ന്നുവരുന്ന എഴുത്തുകാര്‍ക്കായി ഇമലയാളി ചെയ്യുന്നു. സാഹിത്യകാരന്‍ അല്ലെങ്കില്‍ സാഹിത്യകാരി എന്ന നിലയില്‍ താന്‍ വളര്‍ന്നു വന്നതിനോട് ഇമലയാളിയോട് കടപ്പാടുള്ള കുറച്ചെങ്കിലും എഴുത്തുകാര്‍ ഇത് തീര്‍ത്തും ശരിവയ്ക്കും. യാതൊരു വിലക്കുകളും വിമര്ശനങ്ങളും ഇല്ലാതെ പുതിയ എഴുത്തുകാരെ സ്വാഗതം ചെയ്യുന്നു എന്നതും കൂടിയാണ് മറ്റു ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങളില്‍ നിന്നും ഇമലയാളിയെ വ്യത്യസ്തമാക്കുന്നത്.

ഒരു കലയെ വളര്‍ത്തുന്നത് കലാകാരനോ അതോ ആസ്വാദകനോ? ഓരോ കലയ്ക്കും ആസ്വാദകര്‍ വര്‍ദ്ദിയ്ക്കുന്നതനുസരിച്ച് കലയും വളരുന്നു. അതിനാല്‍ കലാകാര്‍ക്കൊപ്പം തന്നെ ആസ്വാദകര്‍ക്കും അതിന്റെ വളര്‍ച്ചയില്‍ പ്രാധാന്യമുണ്ട്. എഴുത്തുകാര്‍ക്കൊപ്പമോ, അതില്‍ കൂടുതലോ അറിവുള്ള സ്വതസിദ്ധമായ അഭിപ്രായമുള്ള വിലയേറിയ വായനക്കാര്‍ തന്നെയാണ് മലയാളി എന്ന അമേരിയ്ക്കന്‍ സാഹിത്യ വളര്‍ച്ചയുടെ മൂലധനം. രചനകളിലൂടെ സഞ്ചരിച്ച് വായനക്കാര്‍ക്ക് തന്റെ അഭിപ്രായങ്ങള്‍ നിര്‍ഭയം പ്രകടിപ്പിയ്ക്കാനുള്ള, അഭിപ്രായ സ്വാതന്ത്രം പ്രതികരണ കോളത്തിലൂടെ നല്‍കി, എഴുത്തുകാര്‍ക്ക് പ്രോസ്താസനം നല്‍കാനും അവരുടെ രചനകളെ മെച്ചപ്പെടുത്താനും കഴിയുന്നുവെന്നതും മലയാളിയില്‍ ശ്രദ്ധേയമായ ഒന്നാണ്. ഒരു വായനക്കാരി എന്ന നിലയില്‍ പ്രതികരണ കോളത്തിലെ അഭിപ്രായങ്ങളിലൂടെ കണ്ണോടിച്ച് വിലയേറിയ കഴമ്പുള്ള പ്രതികരണങ്ങളിലൂടെ രചനയിലേയ്ക്ക് എന്നെ ആകര്ഷിയ്ക്കപ്പെട്ടതും, ഒരു എഴുത്തുകാരി എന്ന നിലയില്‍ പ്രതികരണ കോളത്തിലെ അഭിപ്രായങ്ങള്‍ക്ക് എന്റെ രചനയുടെ നിലവാരം മെച്ചപ്പെടുത്തുവാന്‍ കഴിഞ്ഞതുമായ അനുഭവവും എനിയ്ക്ക് പലപ്പോഴും ഉണ്ടായിട്ടുണ്ട്. പ്രതികരണ കോളത്തിലൂടെ തങ്ങള്‍ക്ക് കിട്ടിയ പ്രോസ്താഹത്തിനും, അഭിപ്രായങ്ങള്‍ക്കും ഇമലയാളിയുടെ അവാര്‍ഡ് ജേതാക്കളായ ഓരോരുത്തരും  മലയാളിയ്ക്കും, വായനക്കാര്‍ക്കും കടപ്പെട്ടവരാണ്.

ഇമലയാളിയുടെ എഴുത്തുകാര്‍, അല്ലെങ്കില്‍ വായനക്കാര്‍ എന്നതില്‍ സ്വയം നമുക്ക് അഭിമാനിയ്ക്കാനാകുവിധം ഇമലയാളി ഇന്ന് വളര്‍ന്നിരിയ്ക്കുന്നു. കിടമത്സരങ്ങള്‍ക്കിടയില്‍ മലയാളിയുടെ ഈ വളര്‍ച്ച മുരടിയ്ക്കാതെ നിലനിര്‍ത്താന്‍ തന്റെ ഓരോ രചനയുടെയും നിലവാരം ഉയര്‍ത്തേണ്ടത് ഓരോ എഴുത്തുകാരുടെയും, വ്യക്തിവൈരാഗ്യങ്ങളോ, വ്യക്തിപരമായ താല്പര്യങ്ങളെയും മറന്നു, രചനകളുടെ അവതരണത്തെയും, ഭാഷയെയും വിലയിരുത്തികൊണ്ട് ശക്തമായ, വ്യക്തമായ അഭിപ്രായ പ്രകടനത്തിലൂടെ ഓരോ രചനയെയും പരിപോഷിപ്പിയ്ക്കുക എന്നതിന് വായനക്കാരും കടപ്പെട്ടിരിയ്ക്കുന്നു .

അമേരിക്കന്‍ മലയാള സാഹിത്യത്തിന്റെ വളര്‍ച്ചയ്ക്കായി ഇനിയും ഒരുപാട് എഴുത്തുകാരെയും വായനക്കാരെയും പ്രോത്സാഹിപ്പിയ്ക്കുന്നതിനുള്ള വേദിയൊരുക്കുന്നതിനു ഇമലയാളിയ്ക്കും, ഇനിയും ഒരുപാട് അവാര്‍ഡുകള്‍ കരസ്ഥമാക്കാന്‍ അവാര്‍ഡ് ജേതാക്കളെയും ഹൃദയപൂര്‍വ്വം ആശംസിയ്ക്കട്ടെ.
"ഈ' മലയാളികള്‍ അവാര്‍ഡ് ജേതാക്കള്‍ (ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ)
Join WhatsApp News
James Mathew, Chicago 2018-09-18 10:51:05
ജ്യോതിലക്ഷ്മി നമ്പ്യാർ മുമ്പായിൽ നിന്നും
 എഴുതുന്നുവെങ്കിലും ഒരു അമേരിക്കൻ
മലയാളിയായി അവരെ കരുതാം.
എത്രയോ ആത്മാർത്ഥമായി അവർ
ഇവിടത്തെ സാഹിത്യ കാര്യങ്ങളിൽ
 പങ്കാളിയാകുന്നു.എഴുത്തുകാരെയും ഇ മലയാളിയെയും
അനുമോദിച്ചുകൊണ്ട് എഴുതിയ ലേഖനം
  അഭിനന്ദനാർഹമാണ്. ലേഖനത്തിൽ പലയിടത്തും
മലയാളി എന്നാണു ഇ വിട്ടുപോയിരിക്കുന്നു.
നിങ്ങളുടെ ലേഖനത്തിന്റെ തലക്കെട്ട്
 .കൗതുകകരമായി തോന്നി.
Mathew V. Zacharia. Indian American, New Yorker 2018-09-18 11:08:25
Joythi: Your valuable writing through e malayalee is greatly appreciated. You should have been a recipient of this award. But you may be like me not expecting any award but great satisfaction and self esteem.
Well wisher, Mathew V. Zacharia, New Yorker. 
Easow Mathew 2018-09-18 12:46:36
While congratulating all eminent writers who received emalayalee award for 2017, I wish to give a big thank you salute to emalayalee publication for its excellent service to human society. As Jyothylakshmy rightly commented: Writers should always try to improve their writings with the purpose of educating our society for a better future.  Dr. E.M. Poomottil
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക