Image

12 നവജാത ശിശുക്കളുടെ മൃതദേഹങ്ങള്‍ പ്ലാസ്റ്റിക് ബാഗില്‍ ഒളിപ്പിച്ച നിലയില്‍

Published on 18 September, 2018
12 നവജാത ശിശുക്കളുടെ മൃതദേഹങ്ങള്‍ പ്ലാസ്റ്റിക് ബാഗില്‍ ഒളിപ്പിച്ച നിലയില്‍

നെയ്‌റോബി: ആശുപത്രിയില്‍ 12 നവജാത ശിശുക്കളുടെ മൃതദേഹങ്ങള്‍ പ്ലാസ്റ്റിക്ക് ബാഗില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. കെനിയയിലാണ് സംഭവം, പ്ലാസ്റ്റിക്ക് ബാഗിലും പെട്ടികളിലുമാക്കിയാണ് ശിശുക്കളുടെ മൃതദേഹങ്ങള്‍ വെച്ചിരുന്നത്. ആശുപത്രിക്കെതിരെ അന്വേഷണത്തിന് നെയ്‌റോബി ഗവര്‍ണര്‍ ഉത്തരവിട്ടിട്ടുണ്ട്. കെനിയയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്

ആശുപത്രിക്കെതിരെ പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇവിടെക്ക് പരിശോധന നടത്തുവാന്‍ സംഘം എത്തിയത്. ഈ സംഘമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ ദിവസേന മരണപ്പെടുന്ന നവജാത ശിശുക്കളുടെ കണക്കുകള്‍ എത്രയും പെട്ടെന്ന് അറിയിക്കണമെന്നും ഗവര്‍ണര്‍ ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ഗവര്‍ണര്‍ ആശുപത്രി സന്ദര്‍ശിച്ച സമയത്ത് ഒരു നവജാത ശിശു മാത്രമാണ് മരണപ്പെട്ടത് എന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കുട്ടികള്‍ മരിക്കാനിടയായ സാഹചര്യം, അവരുടെ അമ്മമാര്‍ക്ക് എന്ത് സംഭവിച്ചെന്നുമുള്ള കാര്യങ്ങള്‍ ഉദ്യോഗസ്ഥര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ആശുപത്രി അധികൃതര്‍ സൂപ്രണ്ടിനെയും ആശുപത്രി അഡ്മിനിസ്‌ട്രേറ്ററിനെയും സസ്‌പെന്‍ഡ് ചെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക