Image

റോക്ക്‌ലാന്റ് സോള്‍ജിയേഴ്‌സ് ക്ലബ് കേരളത്തിലെ വെള്ളപ്പൊക്ക ദുരിതമേഖലയില്‍ സഹായമെത്തിച്ചു

Published on 18 September, 2018
റോക്ക്‌ലാന്റ് സോള്‍ജിയേഴ്‌സ് ക്ലബ് കേരളത്തിലെ വെള്ളപ്പൊക്ക ദുരിതമേഖലയില്‍ സഹായമെത്തിച്ചു
ന്യൂയോര്‍ക്ക്: റോക്ക്‌ലാന്റ് കൗണ്ടിയില്‍ പ്രവര്‍ത്തിക്കുന്ന റോക്ക്‌ലാന്റ് സോള്‍ജിയേഴ്‌സ് ക്ലബ് കേരളത്തില്‍ വെള്ളപ്പൊക്കദുരിതം നേരിടുന്നവര്‍ക്ക് സഹായമെത്തിച്ച് മാതൃകയായി. ആലുവ പറവൂരിനടത്തുള്ള ആലങ്ങാട് പഞ്ചായത്തിലെ നീരിക്കോട് എന്ന പ്രദേശത്തെ ആളുകള്‍ക്കാണ് സഹായമെത്തിച്ചത്. വെറും 20 പേരുള്ള ക്ലബിന്റെ അംഗങ്ങളില്‍ നിന്നും സംഭാവനയായി ലഭിച്ച മൂന്നു ലക്ഷം രൂപ പ്രസിഡന്റ് ജിജി ജോര്‍ജ് നീരിക്കോട് സെന്റ് ജോസഫ് പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പില്‍ നേരിട്ടെത്തിയാണ് ആളുകള്‍ക്ക് കൈമാറിയത്.

വീടും സ്വത്തുവകകളും നഷ്ടപ്പെട്ട് നിരാലംബരായിത്തീര്‍ന്നവര്‍ക്ക് സഹായം നല്‍കുകവഴി റോക്ക്‌ലാന്റ് സോള്‍ജിയേഴ്‌സ് ക്ലബ് മറ്റുള്ളവര്‍ക്ക് ഒരു വലിയ മാതൃകയായെന്ന് നീരിക്കോട് പള്ളി വികാരി ഫാ. പാട്രിക് പറഞ്ഞു.

കഴിഞ്ഞ പതിനഞ്ച് വര്‍ഷങ്ങളായി റോക്ക്‌ലാന്റില്‍ പ്രവര്‍ത്തിച്ചുവരുന്ന സോള്‍ജിയേഴ്‌സ് ക്ലബ് പല പ്രാവശ്യം ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ സൂപ്പര്‍ ട്രോഫി ജേതാക്കളായിട്ടുണ്ട്.
റോക്ക്‌ലാന്റ് സോള്‍ജിയേഴ്‌സ് ക്ലബ് കേരളത്തിലെ വെള്ളപ്പൊക്ക ദുരിതമേഖലയില്‍ സഹായമെത്തിച്ചുറോക്ക്‌ലാന്റ് സോള്‍ജിയേഴ്‌സ് ക്ലബ് കേരളത്തിലെ വെള്ളപ്പൊക്ക ദുരിതമേഖലയില്‍ സഹായമെത്തിച്ചുറോക്ക്‌ലാന്റ് സോള്‍ജിയേഴ്‌സ് ക്ലബ് കേരളത്തിലെ വെള്ളപ്പൊക്ക ദുരിതമേഖലയില്‍ സഹായമെത്തിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക