Image

പ്രവീണ്‍ വര്‍ഗീസ് കേസ്സ്- ജഡ്ജിയുടെ ഉത്തരവ് നിരാശാജനകം: ലവ്‌ലി വര്‍ഗീസ്

പി പി ചെറിയാന്‍ Published on 19 September, 2018
പ്രവീണ്‍ വര്‍ഗീസ് കേസ്സ്- ജഡ്ജിയുടെ ഉത്തരവ് നിരാശാജനകം: ലവ്‌ലി വര്‍ഗീസ്
ഷിക്കാഗൊ: പ്രവീണ്‍ വര്‍ഗീസ് കൊല ചെയ്യപ്പെട്ട കേസ്സില്‍ കുറ്റക്കാരനാണെന്ന് പന്ത്രണ്ട് അംഗ ജൂറി കണ്ടെത്തിയ പ്രതി ഗേജ് ബഥൂണിനെ തടവില്‍ നിന്നും വിട്ടയക്കുന്നതിനും. റീട്രയല്‍ വേണമെന്നും ഉത്തരവിട്ട ജഡ്ജിയുടെ തീരുമാനം നിരാശാ ജനകമാണെന്ന് പ്രവീണ്‍ വര്‍ഗീസിന്റെ മാതാവ് ലവ്‌ലി വര്‍ഗീസ് പ്രതികരിച്ചു.

സെപ്റ്റംബര്‍ 17 ന് ജഡ്ജിയുടെ ഉത്തരവ് പുറത്തു വന്നതിന് ശേഷം മാധ്യമങ്ങള്‍ക്ക് എഴുതി തയ്യാറാക്കി നല്‍കിയ പ്രസ്താവനയിലാണ് ലവ്‌ലി ശക്തമായ അഭിപ്രായം പ്രകടിപ്പിച്ചത്.


'ജഡ്ജിയുടെ വിധിയില്‍ എനിക്ക് നിരാശയില്ലായെന്ന് പറയുകയാണെങ്കില്‍ അത് നുണ പറയുന്നതിന് തുല്യമാണ്. അതേ സമയം ഞാന്‍ ബഹുമാനിക്കുന്നുണ്ട്. നിയമം അതിന്റെ വഴിക്ക് പോകട്ടെ. ഇത്രയും കാലം ഞങ്ങള്‍ക്ക് പിന്തുണ നല്‍കിയ എല്ലാവരോടും നന്ദി അറിയിക്കുന്നു.' ലവ്‌ലി പറഞ്ഞു. വര്‍ഷങ്ങളോളം നീണ്ടു നിന്ന നിയമ യുദ്ധത്തില്‍ അക്ഷീണം പൊരുതിയ പ്രോസിക്യൂഷന്‍ ടീമിനെ നയിച്ച അറ്റോര്‍ണി റോബിന്‍സണ്‍, നീല്‍, പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥര്‍ എന്നിവരോടും ലവ്‌ലി പ്രത്യേകം നന്ദിയറിയിച്ചു.


ആരംഭത്തില്‍ സംശയത്തിന്റെ നിഴലില്‍ പോലും ഇല്ലാതിരുന്ന ബഥൂണിനെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവന്ന്, സ്വയം കുറ്റ സമ്മതം നടത്തി, പ്രവീണിന്റെ കൊലപാതകത്തിന് ഉത്തരവാദിയാണെന്ന് ജൂറി വിധിയെഴുതിയ കേസ്സ് ഒരു ജഡ്ജിയുടെ ഉത്തരവിലൂടെ അവസാനിക്കില്ലെന്നും, നീതിക്ക് വേണ്ടി നിയമം അനാശാസിക്കുന്ന നടപടികളുമായി മുന്നോട്ട്ുപോകുമെന്നും തുടര്‍ന്നും എല്ലാവരാലും സഹകരണവും പ്രാര്‍ത്ഥനയും ഉണ്ടാകണമെന്നും ലവ്‌ലി അഭ്യര്‍ത്ഥിച്ചു.
Join WhatsApp News
Malayalee 2018-09-19 10:08:45
ഇലക്ഷൻ ജയിക്കാൻ പ്രവീൺ കേസിനുവേണ്ടി കോൺഫറൻസ് കോളുകൾ  കൂടിയ  പഴയ ഫോമാ നേതാക്കൾ ഇപ്പോൾ എന്തു പറയുന്നു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക