Image

പരേതനായ മുന്‍പ്രവാസിയുടെ കുടുംബത്തിന് നവയുഗത്തിന്റെ സഹായഹസ്തം.

Published on 19 September, 2018
പരേതനായ മുന്‍പ്രവാസിയുടെ കുടുംബത്തിന് നവയുഗത്തിന്റെ സഹായഹസ്തം.
തിരുവനന്തപുരം/ദമ്മാം:  ക്യാന്‍സര്‍ രോഗം പിടിപെട്ട് മണരണമടഞ്ഞ മുന്‍പ്രവാസിയുടെ കുടുംബത്തിന് നവയുഗം സാംസ്‌ക്കാരികവേദിയുടെ സഹായധനം കൈമാറി.
നാല് വര്‍ഷക്കാലം സൗദി അറേബ്യയിലെ അല്‍ഹസ്സയില്‍ പ്രവാസിയായിരുന്ന മനോഹരന്‍, നവയുഗം ശോഭ യൂണിറ്റിലെ സജീവപ്രവര്‍ത്തകനായിരുന്നു. ആരോഗ്യപരമായ പ്രശ്!നങ്ങള്‍ അലട്ടിയപ്പോള്‍ പ്രവാസജീവിതം അവസാനിപ്പിച്ച് കഴിഞ്ഞ വര്‍ഷമാണ് അദ്ദേഹം നാട്ടില്‍ മടങ്ങിയെത്തിയത്. എന്നാല്‍ ക്രമേണ ക്യാന്‍സര്‍ രോഗം മൂര്‍ച്ഛിയ്ക്കുകയും, ചികിത്സകളൊന്നും ഫലിയ്ക്കാതെ അദ്ദേഹം മരണത്തിന് കീഴടങ്ങുകയുമാണ് ഉണ്ടായത്.

അദ്ദേഹത്തിന്റെ മരണവിവരമറിഞ്ഞ നവയുഗം കേന്ദ്രകമ്മിറ്റി, ആ കുടുംബത്തിന് ധനസഹായം നല്‍കാന്‍ തീരുമാനിയ്ക്കുകയായിരുന്നു. നവയുഗം മെമ്പര്‍മാരില്‍ നിന്നും ശേഖരിച്ച തുക, പാറശ്ശാലയിലുള്ള വസതിയില്‍ എത്തിയ സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യന്‍ മൊകേരി , മനോഹരന്റെ  വിധവ നിര്‍മ്മലയ്ക്ക് കൈമാറി.
നവയുഗം ജനറല്‍ സെക്രട്ടറി എം.എ.വാഹിദ് കാര്യറ, ജോയിന്റ് സെക്രട്ടറി ഹുസ്സൈന്‍ കുന്നിക്കോട്, കേന്ദ്രനേതാക്കളായ അബ്ദുള്‍ ലത്തീഫ് മൈനാഗപ്പള്ളി, ഉണ്ണി മാധവം, രാജീവ് ചവറ, സിപിഐ  ജില്ല അസിസ്റ്റന്റ് സെക്രട്ടറി പള്ളിച്ചല്‍ വിജയന്‍, പാറശ്ശാല മണ്ഡലം സെക്രട്ടറി സി.സുന്ദരേശന്‍ നായര്‍, അസ്സി:സെക്രട്ടറി ജി. ശ്രീധരന്‍, മണ്ഡലം സെക്രട്ടറിയേറ്റ് അംഗം എന്‍.രാഘവന്‍ നാടാര്‍, എല്‍.സി.സെക്രട്ടറി അയ്യപ്പന്‍, ബ്രാഞ്ച് സെക്രട്ടറി ഷിബു മാധവശ്ശേരി, എല്‍.സി മെമ്പര്‍ രാജന്‍, മനോഹരന്റെ മാതാവ് രാജമ്മ, മക്കളായ മനീഷ്, അനി എന്നിവര്‍ ചടങ്ങില്‍ സന്നിഹിതര്‍ ആയിരുന്നു.

പരേതനായ മുന്‍പ്രവാസിയുടെ കുടുംബത്തിന് നവയുഗത്തിന്റെ സഹായഹസ്തം.പരേതനായ മുന്‍പ്രവാസിയുടെ കുടുംബത്തിന് നവയുഗത്തിന്റെ സഹായഹസ്തം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക