Image

സഹോദരന്‍ തടവില്‍ പാര്‍പ്പിച്ചിരുന്ന 50കാരിയെ മോചിപ്പിച്ചു

Published on 19 September, 2018
സഹോദരന്‍ തടവില്‍ പാര്‍പ്പിച്ചിരുന്ന 50കാരിയെ മോചിപ്പിച്ചു


ഡല്‍ഹി: തുറസായ ടെറസില്‍ സഹോദരന്റെ തടവില്‍ വീടിന്റെ രണ്ടുവര്‍ഷം കഴിഞ്ഞ 50 കാരിയെ മോചിപ്പിച്ചു. മുറിയോ ടോയ്‌ലറ്റ്‌ സൗകര്യങ്ങളോ ഇല്ലാത്ത തുറന്ന ടെറസിലാണ്‌ യുവതിയെ സഹോദരന്‍ പാര്‍പ്പിച്ചിരുന്നത്‌.

മലമൂത്രത്തില്‍ കഴിഞ്ഞിരുന്ന സ്‌ത്രീയെക്കുറിച്ച്‌ ഇവരുടെ മറ്റൊരു സഹോദരന്‍ ഡല്‍ഹി വനിതാ കമ്മീഷനില്‍ അറിയിച്ചതോടെയാണ്‌ സംഭവം പുറംലോകം അറിഞ്ഞത്‌. ഡല്‍ഹിയിലെ രോഹിണിയിലാണ്‌ സംഭവം.

നടക്കാനോ സംസാരിക്കാനോ കഴിയാത്ത ഇവര്‍ക്ക്‌ ആളുകളെ കണ്ടാല്‍ തിരിച്ചറിയാന്‍ പോലും സാധിക്കാത്ത അവസ്ഥയിലായിരുന്നു. സംഭവത്തെക്കുറിച്ച്‌ അറിഞ്ഞതോടെ സ്ഥലത്തെത്തിയ വനിതാ കമ്മീഷന്‍ അംഗങ്ങള്‍ക്ക്‌ വീട്ടുകാര്‍ ഗേറ്റ്‌ തുറന്ന്‌ നല്‍കി.

തന്നെ കാണാന്‍ ആരെയും അനുവദിച്ചിരുന്നില്ലെന്നും നാലു ദിവസം കൂടുമ്‌ബോള്‍ ഒരു കഷ്‌ണം ബ്രെഡ്‌ മാത്രമാണ്‌ തന്നിരുന്നതെന്നും അവശനിലയിലായ യുവതി വനിതാ കമ്മീഷനോട്‌ പറഞ്ഞു. സഹോദരനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും  അറസ്റ്റ്‌ നടന്നിട്ടില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക