Image

ഇന്ധനവിലയില്‍ ആശങ്ക രേഖപ്പെടുത്തി കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി

Published on 19 September, 2018
ഇന്ധനവിലയില്‍ ആശങ്ക രേഖപ്പെടുത്തി കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി

രാജ്യത്ത് കുതിച്ചുയരുന്ന ഇന്ധനവിലയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രക്ഷോഭം ശക്തമാക്കുമ്പോള്‍ ഇന്ധനവിലയില്‍ ആശങ്ക രേഖപ്പെടുത്തി കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. മുംബൈയില്‍ നടന്ന മൂന്നാമത് ബ്ലൂംബര്‍ഗ് ഇന്ത്യന്‍ എക്കണോമിക് ഫോറത്തില്‍ പങ്കെടുക്കവെയാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്.

അതേസമയം, പെട്രോള്‍, ഡീസല്‍ വില വളരെ കൂടുതലാണെന്നും ഇതു പൊതുജനങ്ങളെ വേദനിപ്പിക്കുന്നുണ്ടെന്നും അഭിപ്രായപ്പെട്ട ഗഡ്കരി, നികുതി കുറയ്ക്കുന്നതു സംബന്ധിച്ച് യാതൊന്നും പറയാന്‍ കൂട്ടാക്കിയില്ല. കൂടാതെ, അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറയാന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞ മന്ത്രി അതുസംബന്ധിച്ച് വിശദാംശങ്ങള്‍ നല്‍കാനോ വാര്‍ത്തയുടെ ഉറവിടം വ്യക്തമാക്കാനോ തയാറായില്ല.

രാജ്യത്ത് ഇന്ധന വില വര്‍ധിക്കുമ്പോള്‍ നികുതി കുറയ്ക്കാന്‍ സാധിക്കില്ലേയെന്ന എന്ന് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് നികുതി കുറയ്ക്കുന്നത് തന്‍റെ നിയന്ത്രണത്തില്‍ അല്ലെന്നും ധനകാര്യമന്ത്രിയുടെ കീഴിലാണ് എന്നുമായിരുന്നു ഗഡ്കരിയുടെ മറുപടി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക