Image

മുഖ്യമന്ത്രിയുടെ ചര്‍ച്ച; പ്രമുഖ നേതാക്കള്‍ പങ്കെടുക്കും

Published on 19 September, 2018
മുഖ്യമന്ത്രിയുടെ ചര്‍ച്ച; പ്രമുഖ നേതാക്കള്‍ പങ്കെടുക്കും
ന്യു യോര്‍ക്ക്: കേരളത്തിലെ പ്രളയ ബാധിതര്‍ക്കു സഹായമെത്തിക്കുന്നതു സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് (വ്യാഴം)  അമേരിക്കന്‍ മലയാളികളുമായി ചര്‍ച്ച നടത്തും. മത നേതാക്കള്‍, സംഘടനാ ഭാരവാഹികള്‍,വ്യവസായികള്‍ തുടങ്ങി ക്ഷണിക്കപ്പെട്ട സദസിലാണു ചര്‍ച്ചകള്‍.

റോക്ക്‌ലാന്‍ഡ് കൗണ്ടിയിലെ സഫേണിലുള്ള ക്രൗണ്‍ പ്ലാസായില്‍ വൈകിട്ട് ആറു മണി മുതല്‍നടക്കുന്ന സമ്മേളനത്തില്‍ നൂറോളം പേരാണു പങ്കെടുക്കുക. പൊതു സമ്മേളനത്തിനു പകരം ചര്‍ച്ചാ സമ്മേളനമായി ചുരുക്കുകയായിരുന്നു.

ദുരിതാശ്വാസ പ്രവര്‍ത്തനത്തിനു തങ്ങളുടെ സ്ഥാപനങ്ങളും സംഘടനകളും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പങ്കെടുക്കുന്നവര്‍ മുഖ്യമന്ത്രിയെ അറിയിക്കും. കേരളത്തിന്റെ ഇപ്പോഴത്തെ അടിയന്തരാവശ്യങ്ങളും സ്ഥിതിഗതികളും മുഖ്യമന്ത്രി വിശദീകരിക്കും. ഇതിനകം നല്ലൊരു തുക കേരളത്തിനു നല്കിയ അമേരിക്കന്‍ മലയാളികളോടുള്ള നന്ദിയും മുഖ്യമന്ത്രി അറിയിക്കും. വലിയ തോതിലല്ലെങ്കിലും അമേരിക്കന്‍ മലയാളികളുമായി ബന്ധപ്പെടാനുള്ള അവസരമെന്ന നിലയിലാണു സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.

കേരളം പ്രളയ ദുരിതം അനുഭവിച്ച ഈ പ്രത്യേക സാഹചര്യത്തില്‍ മുഖ്യമന്ത്രി അമേരിക്കന്‍ മലയാളികളോട്സംസാരിക്കാതെ പോകുന്നത് ശരിയല്ല എന്ന തീരുമാനത്തെ തുടര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്.

നവകേരളം എങ്ങനെ പടുത്തുയര്‍ത്താം, അതിനുവേണ്ടി യുഎസ് മലയാളികളില്‍ നിന്നു സര്‍ക്കാര്‍ എന്തെല്ലാം സഹായമാണ് പ്രതീക്ഷിക്കുന്നത് എന്നത് ചടങ്ങില്‍ മുഖ്യമന്ത്രി വിശദീകരിക്കുമെന്നു കരുതുന്നു.

ചടങ്ങില്‍ ഫണ്ട് സമാഹരിക്കുകയോ തുക ഏറ്റുവാങ്ങുകയോ ചെയ്യില്ല. വൈകാതെ ധനമന്ത്രി തോമസ് ഐസക്ക് അമേരിക്കയില്‍ ഇതുമായി ബന്ധപ്പെട്ട് എത്തുന്നുണ്ട്.

മുഖ്യമന്ത്രി 24-നു കേരളത്തില്‍ തിരിച്ചെത്തും.

ഫൊക്കാന-ഫോമ, വേള്‍ഡ് മലയാളി കൗണ്‍സില്‍, ചേംബര്‍ ഓഫ് കൊമേഴ്‌സ്, വിവിധ സംഘടനകള്‍ തുടങ്ങിയവയുടെയൊക്കെ ഭാരവാഹികള്‍ പങ്കെടുക്കുന്നുണ്ട്. എല്ലാ അമേരിക്കന്‍ മലയാളികളെയും ഒന്നിച്ചണി നിരത്തുന്ന സമ്മേളനം എന്ന നിലയിലാനു മുഖ്യമന്ത്രിയുടെ ഓഫീസ് പരിപാടികള്‍ക്ക് രൂപം നല്കിയയ്‌തെന്നു സംഘാടകരിലൊരാളായ പോള്‍ കറുകപ്പള്ളില്‍ പറഞ്ഞു.
Join WhatsApp News
Reader 2018-09-19 18:26:57
ശ്രീ പത്‌മനാഭ ക്ഷേത്രത്തിൽ ആർക്കും പ്രയോചനം ഇല്ലാതിരുന്ന  ഇരുപത്തി രണ്ടു മില്യൺ സ്വർണ്ണപണ്ഡത്തെക്കുറിച്ച് ആരെങ്കിലും ചോദിക്കുമെന്ന് പ്രതീക്ഷിക്കുന്നു 

വിദ്യാധരൻ 2018-09-19 18:38:52
ഇരുപത്തി രണ്ടു മില്യൺ ഡോളർ അല്ല ഇരുപത്തി രണ്ടു ബില്യൺ ഡോളറാണ് .  കേരളത്തിന്റെ നാശനഷ്ടം നാല് ബില്യൺ വരുമെന്നാണ് കണക്കു കൂട്ടൽ . ഇതിൽ നിന്ന് ഒരു അഞ്ചു ബില്യൺ ഡോളറിന്റെ സ്വർണ്ണം വിറ്റാൽ കേരളത്തിന് ആരുടെ സഹായം ഇല്ലാതെ എഴുനേറ്റു നിൽക്കാൻ സാധിക്കും .  കോടിക്കണക്കിന് പണം കൈലിരുന്നിട്ടും കോടികണക്കിന് ജനങ്ങളെ കഷ്ടപെടുത്തുന്ന സർക്കാരിനെയും മതങ്ങളെയും കുറിച്ച് ചോദിക്കാൻ തന്റേടമുള്ള ഏതെങ്കിലും നേതാവ് ന്യുയോർക്കിൽ ഉണ്ടോ ?  ജനങ്ങൾ ഇത്തരം കാര്യങ്ങളെക്കുറിച്ചു ചോദിക്കാതെ നേതാവിന്റ കൂടെ നിന്ന് കുറച്ചു ഫോട്ടോയും എടുത്ത് പോകുന്ന പതിവ് നിറുത്തുക  നിങ്ങളെ ഞങ്ങൾ വളരെ സശ്രദ്ധം നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു .  
വെറും ഭാവന 2018-09-19 21:19:01
മന്ത്രി പ്രമുഖൻ എത്തുവാൻ സമയമായി 
എന്തൊരു തിക്കും തിരക്കും 
ചേർന്നൊന്നു നിൽക്കുവാൻ ഫോട്ടോ എടുക്കുവാൻ 
തമ്മിൽ ഉന്തും തള്ളുമായി 
കൂട്ടത്തിലൊരുത്തൻ മാറി നിന്നു കയ്യടിക്കുന്നു 
കൂട്ടത്തിൽ നിന്നാൽ ആര് ശ്റദ്ധിക്കാൻ, 
(വേല പഠിച്ചൊരു കള്ളൻ.)
മറ്റൊരുത്തൻ വളയുന്നു വില്ലുപോൽ
തന്തയെക്കണ്ടാൽ തല കുനിക്കത്തോൻ 
പിന്നൊരുത്തൻ പുകഴ്ത്തുന്നു മന്ത്രിയെ 
പോക്കുന്നു കസേരയോടൊപ്പം
പ്രളയത്തിൽ കേരളം മുങ്ങമ്പോൾ ഞങ്ങളും 
കൂടെയുണ്ടാകുമെന്നൊരുത്തി 
നിരത്തുന്നു പട്ടിക ഓരോന്നായൊരുത്തൻ
നാട്ടിൽ താൻ ചെയ്ത നന്മ 
കയ്യറുത്താൽ ഉപ്പ് തേക്കാത്തോൻ 
തട്ടിവിടുന്നത് കേട്ട് ജനം ഞെട്ടി 
ഞാനെന്റെ ഭാവനയിൽ കാണുന്ന കാര്യങ്ങൾ 
ചുമ്മാ കുറിച്ചതത്രെ 
കാണാൻ പോകുന്ന പൂരത്തെക്കുറിച്ച് 
പറഞ്ഞാലതിലെന്തു  സുഖം ?

P.T. THOMAS 2018-09-20 00:50:08
Why Pinaray  had to come to United States for medical treatment. Who is going to bear these expenses. There are so many good hospitals in Kerala. Why he did not seek treatment there. He and his Party always hated America and when he needed treatment he came to the United States. What an oxymoron? Of course there are leaders to support this. What a shame?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക