Image

ബിഷപ്പിനെ ചോദ്യംചെയ്യല്‍: അന്വേഷണസംഘം അവലോകനയോഗം ചേര്‍ന്നു; അറസ്റ്റ് അനിവാര്യമെന്ന് നിഗമനം

Published on 19 September, 2018
ബിഷപ്പിനെ ചോദ്യംചെയ്യല്‍: അന്വേഷണസംഘം അവലോകനയോഗം ചേര്‍ന്നു; അറസ്റ്റ് അനിവാര്യമെന്ന് നിഗമനം

കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് ഐ.ജി വിജയ് സാഖറെയുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ അന്വേഷണ സംഘത്തിന്റെ അവലോകനയോഗം ചേര്‍ന്നു. വ്യാഴാഴ്ച്ച ക്രോസ് വിസ്താരത്തിലൂന്നിയുള്ള ചോദ്യം ചെയ്യലിനാകും പോലീസ് പ്രാധാന്യം നല്‍കുക എന്നാണ് സൂചന.

അറസ്റ്റ് അനിവാര്യമാണെന്ന ചിന്തയിലേക്ക് പോലീസ് എത്തിയതായും സൂചനയുണ്ട്. പഴുതുകളടച്ചുള്ള ചോദ്യം ചെയ്യലാകും വ്യാഴാഴ്ച നടക്കുകയെന്നാണ് സൂചന. ചോദ്യാവലി പോലീസ് തയ്യാറാക്കിക്കഴിഞ്ഞു. കേസില്‍ വ്യാഴാഴ്ച്ച നിര്‍ണായക നീക്കങ്ങളുണ്ടാകുമെന്ന് അന്വേഷണസംഘം സൂചന നല്‍കിയിരുന്നു.

ബുധനാഴ്ച തൃപ്പൂണിത്തുറയിലെ െ്രെകംബ്രാഞ്ച് ഹൈടെക് സെല്‍ ഓഫീസില്‍ ഫ്രാങ്കോ മുളയ്ക്കലിനെ അന്വേഷണസംഘം ഏഴ് മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ വിശദാംശങ്ങള്‍ മാധ്യമ പ്രവര്‍ത്തകര്‍ ആരാഞ്ഞുവെങ്കിലും വെളിപ്പെടുത്താന്‍ പോലീസ് തയ്യാറായില്ല. അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ ചോദ്യംചെയ്യലിനെപ്പറ്റി വെളിപ്പെടുത്താനാകില്ലെന്നാണ് കോട്ടയം എസ്.പി മാധ്യമങ്ങളോട് പറഞ്ഞത്.

Join WhatsApp News
കപടന്‍ നീയോ അതോ കുഞാടോ? 2018-09-19 20:42:02
if you are a religious person, stop, 
stop & think what made you so.
if you weep, lament, confess & bang your head you might have done something horrible in your life.
your guilt feeling is forcing your inferiority complex to go crazy.
if you haven't done anything seriously wrong, stop.
you are simply imitating some stupid past practice.
But if you know you did a crime, a deadly act, it is past
you cannot correct it, it is done forever.
but you can always go back to the source of your evil act & compensate -with all your efforts and energy.
confession, repent- all are just hypocritical monkey acts.
think before you act. 
That is the only remedy for evil.

andrew
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക