Image

സ്വവര്‍ഗരതി! മൃഗങ്ങള്‍ക്കില്ലാത്ത കാമവികാരം (ഏബ്രഹാം തെക്കേമുറി)

Published on 19 September, 2018
സ്വവര്‍ഗരതി! മൃഗങ്ങള്‍ക്കില്ലാത്ത കാമവികാരം (ഏബ്രഹാം തെക്കേമുറി)
“സ്വവര്‍ഗരതി” കുറ്റകരമല്ല. സുപ്രീംകോര്‍ട്ട്. വിധികേട്ട് കുറെ പെങ്കൊച്ചുങ്ങള്‍ തെരുവില്‍ നൃത്തമാടി. ഫെയ്‌സ് ബുക്കില്‍ അഭിപ്രായങ്ങളും, കമെന്റസും നിരവധി. “ഇണചേരല്‍ എല്ലാ ജീവികളുടെയും ജന്‍മാവകാശമാണ്.” എന്നതില്‍ ഈ മാനസികരോഗവും ഉള്‍പ്പെടുത്തി ചിലര്‍ അറിവില്ലായ്മ വിളമ്പി.

സ്വവര്‍ഗരതിയും, ഇണചേരലും തമ്മില്‍ എന്തു ബന്ധം? സ്വയംഭോഗമോ, സ്വവര്‍ഗഭോഗമോ, മൃഗങ്ങളോടൊത്തുള്ള ശയനമോ, പരസംഗമോ, വ്യഭിചാരമോ ഇതൊന്നും “ഇണചേരലല്ല .ഇത്തരം വികൃതികളുമായി ഇരുവര്‍ക്കും ഇഷ്ടമെങ്കില്‍ ഇണയെ സമീപിക്കാം. എന്നല്ലാതെ ഇതൊന്നും വിവാഹത്തിന്റെ ഭാഗമല്ല. ആയതിനാല്‍ ഇതിനെ പ്രകൃതിവരുദ്ധമെന്ന് ഇന്നും വിളിക്കുന്നു.

പരിഹാസപരമായ വൈവാഹിക ബന്ധങ്ങള്‍ ഇന്ന് കുടുംബഭദ്രതയെ ഇല്ലായ്മ ചെയ്യപ്പെടുന്നു. നിന്ദിക്കപ്പെട്ടിരുന്ന പലതിനെയും ഇന്ന് വന്ദിക്കപ്പെടുന്നതാക്കി മാറ്റി വാര്‍ത്തകള്‍ പെരുകുന്നു. വിവാഹം എന്ന വിലയേറിയ കര്‍മ്മം അഥവാ ജീവന്റെ നിലനില്‍പ്പിന്റെ ആധാരത്തിനു ചരിത്രപരമായ ഒരു അടിസ്ഥാനവും പവിത്രതയുള്ള ഒരു ഐക്യതയും സമഗ്ര സംസ്‌കാരത്തിലുമുണ്ടായിരുന്നു. മാനവികതയുടെ സാംസ്‌കാരിക വളര്‍ച്ചയായി എന്നും വിലയിരുത്തുന്നത് ശക്തിമത്തായ കുടുംബവ്യവസ്ഥിതിയെയാണ്. എന്നാല്‍ ആഗോളതലത്തില്‍ ഇന്ന് ഏറ്റവും അവഹേളിക്കപ്പെടുന്നത് കുത്തഴിഞ്ഞ ലൈംഗീകതയുടെ അന്ത്യചടങ്ങായ വിവാഹമാണ്.

പെണ്ണിനെ കെട്ടണോ, കാശുകിട്ടണമെന്ന് വാദിക്കുന്ന ഇന്ത്യന്‍ സംസ്‌കാരം മുതല്‍ വിവിധഭാര്യത്വം അനുവദിക്കപ്പെട്ടിരിക്കുന്ന ഇസ്‌ളാമിക രാഷ്ട്രങ്ങളും യാതൊരു മാനദണ്ഡവുമില്ലാത്ത പാശ്ചാത്യസംസ്‌കാരവുമെല്ലാം ഇന്ന് വഷളത്വത്തിലേക്ക് ഗമിക്കുന്നു. മാതാപിതാക്കന്മാര്‍ ക്രമപ്പെടുത്തുംവിധം വിവാഹം നടന്നിരുന്ന പാരമ്പര്യമാണ് എല്ലാം മതങ്ങള്‍ക്കുമുള്ളത്. തങ്ങള്‍ നേടിയ ജീവിതാനുഭവങ്ങളുടെ വെളിച്ചത്തില്‍ യൗവനത്തിലേക്ക് എത്തിയിരിക്കുന്ന മക്കളെ വിവാഹിതരാക്കുന്നതില്‍ മാതാപിതാക്കളുടെ അനുഭവജ്ഞാനം അനുഗ്രഹമായിരുന്നു.

പുരുഷനേക്കാള്‍ പ്രായം കുറഞ്ഞ സ്ത്രീയെ വിവാഹം കഴിക്കേണ്ടത് ശാരീരികശാസ്ത്രം പ്രകാരം ആയുസിന്റെ വര്‍ദ്ധനവിന് ആവശ്യമാണെന്ന് മനുസ്മൃതിയില്‍ പറയുന്നു. ആരോഗ്യമുള്ള പുതിയ തലമുറയെന്ന ലക്ഷ്യമായിരുന്നു പ്രമാണങ്ങളെയും കീഴ്‌വഴക്കങ്ങളെയും മനുഷ്യന്‍ പിന്തുടര്‍ന്നതിന്റെ കാരണം.

എന്നാല്‍ എല്ലാ നന്മകളെയും കാലഹരണപ്പെടുത്തിക്കൊണ്ട് ഇന്ന് മുന്നേറുന്ന സ്വാതന്ത്ര്യം രണ്ടുവിധ തട്ടിപ്പിന് കാരണമായിരിക്കുന്നു. ഒന്നാമത്തേത് കൗമാര ലൈംഗീക കൗതുകത്തിന് അടിമകളായി പെണ്‍കുട്ടികള്‍ അവിഹിതഗര്‍ഭം ധരിക്കുന്നു. അതിന്റെ അനന്തരഫലം മാതാവിന്റെ സംരക്ഷണയില്‍ മാത്രം കുട്ടികള്‍ കഴിയേണ്ടിവരുന്നു . 'അറ്റ്‌ലാന്റിക് മന്ത്‌ലി' എന്ന മാസികയുടെ വിലയിരുത്തലിന്‍ പ്രകാരം അമേരിക്കയില്‍ ഇന്ന് ജനിക്കുന്ന കുട്ടികളില്‍ 50% ഇത്തരക്കാരാണ്.

ഏതാനം ദശാബ്ദങ്ങളായി വിവാഹമോചനനിരക്ക് കുതിച്ചുയരുകയും സ്വവര്‍ഗസംഭോഗവും മറ്റു വഴിവിട്ടുള്ള ജീവിതശൈലികളും സാധാരണയായി മാറുകയും ചെയ്തതിന്റെ പിന്നിലെ കാരണം മാദ്ധ്യമങ്ങള്‍ വിളമ്പുന്ന നൈനിമിഷിക സുഖത്തില്‍ യുവഹൃദയങ്ങള്‍ വീണുപോകുന്നതിനാലാണ്. സംഗീതവീഡിയോകള്‍, അധാര്‍മിക വിവരങ്ങള്‍ പച്ചയ്ക്ക് അവതരിപ്പിക്കുന്ന മാസികാ ലേഖനങ്ങള്‍, പരസ്യങ്ങള്‍, ആഗ്രഹിക്കുന്ന ആരുമായുള്ള ലൈംഗീകതയെ പ്രോത്‌സാഹിപ്പിക്കുന്ന ടി. വി. പരിപാടികള്‍, ചലച്ചിത്രങ്ങള്‍ ഇവയെല്ലാം വികാരങ്ങളെ ഉണര്‍ത്തുകയും ലൈംഗീകാസ്വാദനത്തിലേക്ക് വഴി നടത്തുകയും ചെയ്യുന്നു.

മറ്റൊന്ന് ഗര്‍ഭഛിദ്ര സേവനങ്ങളും ഗര്‍ഭനിരോധന മാര്‍ഗങ്ങളും നിഷ്പ്രയാസം ലഭ്യമാകുന്നതുകൊണ്ട് അനന്തരഫലങ്ങളെപ്പറ്റിയുള്ള ഭീതി യുവജനങ്ങളിലില്ല. ഇന്ന് പ്രാദേശിക സമൂഹത്തിലെ തങ്ങളുടെ സ്റ്റാറ്റസിന്റെ ഒരു സുപ്രധാനഘടകമായി ആണ്‍കുട്ടികള്‍ ഏറ്റവുമധികം പെണ്‍കുട്ടികളുമായി ലൈംഗീകബന്ധം പുലര്‍ത്തുന്നതിനെ കാണുന്നു.

വേഷവിധാനം, ചമയം, നൃത്തം ചെയ്യാനുള്ള കഴിവ്, സംഭാഷണം എന്നിവ ഉപയോഗിച്ച് പെണ്‍കുട്ടിയെ വശീകരിച്ചെടുക്കാന്‍ ഇന്നത്തെ ആണ്‍കുട്ടികള്‍ സമര്‍ത്ഥരാണ്.

ഇത്തരം വശീകരണങ്ങളില്‍ അകപ്പെട്ട് താളം തെറ്റിയ ജീവിതത്തിനുടമകളായ പെണ്‍കുട്ടികള്‍ കൗമാരക്കായ ആണ്‍കുട്ടികളെ വശീകരിച്ച് വിവാഹത്തിലേക്ക് നയിക്കുന്നു. ഇതു രണ്ടും ലൈംഗീകതയുടെ പുതുമ കഴിഞ്ഞാലുടന്‍ അലസിപ്പിരിയുന്ന ബന്ധങ്ങളായി പരിണമിക്കുകയാണ്.

സെക്‌സ് ഇന്‍ഡസ്ട്രീസ് ഇന്ന് എല്ലാ രാഷ്ട്രങ്ങളിലും വളര്‍ച്ച പ്രാപിക്കുന്നു. അംഗീകൃതമാസികകള്‍, ടെലിവിഷന്‍ ചാനലുകള്‍, വെബ്‌സൈറ്റുകള്‍, വീഡിയോ കാസെറ്റുകള്‍ എന്നിങ്ങനെ ടെക്‌നോളജിയുടെ വളര്‍ച്ച ലോകത്തെല്ലായിടത്തും ധനത്തിന്റെ മൂല്യത്തിനൊത്തവണ്ണം സ്ത്രീയുടെ തുണിയുരിയുന്ന ലഹരി എത്തിച്ചുകൊടുക്കുന്നു. സ്ത്രീകള്‍ തന്നെയാണ് ഇത്തരം പ്രസ്ഥാനങ്ങളുടെ തലപ്പത്ത് എന്നത് പ്രത്യേകം ശ്രദ്ധാര്‍ഹമാണ്. അതുകൊണ്ടാണ് 'സ്ത്രീപീഡനം' എന്ന ലേബലില്‍ പുരുഷന്റെ വികാരത്തെ ജ്വലിപ്പിക്കും വിധമുള്ള വാര്‍ത്തകള്‍ അനുദിനം വര്‍ദ്ധിപ്പിക്കുന്നത്. കൗമാരപ്രായക്കാരെയെന്നല്ല, ഏവരെയും വഴിതെറ്റിക്കുന്ന മാര്‍ഗ്ഗത്തിലേക്ക് മാദ്ധ്യമങ്ങള്‍ മുന്നേറുന്നു. ചെറുപ്രായത്തിലേ എല്ലാ സുഖങ്ങളും അനുഭവിച്ചറിയുന്ന ഇളം ജീവിതങ്ങള്‍ ലക്ഷ്യമില്ലാത്ത പ്രയാണത്തില്‍ നിരാശരായി ഓരോ 90 മിനിറ്റിനും ഒരാള്‍ വീതം ഇന്ന് ആത്മഹത്യ ചെയ്യുന്നു.

പുരുഷമൈഥുനക്കാരുടെ സംഘടന ഗവണ്മെന്റിന്റെ അംഗീകാരം നേടി ഇന്നു വളരുകയാണ്. ആത്മീയനേതൃത്വവും അവര്‍ക്കുണ്ട്. ഞായറാഴ്ച ആരാധനയും ബിഷപ്പും ഒക്കെയുണ്ട്. ആയിരിക്കേണ്ടുന്ന അവസ്ഥയില്‍ നിന്ന് അതിര്‍ കടന്നുപോയ സ്ത്രീകളാല്‍ പീഡിതരായ പുരുഷന്മാര്‍ കുടംബ ഉത്തരവാദിത്വത്തെ ത്യജിച്ച് സ്വയം ഭോഗികളായും, ആണിനോടും പെണ്ണിനോടും ഇണചേരുന്നവരായും മയക്കുമരുന്നുകള്‍ക്ക് അടിമകളായും പരിണമിച്ചുപോയത് ഇന്നത്തെ തലമുറയ്ക്ക് ഒരു നവീനസംസ്‌കാരമായി മാറിയിരിക്കുന്നു.

ഹോമോസെക്‌സ്, ലെസ്ബിയന്‍സ് എന്നിങ്ങനെ ലൈംഗികകേളികളുടെ ആസ്വാനശൈലി അനുസരിച്ച് മനുഷ്യര്‍ വിഭാഗിക്കപ്പെട്ടിരിക്കുന്നു. ഈ ആസ്വാദനത്തിന്റെ രൂപം അവലക്ഷണമായ പ്രവൃത്തികളായി സോദോമിനും ഗോമോറെക്കും സമമായി വിഭിന്നമായിരിക്കുന്നു. ഇങ്ങനെ ലോകം ലൈംഗീക പൂജയിലേക്ക് ഇന്ന് വഴുതി പൊയ്‌ക്കൊണ്ടിരിക്കുകയാണെന്ന വാസ്തവം ഏവരും ഇന്നംഗീകരിക്കുന്നു.

സ്ത്രീ പുരുഷസമത്വം നേടിയെന്നഭിമാനിക്കുന്ന പാശ്ചാത്യ രാഷ്ട്രങ്ങള്‍ ലൈംഗീക അരാജകത്വത്തില്‍ കുടുംബജീവിതമില്ലാതെ ധനത്തില്‍ പ്രശംസിച്ച് വെറിക്കൂത്തുകളില്‍ സമയം ചിലവഴിച്ച് ശൂന്യതാബോധത്തിനടിമയായ മനുഷ്യരാല്‍ ഇന്ന് ഇഴഞ്ഞു നീങ്ങിക്കൊണ്ടിരിക്കയാണ്. ലൈംഗികതയുടെ എല്ലാ അതിര്‍വരമ്പുകളും ഇന്ന് നീക്കപ്പെട്ടിരിക്കുന്നു. രക്തബന്ധങ്ങളോ, പ്രായവ്യത്യാസങ്ങളോ, ലിംഗഭേദങ്ങളോ പ്രശ്‌നമല്ല. തമ്മിലിഷ്ടപ്പെടുന്നു തമ്മിലാസ്വദിക്കുന്നു.

യു. എസ്. ഫെമിനിസ്റ്റായ കേറ്റ് മിലറ്റ് എല്ലാ അധികാരങ്ങളും ജെന്‍ഡറില്‍ (ലിംഗത്തില്‍) അടിയുറച്ചിരിക്കുന്നതിനാല്‍ പുരുഷന്‍ എല്ലാ തുറകളിലും ആധിപത്യം പുലര്‍ത്തുകയും സ്ത്രീയെ ബലിമൃഗമാക്കുകയും ചെയ്യുന്നുവെന്ന് പറയുന്നതിനോടൊപ്പം പുരുഷന്റെ ആധിപത്യം സെക്‌സില്‍ ജനിക്കുന്നതുകൊണ്ട് സ്ത്രീ സ്വവര്‍ഗ്ഗാനുരാഗിണിയാകണമെന്ന് പഠിപ്പിക്കുകയും ചെയ്യുന്നു.

ഓസ്‌ട്രേലിയന്‍ ഫെമിനിസ്റ്റായ ജര്‍മേന്‍ ഗ്രീര്‍ വേല ളലാമഹല ഋൗിൗരവ എന്ന ഗ്രന്ഥത്തില്‍ പുരുഷന്മാര്‍ സ്ത്രീകളെ വൃഷ്ണഛേദം ചെയ്ത് അടിമകളാക്കിയിരിക്കുന്നുവെന്ന് എഴുതിയിരിക്കുന്നു.

ഇങ്ങനെയുള്ള വിരുതരുടെ ഉപദേശങ്ങള്‍ കേട്ട് സ്വവര്‍ഗ്ഗാനുരാഗം വളരുകയും സ്വാഭാവികസംഭോഗത്തെ വിട്ട് സമത്വത്തിന്റെ ലഹരിയിയില്‍ സര്‍വതും മറന്നു. ഫലമോ? ചെറുപ്രായത്തിലേ യമപുരിയിലേക്ക് അനേകര്‍ യാത്രയാകുന്നു.

സോദോമി ലോ: സ്വവര്‍ഗ്ഗ സംഭോഗത്തിനെതിരേ അമേരിക്കയില്‍ നിലവിലുണ്ടായിരുന്ന നിയമമാണ് സോദോമി ലോ. സോദോമിന്റെ പാപം സ്വവര്‍ഗ്ഗഭോഗം ആയിരുന്നുവെന്ന് മനസിലാക്കിയ മനുഷ്യര്‍ അതിനെതിരേ നൂറ്റാണ്ടുകളിലൂടെ ശക്തമായി നിലകൊണ്ടുവെങ്കില്‍ ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ ആ നിയമവും മാറ്റപ്പെട്ടു. 1990 ഡിസംബര്‍ 11ന് സ്വവര്‍ഗ്ഗസംഭോഗം നിയമപരമായി അനുവദിക്കപ്പെട്ടു.

ലൈംഗീകമ്‌ളേച്ഛതയിലൂടെ ഭൂതലത്തിനു നാശം ഭവിക്കുമെന്ന് സകല മതഗ്രന്ഥങ്ങളും പറയുന്നു. കലിയുഗത്തില്‍ ബലഗ്‌ളാനി ഉണ്ടാകുകയും ആയുസ് കുറഞ്ഞ നിലയിലേക്ക് മനുഷ്യര്‍ എത്തുകയും ലഹരിയുടെ സന്തതികള്‍ എങ്ങും പിറക്കുകയും വ്യാധിപീഡകളുടെ വലയത്തില്‍ അകപ്പെട്ട് ഉന്മൂലനാശം ഭവിക്കയും ചെയ്യും. അതിനു ശേഷം കൃതായുഗം വീണ്ടും പിറക്കുമെന്ന് വ്യാസമുനി പറയുന്നു.

ബൈബിളിലുടനീളം അന്ത്യകാലത്ത് സംഭവിക്കേണ്ടുന്നതിനേപ്പറ്റി പ്രതിപാദിച്ചിരിക്കുന്നു.

ബൈബിള്‍ പറയുന്നു ' മൂലപദാര്‍ത്ഥങ്ങള്‍ കത്തിയഴിയുകയും ഭൂമിയും അതിന്റെ പണികളും വെന്തുപോകയും ചെയ്യും' ( 1 പത്രോ: 3:10)

ഭാരതീയ ദര്‍ശനത്തിലും ഖുറാനിലും ഇതേ അര്‍ത്ഥത്തില്‍ അന്ത്യകാലത്തെപ്പറ്റി എഴുതപ്പെട്ടിരിക്കുന്നു. മാര്‍ക്കണ്ഡേയമുനി പറയുന്നു. സൂര്യന്‍ ഉഗ്രരൂപിയായി തീജ്ജ്വാല വര്‍ഷിപ്പിച്ച് ഭൂമിയെ ചുട്ടുകരിക്കുമെന്നും ഉഗ്രമായ കൊടുംങ്കാറ്റില്‍ എല്ലാം നിലംപതിക്കുമെന്നും. ഖുറാനില്‍ 'ക്യാമം' എന്ന് ഈ നാശത്തിന്റെ നാളുകളെ വര്‍ണ്ണിച്ചിരിക്കുന്നു.

ഭൗതീക പദാര്‍ത്ഥങ്ങളുടെ സംയോഗപരിണാമംകൊണ്ട് ഈ ഭൂതലം ഉണ്ടായി എന്നു വിശ്വസിക്കുന്നവരും മൂലപദാര്‍ത്ഥങ്ങളുടെ വിയോജനത്താല്‍ നാശം ഉണ്ടാവാമെന്നും സമ്മതിക്കുന്നു.

എന്നാല്‍ ഇത്തരമൊരു അന്ത്യത്തെപ്പറ്റി വിശ്വസിക്കുന്ന മതനേതാക്കന്മാര്‍ പോലും ഇന്ന് വിരളമാണ്. ഈ ഭൂതലത്തിന്റെ സമസ്തപ്രശ്‌നങ്ങള്‍ക്കും ഉത്തരവാദികള്‍ ഇന്നത്തെ മതനേതാക്കന്മാരായിരിക്കുന്നതിന്റെ കാരണവും ഇതു തന്നെയാണ്. 
Join WhatsApp News
പാട്ട് 2018-09-19 19:50:15
വായിൽ തോന്നിയത് തെക്കേമുറിക്ക് പാട്ട്!

Homosexual behavior in animals is sexual behavior among non-human species that is interpreted as homosexual or bisexual. This may include same-sex sexual activitycourtshipaffectionpair bonding, and parenting among same-sex animal pairs.[1][2][3][4] Research indicates that various forms of this are found in every major geographic region and every major animal group. The sexual behavior of non-human animals takes many different forms, even within the same species, though homosexual behavior is best known from social species.

ശിലായുഗ ചിന്തകള്‍ 2018-09-19 20:04:43
With due respect to my friend Mr.Thekkemury i do disagree with your unscientific & biased thoughts. I wrote about this before about your previous article. I can understand you as struggling to justify your religious faith. Faith is always irrational and has the luxury of being stubborn and unscientific and has no obligation to prove its stand. 
 i strongly and graciously disagree with your opinion based on your faith and not reason or Science. i strongly recommend you to research and learn studies published by leading Universities like John Hopkins.
Texas, in general, is going backwards in many fields especially in humanitarianism, compassion & mainly from Scientific facts. Maybe the entire atmosphere of TX is polluted and it will change the way humans act, react and think. Just analyse the writers in e- malayalee from TX. We condemn the North Indian fanatics as unscientific, primitive..... i don't see any difference here. They are fanatic about cow & its urine, you about your faith. Wake up Mr. before your kids and grandkids regard you as the unwelcome uncle who crashed the Thanksgiving dinner. 
ചെളിയില്‍ പൂണ്ട ദൈവങ്ങള്‍ 2018-09-19 20:08:18
when religion fills your skull with dirt
you will go and dig out the statue of your god submerged in the dirt, wash him clean and worship him again.
isn't religion powerful than the almighty!
അന്ട്രു 
എല്ലാം സൃഷ്ടിച്ച ദൈവം 2018-09-19 20:12:10

Who created Homosexuals?

We are living in the age of Science. We need to eliminate fiction and acknowledge facts. DNA- Science has given us very valid, trustworthy facts on Biology. 
Sexual attraction towards the same gender is not a disease. Every man is very close to a female and every female is very close to a male biologically. Cell multiplication and duplication can go in any direction. Some humans are born with genomes with sexual attraction towards the same gender. The environment also can trigger such tendency. Homosexuality is not a sin or disease. When we live in the age of Science, we have to think & learn scientifically.
All throughout the process of Evolution all living beings go through various changes visible and invisible by naked eye. Our attitude, religion, politics are not the criteria to judge others or Nature. Our ignorance always prompt us to jump into conclusions and judge irrationally. So, learn Science and think rationally to reach truth.
Nature acts in mysterious ways beyond the comprehension of humans. May be, attraction towards the same gender is a way to control the exploding human population. Homosexuality is not limited to humans, several other species also exhibit the same tendency.
In civilized human society, marriage is not just or limited to sex. We can see people at very old age marry. Mutual respect, love,compassion,companionship...etc are the core of marriage.
The rules,Laws, scriptures, all are written by men with Alpha male syndrome. It is a Psychological disorder but so far there is no known treatment. The Alpha male regarded woman as a sexual object, a slave, a livestock. Those alpha males are dominating politics & religion. We are living in the year 2018. We cannot copy or think like the primitive,ignorant cave dwellers. Fanaticism kills commonsense & that is the danger we see all over the World.
Remember the church did not accept the fact that the Earth is only a planet and the Sun doesn't go around the Earth & the Earth is not the center of the Universe until 1969. Yes, you can live in the 14th cent. Even in 2018;regardless of your faith or knowledge, Facts are facts. Science is fact not fiction. Science doesn't need your belief, approval. Any time you ignore facts and Science you go deeper and deeper into the vastness of ignorance.
If you claim your god created all, yes; your god created the homosexuals. If your god Jesus said,'' Love, love each and all-unconditionally”- where is the love of Jesus?

Sodom: the geographic area is located in a Volcanic belt. Eruptions,landslide were very common. The Dead Sea is a product of such Seismic activity. The entire bible is fabricated from real occurrences. The bible was written not as a historical book, but to serve the political agenda of a small group of people. They humiliated their enemy by fabricated stories attached to the wrath of their god. The Sodom area was destroyed by Volcanic activity but the authors of the bible books turned it as the wrath of their god to punish them. Homosexuality was there in the temple of the same god- see Hosea. Roman army used the same god's temple as barracks. The Romans, Babylonians & Assyrians destroyed the temple. The mighty god who killed the Sodom people was helpless.
Ps:- the gospel of Mary Magdalena gives a glorious message. Humans have to rise above the level of gender, en elevated species, neither male nor female- the Anthropos


{ posted in Mr. Abraham's previous article

by andrew

വിദ്യാധരൻ 2018-09-19 22:42:57
മതമെന്ന ലഹരിയിൽ ആയ മർത്ത്യൻ
വിവരക്കേട് സദാ പുലമ്പിടുന്നു 
ഇവരൊക്കെ യേശുവാം  ക്രാന്തദർശിയെ 
നിലത്തിട്ട് വലിച്ചിഴച്ചിടുന്നു 
ഒരുവശത്തിവർ പുകഴ്ത്തിടുന്നു 
മഗ്നലക്കാരിയോട് ക്ഷമിച്ചവനെ 
എന്നാൽ ഒരു വേശ്യയെ കാണുംമാത്ര 
വെട്ടിത്തിരിക്കും മുഖംമുടനെ  
കള്ളന് പറുദീസ കൊടുത്തവന്റെ 
അയലത്ത് പോലും എത്താൻ കഴിഞ്ഞിടാത്തോർ. 
സ്വർഗ്ഗഭോഗികളും ശിഖണ്ഡികളും 
ഇവരുടെ കാപട്യം വെളിവാക്കിടുന്നു
ഇവരുടെ  പോക്കറ്റിൽ തപ്പിനോക്കിൽ 
കാണാം ദൈവവും സീസറും ചേർന്ന നാണയങ്ങൾ
ഇതുപോലെ കുത്തിക്കുറിക്കും മുൻപ് വേണം 
ഗഗനമാം  പഠനം ഓർത്തുകൊൾക 
ഇന്ന ലിംഗത്തിൽ ജനിച്ചിടുവാൻ 
ഇംഗിതത്താൽ കഴിഞ്ഞിടുമോ ?
അറിവുള്ള ജനങ്ങൾ ഉര ചെയ്തിടുകിൽ 
അറിവ് കേടു മേലിൽ പറയുകയില്ല 
നിങ്ങടെ ദൈവത്തിനെന്തു പറ്റി 
ഇതുപോലെ എല്ലാം കൂട്ടികുഴച്ചിടുവാൻ 
ഇവിടെയാണ് സ്വർഗ്ഗം സുഹൃത്തുക്കളെ 
അതിനായ് മനുഷ്യരെ സ്നേഹിക്കുക 
ഒരു സ്വവർഗാനുരാഗിയെ കണ്ടിടുകിൽ 
കണ്ണ് പൊട്ടില്ല നിന്റെ ഒന്നും 
പെണ്ണിന്റെ മൂട്ടിലും മുലയിലും നോക്കി നിങ്ങൾ 
പാപം ചെയ്യുന്നോരായിരം എന്നുമെന്നും 
നിങ്ങളിൽ പാപം ചെയ്തിടത്തോർ 
എറിയുക കല്ലാൽ സ്വവർഗ്ഗാനുരാഗികളെ  
കപടതയുടെ മുഖംമൂടി വലിച്ചു കീറാൻ  
സമയമായി കുടിലതന്ത്രശാലികളെ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക