Image

മുഖ്യമന്ത്രി ഇന്ന് അമേരിക്കന്‍ മലയാളികളെ കാണും; പങ്കുവയ്ക്കുക നവകേരള പ്രതീക്ഷകള്‍

Published on 19 September, 2018
മുഖ്യമന്ത്രി ഇന്ന് അമേരിക്കന്‍ മലയാളികളെ കാണും; പങ്കുവയ്ക്കുക നവകേരള പ്രതീക്ഷകള്‍
ചികിത്സയുമായി ബന്ധപ്പെട്ട് അമേരിക്കയിലുള്ള കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ന്യൂയോര്‍ക്കിലെ ദ് ക്രൗണ്‍ പ്ലാസയില്‍ യുഎസ് മലയാളികളെ അഭിസംബോധന ചെയ്ത് സംസാരിക്കും. പ്രാദേശിക സമയം വൈകിട്ട് 6.30 മുതല്‍ 8.30 വരെയായിരിക്കും പരിപാടിയെന്ന് സംഘാടകര്‍ അറിയിച്ചു.
ചികിത്സയ്ക്കായി എത്തിയ പിണറായിക്ക് വലിയ രീതിയിലുള്ള സ്വീകരണമൊരുക്കുന്നില്ല ചടങ്ങ് തീര്‍ത്തും ലളിതമായിരിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.
കേരളം പ്രളയത്തെ അതിജീവിക്കുന്ന ഘട്ടത്തില്‍ ഇതിനെക്കുറിച്ച് അമേരിക്കന്‍ മലയാളികളോട് സംസാരിക്കാതെ പോവുന്നത് ശരിയല്ലെന്നുള്ളതുകൊണ്ടാണ് ഈ പരുപാടിയില്‍ പങ്കെടുക്കുന്നതെന്നും സംഘാടകര്‍ പറഞ്ഞു.
നവകേരള സൃഷ്ടിയെക്കുറിച്ചുള്ള കാര്യങ്ങളും ഇതിന് യുഎസ് മലയാളികളുടെ സംഭാവനയെക്കുറിച്ചുള്‍പ്പെടെ ഇവിടെ മുഖ്യമന്ത്രി സംവദിക്കുമെന്നാണ് കരുതുന്നത്.
യുഎസിലെ എല്ലാ സംഘടനകളുടെയും പ്രതിനിധികള്‍ക്കും പരിപാടിയിലേക്ക് ക്ഷണമുണ്ട്. പ്രളയകാലത്ത് കേരളത്തെ സഹായിക്കാന്‍ നേതൃത്വം നല്‍കിയ യുഎസിലെ സംഘടനാ ഭാരവാഹികളും പരിപാടിയില്‍ സംസാരിക്കും.
ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് വേണ്ടി മാത്രമാണ് പരിപാടി. ചികിത്സയും അമേരിക്കന്‍ സന്ദര്‍ശനവും പൂര്‍ത്തിയാക്കി മുഖ്യമന്ത്രി 23 ന് കേരളത്തിലേക്ക് മടങ്ങുമെന്നാണ് സൂചന. പ്രളയക്കെടുതികളുടെ സാഹചര്യത്തില്‍ അമേരിക്കന്‍ യാത്ര മുഖ്യമന്ത്രി നീട്ടിവച്ചിരുന്നു.
ഓഗസ്റ്റ് 19 ന് അമേരിക്കയിലേക്ക് പോയി സെപ്റ്റംബര്‍ ആറിന് തിരിച്ചെത്തുന്ന തരത്തിലായിരുന്നു ആദ്യം യാത്ര തീരുമാനിച്ചത്.
പ്രളയം ഉണ്ടായതോടെ യാത്ര സെപ്റ്റംബര്‍ രണ്ടിലേക്ക് മാറ്റി. തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് പുലര്‍ച്ചെ 4.40നാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയത്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക