Image

ഏഷ്യാനെറ്റ് യുവ ശാസ്ത്ര പ്രതിഭ സംഘാംഗങ്ങള്‍ക്ക് ഹ്യൂസ്റ്റനില്‍ സ്വീകരണം; തിയ്യതിയില്‍ മാറ്റം

മൊയ്തീന്‍ പുത്തന്‍ചിറ Published on 20 September, 2018
ഏഷ്യാനെറ്റ് യുവ ശാസ്ത്ര പ്രതിഭ സംഘാംഗങ്ങള്‍ക്ക് ഹ്യൂസ്റ്റനില്‍ സ്വീകരണം; തിയ്യതിയില്‍ മാറ്റം
ഏഷ്യാനെറ്റ് എല്ലാ വര്‍ഷവും സംഘടിപ്പിക്കുന്ന 'സ്‌പേസ് സല്യൂട്ട്' പ്രോഗ്രാമിന്റെ ഭാഗമായി ഹ്യുസ്റ്റനിലെ നാസയില്‍ ഏഷ്യാനെറ്റ് ന്യൂസ് ഡയറക്ടര്‍ അനില്‍ അടൂരിന്റെ നേതൃത്വത്തില്‍ പരിശീലനത്തിനെത്തുന്ന യുവപ്രതിഭകള്‍ക്കും, അദ്ധ്യാപകര്‍ക്കും ഫൊക്കാനയും, മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഹ്യുസ്റ്റനും (മാഗ്) നല്‍കുന്ന സ്വീകരണത്തിന്റെ തിയ്യതിയില്‍ മാറ്റം വന്നതായി സംഘാടകര്‍ അറിയിച്ചു. സെപ്തംബര്‍ 21 വെള്ളിയാഴ്ചയായിരിക്കും സ്വീകരണം നല്‍കുക   

അന്നേ ദിവസം സ്റ്റാഫോര്‍ഡിലുള്ള കേരള ഹൗസില്‍ ചേരുന്ന സമ്മേളനത്തില്‍ മാഗ് പ്രസിഡന്റ് ജോഷ്വാ ജോര്‍ജ്ജ് അധ്യക്ഷത വഹിക്കും. ഫൊക്കാന പ്രസിഡന്റ് ബി. മാധവന്‍ നായര്‍, സ്റ്റാഫോര്‍ഡ് സിറ്റി കൗണ്‍സില്‍മാന്‍ കെന്‍ മാത്യു, ഫൊക്കാന ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബ്രഹാം ഈപ്പന്‍, മാഗ് ട്രസ്റ്റീ ബോര്‍ഡ് അംഗങ്ങളായ സുരേന്ദ്രന്‍ കോരന്‍, ബേബി മണക്കുന്നേല്‍, ഫൊക്കാന മുന്‍ പ്രസിഡന്റ് ജി.കെ. പിള്ള, ഫൊക്കാന റീജണല്‍ പ്രസിഡന്റ് ഡോ. രഞ്ജിത് പിള്ള, ശ്രീമതി പൊന്നു പിള്ള തുടങ്ങിയവര്‍ പ്രസംഗിക്കും.

എല്ലാ വര്‍ഷവും ഏഷ്യാനെറ്റ് 'യംഗ് സയന്റിസ്റ്റ്' പ്രോഗ്രാം വഴി കേരളത്തിലെ വിവിധ സ്‌കൂളുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന മൂന്നു യുവ പ്രതിഭകളാണ് അമേരിക്കയിലെ നാസ, മറ്റു ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങള്‍ തുടങ്ങിയവ നല്‍കുന്ന പരിശീലനത്തിനെത്തുന്നത്. ഇക്കുറി വയനാട് ഗവണ്മെന്റ് ഹൈസ്‌കൂള്‍ ഉള്‍പ്പടെയുള്ള സാധാരണ കുട്ടികള്‍ കൂടിയുള്ള സംഘമാണ് അമേരിക്കയില്‍ എത്തുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: എബ്രഹാം ഈപ്പന്‍ 832 541 2456.

ഏഷ്യാനെറ്റ് യുവ ശാസ്ത്ര പ്രതിഭ സംഘാംഗങ്ങള്‍ക്ക് ഹ്യൂസ്റ്റനില്‍ സ്വീകരണം; തിയ്യതിയില്‍ മാറ്റം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക