Image

മന്ത്രി നിര്‍മലാ സീതാരാമനെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

Published on 20 September, 2018
 മന്ത്രി നിര്‍മലാ സീതാരാമനെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി


ന്യൂദല്‍ഹി: കേന്ദ്രപ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റാഫേല്‍ കരാര്‍ രാജ്യതാത്‌പര്യത്തിന്‌ എതിരായിരുന്നെന്നും അഴിമതിക്ക്‌ കൂട്ടുനിന്ന നിര്‍മലാ സീതാരാമന്‍ രാജിവെക്കണമെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.

റാഫേല്‍ മിനിസ്റ്റര്‍ എന്നായിരുന്നു രാഹുല്‍ നിര്‍മലാ സീതാരാമനെ വിശേഷിപ്പിച്ചത്‌. രക്ഷാമന്ത്രി എന്നാണ്‌ നിര്‍മലാ സീതാരാമനെ ബി.ജെ.പിക്കാര്‍ വിളിക്കുന്നത്‌. ആര്‍.എം എന്നാല്‍ റാഫേല്‍ മിനിസ്റ്റര്‍ അങ്ങനെയേ ഞാന്‍ വിളിക്കൂ.- രാഹുല്‍ പറഞ്ഞു.

റാഫേല്‍ ഫൈറ്റര്‍ വിമാനങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കാന്‍ സാധിക്കുന്നതാണെന്നും ഹിന്ദുസ്ഥാന്‍ ഏറോണോട്ടിക്കള്‍ ലിമിറ്റഡ്‌ അതിന്‌ പ്രാപ്‌തരാണെന്നും എച്ച്‌.എ.എല്‍ അധ്യക്ഷന്‍ ടി.എസ്‌ രാജുവിന്റെ പ്രസ്‌താവനയ്‌ക്ക്‌ പിന്നാലെയായിരുന്നു രാഹുലിന്റെ മറുപടി.

''റാഫേല്‍ ഫൈറ്റര്‍ വിമാനങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കാനാവില്ലെന്ന നിര്‍മലാ സീതാരാമന്റെ വാദം കള്ളമാണെന്ന്‌ എച്ച്‌.എ. എല്‍ തലവന്‍ ടി.എസ്‌ രാജു തന്നെ വ്യക്തമാക്കിക്കഴിഞ്ഞു.''- രാഹുല്‍ പറഞ്ഞു.

ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ്‌ ലിമിറ്റഡ്‌ (എച്ച്‌.എ.എല്‍) നെ റാഫേല്‍ ഇടപാടില്‍ നിന്ന്‌ ഒഴിവാക്കിയത്‌ കോണ്‍ഗ്രസ്‌ നേതൃത്വം നല്‍കിയ യു.പി.എ സര്‍ക്കാരാണെന്നായിരുന്നു നിര്‍മലാ സീതാരാമന്‍ പറഞ്ഞത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക