Image

ബിഷപ്പിന്റെ അറസ്റ്റിന് സാധ്യത; തീരുമാനം അന്വേഷണ സംഘത്തിന് വിട്ടുകൊടുത്ത് ഡി ജി പി

Published on 20 September, 2018
ബിഷപ്പിന്റെ അറസ്റ്റിന് സാധ്യത; തീരുമാനം അന്വേഷണ സംഘത്തിന് വിട്ടുകൊടുത്ത് ഡി ജി പി
ലൈംഗികമായി പീഡിപ്പിച്ചെന്ന് കാട്ടി കന്യാസ്ത്രീ നല്‍കിയ പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റിനുള്ള സാധ്യത തെളിയുന്നു. വ്യാഴാഴ്ചത്തെ ചോദ്യംചെയ്യലിനു ശേഷം അന്വേഷണസംഘത്തിനു ഇക്കാര്യത്തില്‍ സ്വതന്ത്രമായ തീരുമാനമെടുക്കാമെന്നും ജാമ്യാപേക്ഷ അതിന് തടസമല്ലെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

ബിഷപ്പ് ജാമ്യഹര്‍ജി നല്‍കിയതിനു ശേഷം മതി അറസ്‌റ്റെന്നു പോലീസ് യോഗത്തില്‍ തീരുമാനമുണ്ടായെന്ന വാര്‍ത്തകള്‍ക്കു പിന്നാലെയാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ പ്രതികരണം. എന്നാല്‍ ജാമ്യഹര്‍ജിയെന്ന കീഴ്‌വഴക്കത്തിന്റെ പേരില്‍ അറസ്റ്റ് നീട്ടരുതെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നതായാണ് സൂചന. കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ ജലന്തര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ തൃപ്പൂണിത്തുറയിലെ പോലീസ് കേന്ദ്രത്തില്‍ രണ്ടാം ദിവസവും ചോദ്യംചെയ്യുകയാണ്. ആദ്യദിവസത്തെ ചോദ്യം ചെയ്യലില്‍ ബിഷപ്പ് നല്‍കിയ വിശദീകരണങ്ങള്‍ തൃപ്തികരമല്ലെന്ന് ഐജി: വിജയ് സാക്കറെയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം വിലയിരുത്തി.

പല ചോദ്യങ്ങള്‍ക്കും ബിഷപ്പ് മറുപടി നല്‍കാതെ കൈക്കൂപ്പി നില്‍ക്കുക മാത്രമാണ് ചെയ്തത്. മാത്രമല്ല, മറുപടികളില്‍ വൈരുദ്ധ്യങ്ങളും ഉണ്ട്. ഇത് അറസ്റ്റിന്റെ സാധ്യതയാണ് കാണുന്നത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക