Image

കന്യാസ്ത്രീകളുടെ സമരത്തിനെതിരേ കോടിയേരി

Published on 20 September, 2018
കന്യാസ്ത്രീകളുടെ സമരത്തിനെതിരേ  കോടിയേരി
തിരുവനന്തപുരം: കന്യാസ്ത്രീകളുടെ സമരത്തിനെതിരേ പരാമര്‍ശവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സമരകോലാഹലങ്ങളുണ്ടാക്കി പോലീസ് നടപടികള്‍ തടസ്സപ്പെടുത്തരുത്. ബിഷപ്പ് പ്രതിയാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് അന്വേഷണ ഉദ്യോഗസ്ഥരാണെന്നും കോടിയേരി അഭിപ്രായപ്പെട്ടു.

കന്യാസ്ത്രീകളുടെ സമരകോലാഹലങ്ങള്‍ക്ക് പിന്നിലുള്ളത് ദുരുദ്ദേശമാണ്. രാഷ്ട്രീയപ്രചരണത്തിന്റെ ഭാഗമാണ് സമരം. സിപിഎമ്മിനെ ആക്രമിക്കാന്‍ തക്കംപാര്‍ത്തിരിക്കുന്ന ചിലരാണ് ഇതിനു പിന്നിലുള്ളതെന്നും കോടിയേരി പറഞ്ഞു.

തെളിവുകള്‍ ശേഖരിക്കുന്ന നടപടികളെ തടസ്സപ്പെടുത്തുന്നത് ശരിയല്ല. തെളിവുണ്ടെങ്കില്‍ പാതിരിയായാലും മുക്രിയായാലും രക്ഷപെടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം കേസുകളില്‍ ഇരയ്‌ക്കൊപ്പം നില്‍ക്കുന്ന സര്‍ക്കാരാണ് കേരളത്തിലേതെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. (Mathrubhumi)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക