Image

മെരിലാന്‍ഡില്‍ വനിത നടത്തിയ വെടിവെപ്പില്‍ മൂന്ന് മരണം

പി പി ചെറിയാന്‍ Published on 20 September, 2018
മെരിലാന്‍ഡില്‍ വനിത നടത്തിയ വെടിവെപ്പില്‍ മൂന്ന് മരണം
മേരിലാന്‍ഡ്: ഇന്ന് രാവിലെ മേരിലാന്‍ഡിലെ ഹാര്‍ഫോഡ് കൗണ്ടിയില്‍ വനിത നടത്തിയ വെടിവയ്പില്‍മൂന്നു പേര്‍ കൊല്ലപ്പെട്ടു. അക്രമിയടക്കം ഏതാനുംപേര്‍ക്ക് പരിക്കേറ്റു. അക്രമിയെ ആശുപത്രിയിലാക്കി.

റൈറ്റ് എയ്ഡ് ഡ്രഗ് ഡിസ്ട്രിബൂഷന്‍ സെന്ററില്‍രാവിലെ ഒന്‍പതോടെയാണ് വെടിവയ്പ് ആരംഭിച്ചതെന്ന്ഷെരിഫ് അറിയിച്ചു. കൊല്ലപ്പെട്ടവരുടെ സംഖ്യ ഇനിയും ഉയരാന്‍ സാധ്യത ഉണ്ടെന്നും റൈറ്റ് എയ്ഡ് സെന്റര്‍ വക്താവ് അറിയിച്ചു.

റൈറ്റ്  എയ്ഡിലെ മുന്‍ ജീവനക്കാരിയാണ് അക്രമി. അവര്‍ സ്വയം തലയിലേക്കു നിറയൊഴിച്ചുവെങ്കിലും മരിച്ചില്ല

ബാള്‍ട്ടിമൂറിന് 30 കിലോമീറ്റര്‍ അകലെയുള്ള നഗരത്തിലേക്ക് പോലീസ് ആരെയും കടത്തിവിടുന്നില്ല 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക