Image

ഒരു ലേബര്‍ഡെ വീക്കെന്റ് (ചെറിയാന്‍ തോമസ്)

Published on 20 September, 2018
ഒരു ലേബര്‍ഡെ വീക്കെന്റ് (ചെറിയാന്‍ തോമസ്)
നോക്കിയിരിക്കാതെ തന്നെ കനേഡിയന്‍ സമ്മര്‍ അവസാനിപ്പിക്കാന്‍ ലേബര്‍ ഡെ വീക്കെന്റും വന്നു. മൂന്ന് ദിവസം വീട്ടില്‍ ചടഞ്ഞിരിക്കാതെ എവിടെയെങ്കിലും പോകാമെന്ന് നിരീച്ച് പെട്ടിയും അതില്‍ കുറെ തുണികളും വാരിയിട്ട്, കോസ്റ്റ്‌കൊയില്‍ നിന്ന് വണ്ടി നിറയെ വിലകുറഞ്ഞ ഗ്യാസുമടിച്ച് അമേരിക്കക്ക് വിട്ടു. പോകാന്‍ പറ്റിയ സ്ഥലം എന്നാവും !.... എന്നാലതിന്റെ പിന്നിലൊരു ചീറ്റിപ്പോയ മൗണ്ട് വാഷിംഗ്ടന്‍ യാത്രയുടെ കഥയുണ്ട്.

ഏകദേശം മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ്, കോണ്‍വാളിലെ ഹോട്ടല്‍ഡ്യു ഹോസ്പിറ്റലില്‍ റെസിഡന്‍സി ചെയ്തു കൊണ്ടിരിക്കുന്ന കാലം. ജോര്‍ജ്ജ് ബുഷിന്റെ കിരാത ഭരണത്തിനും മുന്‍പ്, ന്യുയോര്‍ക്കിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ചെയ്‌നിയുടെ െ്രെപവറ്റ് മിലിഷ്യ തകര്‍ത്തിട്ടതിന്റെ ക്രെഡിറ്റ് കഴുതപ്പുറത്തിരുന്ന് കുഴി ബോംബ് പൊട്ടിച്ച് കളിച്ച് കൊണ്ടിരുന്ന അല്‍ക്വദക്ക് കൊടുക്കുന്നതിനും മുന്‍പ്. ടോണി ബ്‌ളയറൊഴിച്ച് ഈ ലോകത്തും പരലോകത്തും ഉള്ളവരെല്ലാം അമേരിക്കയുടെ ശത്രുക്കളാകുതിനും മുന്‍പ്. അന്ന് അമേരിക്കക്ക് പോകാന്‍ പാസ് പോര്‍ട്ടും വിസയും വേണ്ട, െ്രെഡവേര്‍സ് ലൈസന്‍സ് വെറുതെയൊന്നു വീശിക്കാണിച്ചാല്‍ മതി.

അങ്ങനെ കുടുംബഭാരമില്ലാതെ ശോഷിച്ചിരുന്ന കാലഘട്ടത്തിലെ ഒരു വിക്കെന്റില്‍ മോണ്‍ട്രിയോളില്‍ നിന്നെത്തിയ ചാങ്ങായിമാരുമായിലാത്തിയടിച്ച് കൊണ്ടിരിക്കുന്നതിനിടയില്‍ സുരേഷിനൊരു വെളിപാട്, “This Body Climbed Mount Washington” എന്നെഴുതിയ ടീഷര്‍ട്ട് വേണം. അന്നാലത് സാധിച്ചിട്ട് തന്നെ കാര്യംഎന്ന്പറഞ്ഞെല്ലാവരും കാറില്‍ കയറിയിരുന്നു. വണ്ടി വിട്ട് കഴിഞ്ഞപ്പോഴാണ് അമേരിക്കയിലുള്ള മൗണ്ട് വാഷിംഗ്ട്ടന്‍ മല കയറിയാലേ ഈ ടീഷര്‍ട്ട് കിട്ടുള്ളുന്നാ പഹയന്‍ പറഞ്ഞത്. അന്നൊക്കെ മോളിലോട്ട് നോക്കിയാല്‍ ആകാശോം താഴോട്ട് നോക്കിയാല്‍ കള്ളും കുപ്പിയുമായിരുന്നു, പിന്നെയൊന്നും നോക്കിയില്ല. അമേരിക്കയെങ്കില്‍ അമേരിക്ക, ബോര്‍ഡറിലേക്ക് വണ്ടി വിട്ടു.

ഇരുപത് മിനിറ്റ് കൊണ്ട് ബോര്‍ഡറിലെത്തി. എല്ലാവരോടും െ്രെഡവേര്‍സ് ലൈസന്‍സ് പൊക്കിക്കാണിച്ചോളാന്‍ പറഞ്ഞ് ഞാന്‍ അമേരിക്കന്‍ ബോര്‍ഡര്‍ പോലീസിനോട് ഗുഡ്‌മോര്‍ണിംഗ് പറഞ്ഞു. ഗുഡ്‌മോര്‍ണിംഗ് ഒക്കെയവിടെയിരിക്കട്ടെ നിങ്ങളെത്ര പേരുണ്ടെന്നൊരു ചോദ്യം. െ്രെഡവനായ ഞാന്‍ മാത്രമേ ഉത്തരം പറയാന്‍ പാടുള്ളുവെന്നാ അതിര്‍ത്തി കടക്കല്‍ നിയമം 101. ഞാന്‍ തിരിഞ്ഞ് കാറിലെത്ര പേരുണ്ടെന്ന് എണ്ണാന്‍ തുടങ്ങിയപ്പോള്‍ തന്നെ പോലീസന്‍ എന്തോ കരിഞ്ഞ് മണത്തു. പിന്നെ ഓരൊരുത്തരോടായി ചോദ്യം. ക്രോസ് എക്‌സാമിനേഷന്‍ അഞ്ചാമത്തെ ആളിന്റെ അടുത്ത് എത്തി.

പേര്?
റഷീദ്.
സിറ്റിസണ്‍?
ഇന്‍ഡ്യന്‍.
കാനഡയിലെന്തു ചെയ്യുന്നു?
സ്റ്റുഡന്റ് വിസയില്‍ യുണിവേഴ്‌സിറ്റിയില്‍ പഠിക്കുന്നു.
അമേരിക്കക്ക് പോകാന്‍ വിസയുണ്ടോ?
ഇല്ല.

പൊലീസ് ഉടനെ ആര്‍ക്കൊ സിഗ്‌നല്‍ കൊടുത്തു, കാറിന് മുന്‍പിലും പുറകിലും വടികള്‍ താഴ്ന്നു, ചുവന്ന ലൈറ്റുകള്‍ അവിടെയുമിവിടെയുംകത്താന്‍ തുടങ്ങി. അതിര്‍ത്തി പോലീസിന്റെ മൈക്കില്‍ കൂടെ റാംജി റാവു സ്പീക്കിംഗ് എന്ന സിനിമയിലെ ഗുലുമാല്‍ എന്ന പാട്ട് വെച്ചു.ഓട്ടൊമാറ്റിക് തോക്കു ചൂണ്ടി അഞ്ചാറ് പോലീസുകാര്‍ ഓടി വന്ന്വണ്ടിക്കു ചുറ്റും വളഞ്ഞു. എല്ലാവരും വണ്ടിയില്‍ നിന്നിറങ്ങടാ എന്നൊരിംഗ്‌ളിഷ് ആക്രോശംകേട്ട് കാറ് വിറച്ചു. കാറിനൊരു കമ്പനിക്ക് ഞങ്ങളും ചുമ്മാതൊന്നു വിറച്ചു. ഡൈവനായ എന്നെ ഒറ്റക്ക് ഒരു മുറിയിലും മറ്റുള്ളവരെ വേറെ മുറികളിലും കയറ്റി വാതിലടച്ച് ബിന്‍ ലാദിനോട് ചോദിക്കാന്‍ തയ്യാറാക്കി വെച്ചിരുന്ന നൂറ് ചോദ്യങ്ങള്‍ഞങ്ങളോരൊരുത്തരോടും തിരിച്ചും മറിച്ചും ചോദിച്ചു. എന്ത് ചോദിച്ചാലും കൈമലര്‍ത്തിയും തലയാട്ടിയും കാണിക്കുന്ന ഞങ്ങള്‍ കഥകളി കലാകാരന്മാരണെന്ന സത്യം അതിലൊരു സഹൃദയനായ പോലീസന്‍ മനസ്സിലാക്കി,ഇവരെവെറുതെവിട്ടേരെന്ന് പോലീസേമാനോട് റെക്കമെന്‍ഡ് ചെയ്തു. പോലീസേമാന്‍ തിരിഞ്ഞെന്നോട് പറഞ്ഞു, “ You know, I can charge you with illegal humant rafficking. ജെല്ലി ബീന്‍സ് തിന്ന് വെസ്റ്റ് വിംഗിലിരുന്നുറങ്ങന്ന ഞങ്ങടെഎം.ജി.ആര്‍ പ്രസിഡണ്ടായത് നിന്റെയൊക്കെ ഭാഗ്യം. ജോര്‍ജ് ബുഷായിരുന്നെങ്കില്‍ നിയൊക്കെ ഗ്വൊണ്ടാനമൊ ജയിലിന്റെ അഴി എണ്ണിയേനെ”. എന്നിട്ട് തോക്ക് ചൂണ്ടിയ രണ്ട് പോലീസുകാരുടെ അകമ്പടിയില്‍ കാറില്‍ കയറ്റികാനഡയിലേക്ക് കൈ ചൂണ്ടി പറഞ്ഞു, “turn around and go and don’t even look back”.

അന്ന് കരിഞ്ഞ് പോയ മൗണ്ട് വാഷിംഗ്ണ്ടന്‍ സ്വപ്നം ഒന്നു മുത്തിയിട്ട് തന്നെ കാര്യം എന്ന ഒരൊറ്റ ഉദ്ദേശത്തിലാണ് ഈ കടുംക്കൈ ചെയ്തത്. മൗണ്ട് വാഷിംഗ്ണ്ടന്‍ മലയുടെ അടിവാരത്തു നിന്നുള്ള ട്രെയിന്‍ യാത്ര ശുദ്ധ വിലകൂടിയ തട്ടിപ്പാണ്. അതിലാരും വീണുപോകാതിരിക്കാന്‍ ശ്രദ്ധിക്കുക.എന്നാല്‍ കാറ് ഡൈവ് ചെയ്ത് മലമുകളില്‍ കയറുന്നത് ഒരു ഒന്നൊന്നര സംഭവമാണ്. വളരെ വീതി കുറഞ്ഞ കുത്തനെയുള്ള കയറ്റം ദുര്‍ബ്ബലഹൃദയര്‍ക്കുള്ളതല്ല. കാലാവസ്ഥ പെട്ടന്ന് മാറിമറിയും. വളരെ പെട്ടന്നയിരിക്കും മേഘം വന്ന് മൂടുന്നത്. പിന്നെ മുമ്പിലുള്ളതൊന്നും കാണാന്‍ പറ്റില്ല. പകുതി ദൂരം എത്തുന്നതിനു മുമ്പ് പലരും പരിപാടി ഉപേക്ഷിച്ച് തിരിച്ച് പോകുന്നുണ്ടായിരുന്നു. മുകളിലെത്താറാകുമ്പോള്‍ കുറെ ദൂരം ടാറിടാത്ത വഴിയാണ്. അതിര്‍ ഭിത്തിയും റെയിലിംഗും ഇല്ല. നടുവശം പൊങ്ങിയും വഴിയുടെ രണ്ടു വശവും താഴ്ന്ന് “റ” പോലെ ഉരുണ്ട ചരല്‍ നിറഞ്ഞ കിടക്കുന്ന കുത്തനേയുള്ള വഴി. നാലായിരം പൗണ്ട് ഭാരം വെറും പത്തിഞ്ച് മാത്രം ഭൂമിയില്‍ കൊണ്ടുരുളുമ്പോള്‍ എതിരെ വരുന്ന വണ്ടികള്‍ക്ക് സൈഡ് കൊടുക്കുന്ന സമയത്ത്ഒന്നിത്തിരി കൂടുതല്‍ ബ്രേക്ക് ചവിട്ടിയാലോ സ്റ്റിയറിംഗ് ഇത്തിരി കൂടുതല്‍ തിരിഞ്ഞാലോ എണ്ണയിരം അടി താഴത്ത് നിന്നേ വാരിയെടുക്കാന്‍ പറ്റു.എന്നിരിന്നാലുംജീവതത്തിലൊരിക്കലിത് എല്ലാവരും ചെയ്തിരിക്കണം. എന്നാലിതിലും പത്തിരട്ടി ത്രില്ലാണ് നടന്ന് മല കയറുന്നത്. ആ ദൗത്യം ബാക്കി നിര്‍ത്തി പിറ്റെ ദിവസം കാനഡക്ക് വണ്ടി വിട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക