Image

മണിക്കൂറുകളോളം കുട്ടികളെ കാര്‍സീറ്റില്‍ കെട്ടിയിട്ട ഡെകെയര്‍ ഉടമസ്ഥ അറസ്റ്റില്‍

പി.പി. ചെറിയാന്‍ Published on 21 September, 2018
മണിക്കൂറുകളോളം കുട്ടികളെ കാര്‍സീറ്റില്‍ കെട്ടിയിട്ട ഡെകെയര്‍ ഉടമസ്ഥ അറസ്റ്റില്‍
മസ്‌കിറ്റ്(ഡാളസ്): വീട്ടില്‍ നടത്തുന്ന ഡെ കെയര്‍ സ്ഥാപനത്തില്‍ മാതാപിതാക്കള്‍ ഏലിപിക്കുന്ന പിഞ്ചുകുഞ്ഞുങ്ങളെ കാര്‍ സീറ്റിനോടു ചേര്‍ത്ത് കെട്ടിയിടുകയും, നിശബ്ദരാക്കുന്നതിന് 'അസിറ്റാമിനൊഫന്‍' എന്ന മരുന്നു നല്‍കുകയും ചെയ്തിരുന്ന ഉടമ അറുപതു വയസ്സുള്ള റബേക്ക ആന്‍ഡേഴ്‌സനെ ഡാളസ് പോലീസ് അറസ്റ്റു ചെയ്തു.

ചെറിയ കുട്ടികളെ ഏകദേശം 7 മണിക്കൂറാണ് ചരട് ഉപയോഗിച്ചു കാര്‍ സീറ്റിനോട് ചേര്‍ത്ത് കെട്ടിയിട്ടിരുന്നതെന്ന് പോലീസ് പറഞ്ഞു. ആറുമാസം മാത്രം പ്രായമുള്ള ഒരു കുഞ്ഞിനോടും ഇവര്‍ ഈ ക്രൂരത കാട്ടിയിരുന്നു. കുട്ടികളുടെ മാതാപിതാക്കളില്‍ നിന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഉടമസ്ഥയെ അറസ്റ്റു ചെയ്തത്. ഞായറാഴ്ച(സെപ്റ്റംബര്‍ 16) അറസ്റ്റു ചെയ്ത ഇവരെ കോടതിയില്‍ ഹാജരാക്കി. 45000 ഡോളറിന്റെ ജാമ്യം അനുവദിച്ചുവെങ്കിലും അറ്റോര്‍ണി ഇല്ലാത്തതിനാല്‍ ഇവരെ ഡാളസ്‌കൗണ്ടി ജയിലിലടച്ചു.

മണിക്കൂറുകളോളം കുട്ടികളെ കാര്‍സീറ്റില്‍ കെട്ടിയിട്ട ഡെകെയര്‍ ഉടമസ്ഥ അറസ്റ്റില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക