Image

അഭിലാഷ്‌ ടോമിയുടെ പായ്‌വഞ്ചി എവിടെയെന്ന്‌ കണ്ടെത്തി;രക്ഷാസേനയുടെ കപ്പലും ഹെലികോപ്‌ടറുകളും സ്ഥലത്തേക്ക്‌ തിരിച്ചു

Published on 22 September, 2018
 അഭിലാഷ്‌ ടോമിയുടെ പായ്‌വഞ്ചി എവിടെയെന്ന്‌ കണ്ടെത്തി;രക്ഷാസേനയുടെ കപ്പലും ഹെലികോപ്‌ടറുകളും  സ്ഥലത്തേക്ക്‌  തിരിച്ചു
ഗോള്‍ഡന്‍ ഗ്ലോബ്‌ പ്രയാണത്തില്‍ പങ്കെടുക്കവേ അപകടത്തില്‍പ്പെട്ട്‌ അഭിലാഷ്‌ ടോമിയുടെ പായ്‌വഞ്ചി കടലില്‍ എവിടെയാണുള്ളത എന്ന്‌ കണ്ടെത്തി. കന്യാകുമാരിയില്‍ നിന്ന്‌ അയ്യായിരത്തി ഇരുപത്‌ കിലോമീറ്റര്‍ ദൂരെയാണ്‌ അഭിലാഷ്‌ ടോമി ഇപ്പോള്‍ ഉള്ളത്‌. ഓസ്‌ട്രേലിയന്‍ റസ്‌ക്യൂ കോര്‍ഡിനേറ്റിങ്‌ സംഘവും ഇന്ത്യന്‍ നാവിക സേനയും രക്ഷാപ്രവര്‍ത്തനത്തിനായി സംഭവ സ്ഥലത്തേക്ക്‌ തിരിച്ചിട്ടുണ്ട്‌.

അതിശക്തമായ കാറ്റില്‍ 14 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയില്‍ പെട്ടാണ്‌ അഭിലാഷിന്റെ പായ്‌വഞ്ചി അപകടത്തില്‍ പെട്ടത്‌. പെര്‍ത്തില്‍നിന്നു 3000 കിലോമീറ്റര്‍ പടിഞ്ഞാറു വച്ചാണ്‌ അപകടമുണ്ടായത്‌.
അപകടത്തില്‍ പായ്‌ക്കപ്പലിനു തകരാറുണ്ടായിട്ടുണ്ടെന്നും തനിക്ക്‌ സാരമായി പരുക്കേറ്റുവെന്നും അഭിലാഷ്‌ ടോമി നേരത്തെ സന്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇതിനു ശേഷം അഭിലാഷുമായി ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ല.

അഭിലാഷ്‌ പിന്നീട്‌ അയച്ച പുതിയ സന്ദേശത്തില്‍ പായ്വഞ്ചിയില്‍ താന്‍ സുരക്ഷിതനാണെന്നാണ്‌ അറിയിച്ചിരിക്കുന്നത്‌.

തനിക്ക്‌ പായ്‌ക്കപ്പലില്‍ നിന്നും ഇറങ്ങാന്‍ കഴിയുന്നില്ലെന്നും, താന്‍ നില്‍ക്കുന്ന സ്ഥലം കണ്ടുപിടിക്കാനായി ഫോണ്‍ ഓണാക്കി വച്ചിട്ടുണ്ടെന്നും സന്ദേശത്തിലുണ്ട്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക