Image

ചാലക്കുടിക്കാരന്‍ ചങ്ങാതി'യുടെ ട്രെയിലര്‍ പുറത്തിറങ്ങി

Published on 22 September, 2018
ചാലക്കുടിക്കാരന്‍ ചങ്ങാതി'യുടെ ട്രെയിലര്‍ പുറത്തിറങ്ങി

കലാഭവന്‍ മണിയുടെ ജീവിതം അഭ്രപാളികളിലെത്തിക്കുന്ന ചിത്രം 'ചാലക്കുടിക്കാരന്‍ ചങ്ങാതി'യുടെ ട്രെയിലര്‍ പുറത്തിറങ്ങി. മണിയുടെ മരണശേഷം രണ്ടു വര്‍ഷം പിന്നിട്ടിട്ടും മരണത്തെ സംബന്ധിച്ച ദുരൂഹതകള്‍ മാറിയിട്ടില്ല. ഇതിനിടയിലാണ് മരണം കൊലാപാതകമാകാമെന്ന സൂചനകള്‍ നല്‍കി ട്രെയിലര്‍ എത്തിയിരിക്കുന്നത്. 'ഞാന്‍ ചാവണമെങ്കില്‍ എന്നെ കൊല്ലണം' എന്ന് മണിയുടെ കഥാപാത്രം പറയുന്ന രംഗവും ട്രെയിലറിലുണ്ട്. മലയാളികളെ ഞെട്ടിച്ച മണിയുടെ അപ്രതീക്ഷിത മരണവും തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളും ഇപ്പോഴും അവസാനിക്കാതെ തുടരുന്നതിനിടെയിലാണ് മണിയുടെ ജീവിതത്ത ആസ്പദമാക്കിയുള്ള ചിത്രം പുറത്തിറങ്ങാന്‍ പോകുന്നത്.

മണിയുടെ അടുത്ത സുഹൃത്തും ജ്യേഷ്ഠ തുല്യനുമായ വിനയനാണ് മണിയുടെ ജീവിതം സിനിമയാക്കിയത്. ഇതിനോടകം തന്നെ ട്രെയിലര്‍ ചര്‍ച്ചകള്‍ക്കും വഴി തുറന്നിരിക്കുകയാണ്. ചിത്രം ഉടന്‍ തീയറ്ററുകളിലെത്തും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക