Image

എച്ച്-4 വിസ: വര്‍ക്ക് പെര്‍മിറ്റ് റദ്ദാക്കുന്നതില്‍ തീരുമാനം മൂന്നു മാസത്തിനുള്ളില്‍

Published on 22 September, 2018
എച്ച്-4 വിസ: വര്‍ക്ക് പെര്‍മിറ്റ് റദ്ദാക്കുന്നതില്‍ തീരുമാനം  മൂന്നു മാസത്തിനുള്ളില്‍
എച്ച്-4 വിസയുള്ളവരുടെ വര്‍ക്ക് പെര്‍മിറ്റ് റദ്ദാക്കുന്ന കാര്യത്തില്‍ മൂന്നു മാസത്തിനുള്ളില്‍ തീരുമാനമുണ്ടാകുമെന്ന് ഹോം ലാന്‍ഡ് സെക്യൂരിറ്റി വകുപ്പ് ഫെഡറല്‍ കോടതിയെഅറിയിച്ചു.

മൂന്നു മാസങ്ങള്‍ക്കകം വൈറ്റ് ഹൗസ് ഓഫിസ് ഓഫ് മാനേജ്മെന്റ് ഓഫ് ബജറ്റ്പുതിയ നയം സമര്‍പ്പിക്കുമെന്നും ഡി.എച്ച്.എസ് വ്യക്തമാക്കി. അതുവരെ ഹര്‍ജിയില്‍ തീര്‍പ്പു കല്‍പ്പിക്കരുതെന്നും കോടതിയോട് ആവശ്യപ്പെട്ടു.

എച്ച്-1 ബി വിസയില്‍ ജോലി ചെയ്യുന്നവരുടെ പങ്കാളികള്‍ക്കാണു എച്ച്-4 വിസ ലഭിക്കുക70,000 പേരാണ് എച്ച്-4 വിസ പ്രകാരം വര്‍ക്ക് പെര്‍മിറ്റ് നേടിയത്. ഇതില്‍ ബഹുഭൂരിപക്ഷവും ഇന്ത്യാക്കാരാണ്.

ഗ്രീന്‍ കാര്‍ഡ് അപേക്ഷ അംഗീകരിച്ച് വിസ നമ്പര്‍ കറന്റ് ആകാന്‍ കാത്തിരിക്കുന്നവരുടെ പങ്കാളികള്‍ക്ക്വര്‍ക്ക് പെര്‍മിറ്റ് നല്കാന്‍ ഒബാമ ഭരണകൂടമാണുഅനുവദിച്ചത്. കൂടുതലും ഇന്ത്യാക്കാരുടെ ഭാര്യമാരാണു ഈ അവസരം പ്രയോജനപ്പെടുത്തിയത്.

ജോലി നിഷേധിക്കുന്നത് ഇന്ത്യക്കാരുടെ അവസരങ്ങള്‍ വെട്ടിക്കുറക്കുയെന്ന നയത്തിന്റെ ഭാഗമാണെന്നു കരുതുന്നുണ്ട്. എച്ച്-1 ബി വിസ അപേക്ഷിക്കുന്ന ഇന്ത്യാക്കാര്‍ക്ക് മുന്‍ കാലങ്ങളിലേക്കാള്‍ പ്രശ്‌നങ്ങള്‍ ഇപ്പോള്‍ നേരിടുന്നത് ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു.

എച്ച്-4 വിസയുള്ളവര്‍ക്കു വര്‍ക്ക് പെര്‍മിറ്റ് നല്‍കുന്നതു തങ്ങളുടെ തൊഴില്‍ അവസരങ്ങളെ ബാധിക്കുമെന്നു ചൂണ്ടിക്കാട്ടി സേവ് ജോബ്സ് യുഎസ്എ എന്ന സംഘടനയാണു കോടതിയെ സമീപിച്ചത്

എച്ച്-4 വിസക്കാര്‍ക്ക് ജോലി നിഷേധിക്കരുതെന്നു 130 കോണ്‍ഗ്രസ് അംഗങ്ങള്‍ സര്‍ക്കാരിനു നിവേദനം നല്‍കിയിരുന്നു 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക