Image

പൃഥ്വിരാജിനെതിരെ 'രണം' നിര്‍മാതാവ് ബിജു ലോസണ്‍

Published on 22 September, 2018
പൃഥ്വിരാജിനെതിരെ  'രണം' നിര്‍മാതാവ്  ബിജു ലോസണ്‍
'രണം' പരാജയമാണെന്ന് പൊതുവേദിയില്‍ സമ്മതിച്ച പൃഥ്വിരാജിനെതിരെ ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളായ ബിജു ലോസണ്‍.

'ശരിയാണ്. ഈ ചിത്രം പരീക്ഷണമായിരുന്നെങ്കില്‍ അദ്ദേഹം സ്വന്തം പണം മുടക്കി അത് നിര്‍മിക്കണമായിരുന്നു. അല്ലാതെ നിര്‍മാതാവിന്റെ പണമായിരുന്നില്ല ഉപയോഗിക്കേണ്ടിയിരുന്നത്. സിനിമയ്ക്കു ശരാശരി പ്രതികരണമാണ്. പക്ഷേ തീയറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുമ്പോള്‍ അദ്ദേഹം ഒരു പൊതുവേദിയില്‍ അങ്ങനെ പറയാന്‍ പാടില്ല.' ബിജു പറഞ്ഞു.

ബിജു ലോസണിന്റെ ലോസണ്‍ എന്റര്‍ടെയ്ന്‍മെന്റും ആനന്ദ് പയ്യന്നൂരിന്റെ യെസ് സിനിമാ കമ്പനിയും ചേര്‍ന്നാണ് രണം നിര്‍മിച്ചത്.

നേരത്തെ പൃഥ്വിയുടെ പ്രസ്താവനയ്ക്കെതിരെ നടന്‍ റഹ്മാനും രംഗത്തുവന്നിരുന്നു.
നടന്‍ റഹ്മാന്റെ കുറിപ്പ്
ഒരിക്കല്‍ രാജുമോന്‍ എന്നോടു ചോദിച്ചു, അങ്കിളിന്റെ അച്ഛനാരാണെന്ന്.
ഞാന്‍ പറഞ്ഞു, ഒരു രാജാവാണെന്ന്. കിരീടവും ചെങ്കോലുമെല്ലാമുള്ള ഒരു രാജാവ്.
ആ രാജാവിന്റെ മകനാണ് ഞാന്‍. എനിക്കുള്ള സകലതും എനിക്കു തന്ന സിനിമയെന്ന രാജാവിന്റെ മകന്‍.
അന്നും ഇന്നും.

ദാമോദര്‍ ഡിട്രോയ്റ്റിലെ രാജകുമാരനായിരുന്നു. ആദി അയാള്‍ക്കു സ്വന്തം അനുജനെപ്പോലെയായിരുന്നു. പക്ഷേ, ഒടുവില്‍ ആ അനുജന്റെ കുത്തേറ്റു തന്നെ ദാമോദര്‍ വീണു....
അതുകണ്ട് കാണികള്‍ കയ്യടിക്കുകയും കരയുകയുമൊക്കെ ചെയ്തതുകൊണ്ടാണ് 'രണ'മെന്ന രാജാവ് യുദ്ധം ജയിച്ചത്.
അതുകൊണ്ടാണ് സിനിമയെന്ന മഹാരാജാവ് എപ്പോഴും വിജയിച്ചു തന്നെ നില്‍ക്കുന്നത്.

അങ്ങനെയുള്ള രാജാവിനെ ആരെങ്കിലും തള്ളിപ്പറഞ്ഞാല്‍....,
അതെന്റെ കുഞ്ഞനുജനാണെങ്കില്‍ കൂടി,
എന്റെ ഉള്ളു നോവും... കുത്തേറ്റവനെ പോലെ ഞാന്‍ പിടയും........
പൃഥ്വിരാജിനെതിരെ  'രണം' നിര്‍മാതാവ്  ബിജു ലോസണ്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക