Image

കേരളത്തിന്റെ പുനര്‍ നിര്‍മ്മിതിക്കു ഇന്ത്യന്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ ഫണ്ട് സമാഹരണ ഡിന്നര്‍ 30 ന്

Published on 22 September, 2018
കേരളത്തിന്റെ പുനര്‍ നിര്‍മ്മിതിക്കു ഇന്ത്യന്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ ഫണ്ട് സമാഹരണ ഡിന്നര്‍  30 ന്
ന്യു യോര്‍ക്ക്: ക്വീന്‍സില്‍ ഇന്ത്യ ഡേ പരേഡ് മൂന്നാമതും വിജയകരമായി നടത്തിയ ഫ്‌ലോറല്‍ പാര്‍ക്ക്, ബെല്‍റോസ് ഇന്ത്യന്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ (FBIMA) രംഗത്ത്.

ഇതിനായി അസോസിയേഷന്റെ നേതൃത്വത്തില്‍ സെപ്തംബര്‍ 30നു ഞായറാഴ്ച വൈകിട്ട് 6 മുതല്‍ ഗ്ലെന്‍ ഓക്സിലുള്ള സന്തൂര്‍ റെസ്റ്റോറന്റില്‍ വച്ച് ഫണ്ട്റെയ്‌സിംഗ് ഡിന്നര്‍ നടത്തുന്നതാണ്.

കേരളത്തിന്റെ പ്രളയ കെടുതി അറിഞ്ഞപ്പോള്‍ തന്നെസഹായ ഹസ്തവുമായി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ രംഗത്തു വന്നു. ലോങ്ങ് ഐലന്‍ഡിലെ നാസ്സു കൊളീസിയത്തില്‍ നടന്ന എ ആര്‍ റഹ്മാന്റെ സംഗീത നിശ സംഘാടകര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സഹായം വാഗ്ദാനം ചെയ്തതായി ഭാരവാഹികള്‍ അറിയിച്ചു.

ഇന്ത്യ ഡേ പരേഡിനു ലഭിച്ച വമ്പിച്ച പിന്തുണ പ്രളയക്കെടുതിയില്‍ പെട്ടവരുടെ പുനരധിവാസത്തിനും, കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനും വേണ്ടി നടത്തുന്ന എല്ലാ ധന ധനശേഖരണ പരിപാടികള്‍ക്കും ഉണ്ടാവുമെന്ന് ഉറപ്പുണ്ടെന്ന്ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വ്യക്തമാക്കുന്നു .

എല്ലാംനഷ്ടപ്പെട്ട കേരളത്തിലെ ജനങ്ങളെ സഹായിക്കുന്ന അമേരിക്കയിലെ സന്നദ്ധ സംഘടനകളേയും, വ്യക്തികളേയും അസോസിയേഷന്‍ അഭിനന്ദിച്ചു. മാതൃരാജ്യത്തിന്റെയും സഹോദരങ്ങളുടേയും ദുഖത്തില്‍ അസോസിയേഷന്‍ പങ്കുചേരുന്നു.

ഫണ്ട് റേസിങ്ങിനു തുടക്കമിട്ടുകൊണ്ടു നടത്തപ്പെട്ട കിക്ക് ഓഫ് പരിപാടിയില്‍ വി എം ചാക്കോ പ്രഥമ സംഭാവന പ്രസിഡന്റ് സുഭാഷ് കപാഡിയയെ ഏല്പിച്ചു.

പ്രമുഖ ഇന്ത്യന്‍ വ്യാപാരികള്‍ ഫണ്ട് റൈസിംഗ്ഡിന്നര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

സംഭാവന നല്‍കുവാന്‍ താല്പര്യപ്പെടുന്നവര്‍ കേരള റിലീഫ് ഫണ്ട്, സന്തൂര്‍ റസ്റ്റോറന്റ്, 257 -05 യൂണിയന്‍ ടേണ്‍ പൈക്, ഗ്ലെന്‍ ഓക്‌സ്,ന്യൂ യോര്‍ക്ക് 11004, എന്ന വിലാസത്തില്‍ അയക്കാം.

കിക്ക് ഓഫ് പരിപാടിയില്‍ വി എം ചാക്കോ, സുഭാഷ് കപാഡിയ, കോശി ഉമ്മന്, കൃപാല്‍ സിംഗ്, തോമസ് റ്റി ഉമ്മന്‍, ഹര്‍ഷദ് പട്ടേല്‍, ജേസണ്‍ ജോസഫ്, പാറ്റ് മാത്യു, ഹേമന്ത് ഷാ, അശോക് ജെയിന്‍, കിരിത് പഞ്ചമിയാ സി പി എ, മുകുന്ദ് മേത്ത, ഹേമ വിരാണി, തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രളയ കെടുതിയില്‍ പെട്ടവരുടെ പുനരധിവാസത്തിനായി പ്രത്യേക കര്‍മ്മ പദ്ധതി ആവിഷ്‌ക്കരിക്കുവാനാണ് അസോസിയേഷന്‍ആഗ്രഹിക്കുന്നതു.
കേരളത്തിന്റെ പുനര്‍ നിര്‍മ്മിതിക്കു ഇന്ത്യന്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ ഫണ്ട് സമാഹരണ ഡിന്നര്‍  30 ന്കേരളത്തിന്റെ പുനര്‍ നിര്‍മ്മിതിക്കു ഇന്ത്യന്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ ഫണ്ട് സമാഹരണ ഡിന്നര്‍  30 ന്കേരളത്തിന്റെ പുനര്‍ നിര്‍മ്മിതിക്കു ഇന്ത്യന്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ ഫണ്ട് സമാഹരണ ഡിന്നര്‍  30 ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക