Image

വീരമൃത്യു വരിച്ച സൈനികന്റെ ഭാര്യ ലഫ്‌നന്റ് പദവിയില്‍

Published on 23 September, 2018
വീരമൃത്യു വരിച്ച സൈനികന്റെ ഭാര്യ ലഫ്‌നന്റ് പദവിയില്‍

ഭര്‍ത്താവ് രാജ്യത്തിനു വേണ്ടി വീര മൃത്യു വരിച്ച പട്ടാളക്കാരന്റ ഭാര്യ സൈനത്തില്‍ ചേര്‍ന്നു. രവീന്ദര്‍ സംബ്യാലിന്റെ ഭാര്യ നീരു സംബ്യാലാണു സൈന്യത്തില്‍ ലഫ്‌നന്റ് പദവിയില്‍ സേവനം ആരംഭിച്ചത. സേനയിലെ റൈഫിള്‍മാനായിരുന്ന രവീന്ദര്‍ 2015ലാണ് മരണപ്പെട്ടത്.

രവീന്ദറിന്റെ വിയോഗം താങ്ങാവുന്നതിലും അപ്പുറമായിരുന്നു. 2013ലായിരുന്നു ഞങ്ങളുടെ വിവാഹം. സൈന്യത്തില്‍ ഇന്‍ഫന്ററി വിഭാഗത്തിലായിരുന്നു അദ്ദേഹം ജോലി ചെയ്തിരുന്നത് നീരു പറഞ്ഞു. മുന്നോട്ടുള്ള പോരാട്ടങ്ങള്‍ക്ക് ഊര്‍ജമായത് മകളാണെന്നും. അവള്‍ക്കായി
അച്ഛന്റെയും അമ്മയുടെയും ചുമതലകള്‍ തനിക്ക് നിര്‍വഹിക്കേണ്ടതുണ്ടെന്നും നീരു ദേശീയ മാധ്യമങ്ങളോടു പറഞ്ഞു.

കുടുംബത്തിന്റെ പൂര്‍ണ പിന്തുണയോടെയാണ് ഇവര്‍ സൈന്യത്തില്‍ ചേര്‍ന്നത്. മകളുടെ നേട്ടത്തില്‍ അഭിമാനമുണ്ടെന്നു പിതാവ് ദര്‍ശന്‍ സിങ് സ്‌ലാതിയ പ്രതികരിച്ചു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക