Image

മധുവിന് പിറന്നാള്‍ ആശംസയുമായി മോഹന്‍ ലാല്‍

Published on 23 September, 2018
മധുവിന് പിറന്നാള്‍ ആശംസയുമായി മോഹന്‍ ലാല്‍

മലയാളികളുടെ പ്രിയ നടന്‍ മധുവിന് ഇന്ന് 85ാം പിറന്നാള്‍. 1933 സെപ്റ്റംബര്‍ 23 ന് തിരുവനന്തപുരം മേയറായിരുന്ന പരമേശ്വരന്‍ പിള്ളയുടെയും തങ്കമ്മയുടേയും മൂത്തപുത്രനായി മാധവന്‍ പിളള എന്ന മധു ജനിച്ചു. മലയാളം സിനിമയുടെ ശൈശവ കാലം മുതല്‍ ഇപ്പോള്‍ വരെ സിനിമയില്‍ സജീവമായി തുടരുകയാണ്. ഇടയ്ക്ക് അഭിനയത്തില്‍ നന്ന് സംവിധായകനിലേയ്ക്ക് ചവുട് വച്ചിരുന്നു. 85ാം വയസ്സ് പൂര്‍ത്തിയാകുമ്ബോളേയ്ക്കും സിനിമയുടെ അഭ്രപാളിയില്‍ അദ്ദേഹം ശോഭിക്കുകയാണ്.

മധുവിന് പിറന്നാള്‍ ആശംസയുമായി നടന്‍ മോഹന്‍ ലാല്‍ കണ്ണമ്മൂലയിലെ മധുവിന്റെ വസതിയില്‍ എത്തിയിരുന്നു. രണ്ടു ദിവസം മുന്‍പാണ് പിറന്നാള്‍ മധുരവുമായ കേക്കുമായി മോഹന്‍ലാല്‍ വീട്ടിലെത്തിയത്. തുടര്‍ന്ന് എല്ലാവരുടേയും സാന്നിദ്യത്തില്‍ കേക്ക് മുറിച്ച്‌ പിറന്നാള്‍ ആഘോഷിച്ചു. എല്ലാവര്‍ഷവും സെപ്റ്റംബര്‍ 23 ന് രാവിലെ മധുവിന് പിറന്നാള്‍ ആസംസയുമായി മോഹന്‍ലാലിന്റെ ഫോണ്‍ എത്തിയിരിക്കും. സിനിമ ഷൂട്ടിങ്ങിന്റെ തിരക്കുകള്‍ കാരണമാണ് ഇത്തവണ രണ്ടു ദിവസം മുന്‍പേ മോഹന്‍ലാല്‍ മധുവിന്റെ വസതിയില്‍ എത്തിയത്.

പിറന്നാള്‍ ദിവസം മധുവിന് എല്ലാ ദിവസം പോലെ തന്നെയാണ്. ഇതുവരെ പിറന്നാള്‍ ആഘോഷിച്ചിട്ടില്ല.അതിലത്ര വലിയ കാര്യമുള്ളതായി ഇതുവരെ തോന്നിയിട്ടില്ല. എന്റെ കുട്ടിക്കാലത്ത് പിറന്നാള്‍ ദിവസം അമ്മയും അച്ഛനുമൊക്കെ ക്ഷേത്രങ്ങളില്‍ പായസവും മറ്റു വഴിപാടും കഴിപ്പിക്കും.അല്ലാതെ ഞാനൊരിക്കലും പിറന്നാള്‍ ആഘോഷിച്ചിട്ടില്ല. എങ്കിലും സുഹൃത്തുക്കളുടെ പിറന്നാള്‍ ആഘോഷങ്ങളില്‍ ചിലപ്പോള്‍ ഞാനും പങ്കെടുക്കാറുണ്ട്. ജീവിതത്തില്‍ ഒരേയൊരു പ്രാര്‍ഥന മാത്രമേയുളളൂ. 85ാം വയസിവും തെണ്ണൂറാം വയസ്സിലും ആര്‍ക്കുംഒരു ഭാരമാകരുതെന്ന്- മധു പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക