Image

കന്യാസ്ത്രീകള്‍ നടത്തിയ സമരത്തെ പിന്തുണച്ച യാക്കോബായാ റമ്ബാനെതിരെ നടപടി

Published on 23 September, 2018
കന്യാസ്ത്രീകള്‍ നടത്തിയ സമരത്തെ പിന്തുണച്ച യാക്കോബായാ റമ്ബാനെതിരെ നടപടി

പീഡനക്കേസില്‍ ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തിയ സമരത്തെ പിന്തുണച്ച യാക്കോബായാ റമ്ബാനെതിരെ നടപടി. യൂഹാനോന്‍ റമ്ബാനെതിരെയാണ് സഭ അധ്യക്ഷന്‍ നടപടിയെടുത്തത്.

റമ്ബാനെ പൊതുപരിപാടികളില്‍ പങ്കെടുക്കുന്നതില്‍ നിന്നാണ് സഭാ നേതൃത്വം വിലക്കിയത്. കത്തോലിക്കാ സഭയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് റമ്ബാനെതിരെ നടപടിയെടുത്തത്. ദയറകളില്‍ പ്രാര്‍ത്ഥിച്ചു കഴിയേണ്ട ആളാണ് റാമ്ബാനെന്നും പൊതുപരിപാടികളില്‍ പങ്കെടുക്കേണ്ടതില്ലെന്നുമാണ് കല്‍പ്പന. മാര്‍ ഇഗ്‌നാത്തിയോസ് അഫ്രേം രണ്ടാമന്‍ ആണ് കല്‍പ്പന പുറപ്പെടുവിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക