Image

സ്വര്‍ണ്ണക്കുരിശ് (നോവല്‍- ഭാഗം-19: ഏബ്രഹാം തെക്കേമുറി)

Published on 23 September, 2018
സ്വര്‍ണ്ണക്കുരിശ് (നോവല്‍- ഭാഗം-19: ഏബ്രഹാം തെക്കേമുറി)
സൗഹൃദബന്ധം ദൃഢപ്പെടുത്താനായി ഷെല്‍ഫ് തുറന്നു് ഒരു ചെറിയ ബോട്ടില്‍ സെലീന വെളിയിലെടുത്തു. ഇരുഗ്‌ളാസുകളില്‍ സൗഹൃദം തുല്യ അളവില്‍ നിറയപ്പെട്ടു. ‘ചിയേഴ്‌സു്’. . . .. . ഒരു ഏറ്റുമുട്ടലിന്റെ ശബ്ദത്തോടെ ആരംഭം കുറിച്ചു. ‘ മദ്യവും മങ്കയും മര്‍ത്യന്്’ ഷേക്‌സ്പിയര്‍ പറഞ്ഞതു എത്രയോ ശരി. റ്റൈറ്റസിന്റെ സുബോധം മറയുകയായിരുന്നു. മദ്യം ന്കരുന്ന തരുണിയുടെ മുന്‍പില്‍ അവളുടെ കടക്കണ്ണുകളില്‍ എന്തൊക്കെയോ ആധുനികത്വം നിഴലിച്ചു നില്‍ക്കുന്നു. റ്റൈറ്റസു് പതറിയില്ല. ഒരു സ്ത്രീയിളകിയാല്‍ അവളെന്താകുമെന്നും, ആ വിപ്രിതിയില്‍ അവളെ ഒതുക്കുവാന്ള്ള മാര്‍ക്ഷവും ശരിക്കും മനസ്സിലാക്കിയിട്ടുള്ളതു കൊണ്ടു് ‘എന്ത്യേ കുരുന്നുപെണ്ണേ മുള്ളിനോടു് ഉതയ്ക്കുകയോ’യെന്ന നിലപാടില്‍ അയാള്‍ ഉറെച്ചു നിന്നു. ഉറക്കം കൊണ്ടു് ഉറക്കത്തെയും കാമംകൊണ്ടു് സ്ത്രീകളെയും ജയിക്കാനാവില്ലെന്നു് നീതിസാരം പറയുന്നു. എന്നാലും ഏതു സ്ത്രീകളെയും കാമം കൊണ്ടു് ജയിക്കാന്ള്ള അടവു് അമേരിക്കന്‍ സംസ്കാരത്തിലൂടെ കൈമുതലാക്കിയ റ്റൈറ്റസു് മദ്യലഹരിയില്‍ പരിസരത്തെ മറന്നു. ആരും ആരെയും ബലാല്‍സംഗം ചെയ്തില്ല. ഒരു വനിതാക്കമ്മീഷന്ം ഇടപെട്ടില്ല. സ്ത്രീധനത്തുകയും ചോദ്യം ചെയ്യപ്പെട്ടില്ല. വ്യഭിചാരക്കൂലിയും ആരും മതിച്ചില്ല. എല്ലാം മനസ്സിന്റെ ഇഷ്ടം. ഇഷ്ടപ്പെട്ടതിനെ സ്വന്തമാക്കി നൈനിമിഷികസുഖം നേടുന്ന ഒരു പുത്തന്‍ സംസ്കാരത്തിന്റെ പടവു്. ആ പടവുകളില്‍ നിറഞ്ഞു നില്‍ക്കുന്ന നിര്‍വൃതി, ലൈംഗികബന്ധത്തിന്റെ നിര്‍വൃതി അവിടെ പൂവിട്ടുലഞ്ഞു നിന്നു. അറെപ്പില്ലാതെ, വെറുപ്പില്ലാതെ അത്യാര്‍ത്തിയോടു് സംഗമവേദിയില്‍ തമ്മില്‍ പയറ്റുന്ന പുത്തന്‍സംസ്കാരം. ആദ്യപടവുകളുടെ അന്ത്യനിമിഷത്തില്‍ ക്ഷീണിതയായി അവള്‍ തളര്‍ന്നു മയങ്ങവേ റ്റൈറ്റസിന്റെ മനസ്സില്‍ ചിലതൊക്കെ പൊങ്ങിനില്‍ക്കുന്നു. മകളേ, പെങ്ങളേ എന്നിങ്ങനെ നിരവധി സംബോധനകള്‍. ആരാണു നീ?. എന്താണീ പ്രകൃതത്തിന് കാരണം?. മന്ഷ്യനായി ജനിച്ചു് മൃഗമായി ജീവിക്കുന്നതിന്റെ രഹസ്യമെന്താണു്? ചോദ്യങ്ങള്‍ മനസ്സില്‍ കരുപിടിപ്പിച്ചുകൊണ്ട് ജീവിതയാഥാര്‍ത്ഥ്യങ്ങളിലേയ്ക്കു് ഒരു മടങ്ങി വരവു്. ‘എന്തേ സലീനാ ഇത്തരമൊരു ജീവിതത്തകര്‍ച്ച?’ ഒരു കനത്ത ചോദ്യം. ‘ഇതൊരു ജിവിതാസ്വാദനം’ ലഘുവായ ഉത്തരം. ‘ശരിയാണു് ഒരു വിധത്തില്‍. എങ്കിലും ഇത്തരം ആസ്വാദനത്തിന്റെ കാരണങ്ങള്‍?.’ വീണ്ടും ചോദ്യം. ‘കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാല്‍ കാര്യത്തിന്് പ്രസക്തിയില്ലാതാകില്ലേ? നിലനില്‍പ്പല്ലേ ഇവിടെ ലക്ഷ്യം?’ ‘യേസു്’ എന്നുത്തരം പറഞ്ഞു. നിലനില്‍പ്പാണിന്നു് സമസ്തലക്ഷ്യം. ഏതു വേഷവും കെട്ടും. എന്തു പ്രവര്‍ത്തിയും ചെയ്യും. പണംനേടി നിലനില്‍പ്പു് എന്നതാണുമാത്രം ലക്ഷ്യം. ഈ ഒരേ ലക്ഷ്യത്തില്‍ മാനവസമൂഹം ചരിക്കുമ്പോഴും ഒരു മറുചോദ്യം നിഴലിച്ചു നില്‍ക്കുന്നു. വൈ?. അഥവാ എന്തുകൊണ്ടു്? ‘ആരും ആര്‍ക്കും അധീനരല്ല എന്നതുതന്നെ. സാറിനറിയാമോ? സകല നൊയമ്പും നോക്കി എല്ലാ പുണ്യാളന്മാരെയും ധ്യാനിച്ചു് സകല നന്മകളും ചെയ്തു് വളര്‍ന്നുവന്നവളായ എനിക്കു് ജീവിതത്തില്‍ ലഭിച്ച ആദ്യതിക്താന്ഭവം ! . . . . . .. കുമ്പസാരക്കൂട്ടിലെ വിക്രിയകള്‍ വായിച്ചറിഞ്ഞ എനിക്കു് അന്ഭവം നല്‍കിയതും അതു തന്നേ. പുറത്തുപറയാന്‍ അറിയാത്ത പ്രായം. അവിടെ ഞാന്‍ പരാജയപ്പെട്ടു. പിന്നീടു് ബോംബെ പട്ടണം. പിടിച്ചുനില്‍ക്കാന്ള്ള വെമ്പലില്‍ അടിവസ്ത്രം പോലും ഊരിയെറിയാന്‍ മടിക്കാത്ത മലയാളികന്യകകളുടെ കൂട്ടം. എനിക്കു് പ്രതികരിക്കാനായില്ല. പരാജിതയെന്ന ലേബലില്‍ ഞാന്ം പലതിലും അകപ്പെട്ടു. എല്ലാം പ്രേമക്കുരുക്കുകളായിരുന്നു. അതു ബോംബയിലെ ചുവന്ന തെരുവല്ല. ആത്മീയലോകത്തിലെ പരോപകാരികളുടെ സ്വര്‍ക്ഷീയ ലോകം തന്നേ. അവിടെ ഞാന്‍ തളര്‍ന്നു. എന്റെ ചേച്ചിയുടെ പ്രണയബന്ധം എനിക്ക് അമിതസ്വാതന്ത്ര്യം നല്‍കി. അവസാനം എന്റെ ജേഷ്ഠത്തിയെ കൈവിട്ടു കടന്നു കളഞ്ഞ ഡോ. പാല്‍പ്പറമ്പന്‍. അയാള്‍ വൈദീകസെമിനാരിയിലേക്ക് ചേക്കേറി. അയാളുടെ മുഖത്തു് വഞ്ചനയുടെ കാളിമ ദര്‍ശിച്ച ഞാന്‍ അന്നേ ദൈവത്തേയും ദേവനേയും വെറുത്തു. ഒരു പുതുചിന്താഗതിയിലേക്കു് കാല്‍ വയ്ക്കുമ്പോള്‍ ഈ സ്വാമിജി അവിടെയെത്തി. ഉഷ്ണം ഉഷ്‌ണേന ശാന്തി. ഓം ശാന്തി. താഴെ പാതാളവുമില്ല. മേലെ സ്വര്‍ക്ഷവുമില്ല. പുനര്‍ജന്മവുമില്ല. പുനര്‍ജനനവുമില്ല. ആത്മാവും ഇല്ല. ഈ തത്വം കണ്ടെത്തിയ എന്നെ കൈവിട്ടു് എന്റെ ജേഷ്ഠത്തി നേഴ്‌സിംഗ് പ്രൊഫഷനില്‍ അമേരിക്കയിലേക്കു് പോയി. ആ വേര്‍പെടലിലൂടെ ഞാന്‍ കൈവിടപ്പെടുകയായിരുന്നു. ഡാഡിയുടെ മരണത്തോടു് കുടുംബ ബന്ധം നിലച്ചു. സഹോദരങ്ങള്‍ ലോകത്തിന്റെ നാലുദിക്കിലും സുഖസമൃദ്ധിയില്‍ കഴിയുമ്പോള്‍ എന്തൊക്കെയോ ചിന്താമൂകതയില്‍ ഞാന്‍ എല്ലാമെല്ലാം മറന്നു. മറക്കാന്‍ ശ്രമിച്ചു. സ്‌നേഹിക്കാന്‍ ആരുമില്ലാത്ത അവസ്ഥ. സ്‌നേഹിക്കപ്പെടാന്‍ വെമ്പുന്ന ഹൃദയം. ഇവ രണ്ടിന്ം വിലയില്ലാത്ത സാമൂഹ്യവ്യവസ്ഥിതിയില്‍ കിടന്നുനീറുമ്പോള്‍. . . . . . . ഏതു സ്‌നേഹത്തെയും ഏറ്റുവാങ്ങാന്ം എന്തിനേയും ഏതു സാഹചര്യത്തിലും സ്‌നേഹിപ്പാന്ം കഴിയുന്ന ഒരു പുതിയ ലോകം ഞാന്‍ മെനഞ്ഞു. ആലും ആശ്രമവും, കിളികളും അങ്ങനെ പ്രകൃതിയിലേക്കു് ഞാന്‍ മടങ്ങി. ഇത്രയുമൊക്കെ പറഞ്ഞതുകൊണ്ടു് ഞാന്‍ എന്തോ ഒരു അഭിസാരികയാണെന്നു് കരുതേണ്ടാ. സ്വാമിജിയുടെ സുഹൃത്തും മാത്രമല്ല ഒരു അമേരിക്കക്കാരന്‍ കൂടിയായതിനാലാണു് ഇത്രയൊക്കെ ചെയ്തതു്. ഉള്ളതു പറഞ്ഞാല്‍ ഇന്നു് അമേരിക്കയില്‍ നിന്നെത്തുന്ന യുവാക്കള്‍ ഇവിടെ ഒരു ഹരമാ. വലിയവീട്ടിലെ കൊച്ചമ്മമാര്‍ മുതല്‍ കോളേജു് കുമാരിമാര്‍ക്കുവരെ അമേരിക്കന്‍ഗന്ധം എന്തോ ഒരു സ്വര്‍ക്ഷീയാനുഭൂതിയാ.’ ‘ഓ അതു ശരി. എനിക്കറിയില്ലായിരുന്നു’ റ്റൈറ്റസു് വെറുതെ പറഞ്ഞു. മനസ്സില്‍ വേലക്കാരി സരോജിനി മുതല്‍ നിരവധി കഥകള്‍ കിടന്നു മറിയുന്നു. ‘ഒരു പെണ്ണു വിളിച്ചാല്‍ പോകുമോ’യെന്നു് മുഖത്തുനോക്കി ചോദിച്ച വകയില്‍ പെങ്ങളുടെ മനസ്സിലിരിപ്പു് ഇതു തന്നെയല്ലേ? ‘ഇല്ല’യെന്ന തന്റെ ഉത്തരം എത്രമാത്രം ഖേദകരമായി തോന്നിക്കാണും അവള്‍ക്കു്. എന്തിന്് ആരെ കുറ്റം പറയണം?.സാഹചര്യങ്ങളിലൂടെ ഉരുത്തിരിയുന്ന വിപത്തുകള്‍. ‘സെലീനാ എനിക്കങ്ങനെ തോന്നിയിട്ടില്ലല്ലോ.’ കൂടുതല്‍ കേള്‍ക്കാന്ള്ള മോഹം. ‘സാറേ, ഇവിടെ സകലത്തിലും അന്കരണമാ. സാഹിത്യപ്രസിദ്ധീകരണങ്ങളിലൂടെ ഒരു കാലത്തു വികാരജീവികള്‍ ജനിച്ചിരുന്നുവെങ്കില്‍ ഇന്നിവിടെ വീഡിയോ യുഗം ആണു്. സര്‍വപൊല്ലാപ്പുകളും അപ്‌ഡെയ്റ്റു് ഇവിടെയെത്തും. കണ്ടും കേട്ടും മദിച്ചു നില്‍ക്കയാണു് എല്ലാം. വാവിനിളകുന്ന കടിഞ്ഞൂല്‍ കിടാക്കളെപ്പോലെ.’ സെലീന പറഞ്ഞു നിര്‍ത്തി. നിമിഷങ്ങളിലെ മൂകതയ്ക്കുശേഷം ടൈറ്റസു് കൂടുതലറിയാന്ള്ള ശ്രമത്തിലേയ്ക്കു് കടന്നു. ‘സെലീനയുടെ വീടെവിടെയാണു്?’ ‘ഇതെന്തു ചോദ്യം? സാറേ നാടും വീടുമൊന്നുമില്ലാത്ത ഒരു തെരുവുതെണ്ടിയെന്നു കരുതിക്കോ. ഒരക്ഷരം മണത്തറിഞ്ഞാല്‍ നാളെ ഒരു പടയുമായി എന്നെത്തേടിയെത്തുന്ന വലിയ പ്രതാപികളായ കുടുബമാണെന്റേതു്. ഏതെങ്കിലും കാരണവശാല്‍ എന്തെങ്കിലും ആരില്‍നിന്നെങ്കിലും കേട്ടാല്‍ എന്നെപ്പറ്റിയോ, എന്റെ പേരോ സാറിന്റെ വായില്‍നിന്നും പുറത്തു് വരരുതു്.’ ‘ഒരിക്കലുമില്ല. എങ്കിലും ഒരു നീണ്ടകഥയിലെ നായികയാണല്ലോ താനെന്നു തോന്നിയതുകൊണ്ടു് ചോദിച്ചെന്നുമാത്രം. എന്നിലെ സാഹിത്യകാരന് ഭാവനയിലൂടെ കഥാപാത്രങ്ങളെ മെനയാതെ യാഥാര്‍ത്ഥ്യത്തെ എഴുതി സായൂജ്യം നേടാന്‍ വേണ്ടിമാത്രം.’ടൈറ്റസു് പറഞ്ഞു നിര്‍ത്തി. ‘സാര്‍ എന്റെ മുറിയിലേയ്ക്കു് വരൂ’ അയാളുടെ കൈത്തലത്തില്‍ അമര്‍ത്തിപ്പിടിച്ചു് അവള്‍ വെളിയിലേക്കു് ഇറങ്ങി. കോടക്കാറ്റു് ചീറിയടിക്കുന്നു. തടാകത്തിന്റെ കരയില്‍ അങ്ങിങ്ങായി തെളിയുന്ന വിളക്കുകളുടെ വെളിച്ചത്തില്‍ അര്‍ദ്ധനഗ്നരുടെ ഇളക്കങ്ങള്‍ കാണാം. ആല്‍മരക്കൊമ്പുകളില്‍ അന്തിയുറങ്ങുന്ന പക്ഷികളുടെ നിദ്രാഭംഗത്തിന്റെ അവശബ്ദങ്ങളും നരിച്ചീറുകളുടെ ചിറകടിയും മൂകതയെ ഭജ്ഞിക്കുന്നു. കാറ്റിന്പോലും നല്ല സുഗന്ധം. നിലാവില്‍ വിരിയുന്ന സ്വപ്നങ്ങള്‍ നിഴലിച്ചു നില്‍ക്കുന്ന നീലാകാശം മുകളില്‍. താഴെ പഞ്ചസാരമണല്‍ നിറഞ്ഞ നടപ്പാതകള്‍. തങ്കക്കുടങ്ങളുമേന്തി നില്‍ക്കുന്ന തെങ്ങിന്‍തോപ്പിനിടയിലൂടെ ഏതാന്ം മിനിറ്റുകള്‍ സഞ്ചരിച്ചപ്പോഴേക്കും തോളില്‍ തൂങ്ങി നൃത്തമാടുന്ന തരുണിയുടെ ലഹരിയില്‍ പ്രകൃതിയെ സാക്ഷിയാക്കി ഒരു വികൃതി കൂടി കാട്ടാന്‍ ടൈറ്റസിന്റെ മനസിലൊരു മോഹം. നിശാസുരഭികള്‍ നടനമാടുന്ന വികാരവീഥികളില്‍ ആ മദാലസയാമിനിയില്‍ ആ ഹര്‍ഷോന്മാദിനിയില്‍ അയാള്‍ ആളിപ്പടര്‍ന്നു. നേടിയ അറിവിന്റെ തുമ്പില്‍ അനര്‍ത്ഥങ്ങള്‍ ഒളിഞ്ഞിരിക്കുന്നുവെന്നു് ബോദ്ധ്യമായ, ജീവിതവാള്‍മുനയില്‍ നിന്നു നൃത്തമാടുന്ന ഒരു ജീവിതം ജീവിതയാഥാര്‍ത്ഥ്യമെന്ന നൈനിമിഷിക സുഖത്തിന്റെ തേരില്‍ ഒരു തീര്‍ത്ഥയാത്ര കൂടി നടത്തി. ഇരുവരുമൊന്നിച്ചു് കൈകോര്‍ത്തുപിടിച്ചു് നടക്കവേ ടൈറ്റസിന്റെ മനസില്‍ എന്തൊക്കെയോ ഒരു അപരാധബോധം. ‘താന്‍ ചെയ്തതു് തെറ്റല്ലേ? സ്വന്തം ഭാര്യയെ വിസ്മരിച്ചു് മറ്റൊരു പെണ്ണിന്റെകൂടെ പ്രകൃതിസൗന്ദ ര്യങ്ങളും ലൈംഗികകേളികളും പങ്കിടുന്നതു് തീര്‍ത്തും തെറ്റു്. ‘എനിക്കറിഞ്ഞുകൂടാത്ത നാലുണ്ടു്’ യെന്നു് ശലമോന്‍ പറഞ്ഞതു് എത്രയോ ശരി. പാറമേല്‍ സര്‍പ്പത്തിന്റെ വഴിയും, കടലില്‍ കപ്പലിന്റെ വഴിയും ആകാശത്തു് കഴുകന്റെ വഴിയും, കന്യകയോടുകൂടെ പുരുഷന്റെ വഴിയും തന്നേ.’ സുബോധം ഈവിധം ഉണര്‍ന്നു വരവേ അയാള്‍ സെലീനയുടെ മുറിയെ സമീപിച്ചിരുന്നു. ഇരുവരും അതിന്ള്ളിലേയ്ക്കു് കയറി. നിര്‍വൃതിയുടെ ലോകത്തേക്കുള്ള അടുത്ത കല്‍പ്പടവു്. വിലാസവതിയുടെ ക്രീഡോദ്ദ്യാനം . ഇഷ്ടകാമുകന്‍ കാളിദാസനായി അയാളും. ഗ്‌ളാസില്‍ പതയുന്നതു് മുന്തിരിചഷകവും, മൂക്കില്‍ തരുണീഗന്ധവും, കണ്ണില്‍ തടയുന്നതു് നാഭീതടനീലിമയും. അവളുടെ ആ മുറിക്കുള്ളില്‍ മണിക്കൂറുകള്‍ ചിലവഴിച്ചു. അനുഭവങ്ങളിലൂടെ വളരെയധികം അറിവുകള്‍ നേടിയ നിമിഷങ്ങള്‍. സെലീന വളരുകയായിരുന്നു. പുരുഷന്‍ എന്ന പദത്തിന്റെ അര്‍ത്ഥവ്യാപ്തിയില്‍. പുരുഷത്വത്തിന്റെ ഊഷ്മളതയില്‍. അവളുടെ നാഡിഞരമ്പുകളെല്ലാം വികാസം പ്രാപിച്ച നിമിഷങ്ങള്‍. എന്തോ സ്വര്‍ക്ഷീയാനുഭൂതിയില്‍ അലിഞ്ഞലിഞ്ഞു് താന്‍ ഇല്ലാതാകുന്നതുപോലെ. കാമത്തിന്റെ ഇതളുകളില്‍ പ്രേമത്തിന്റെ സൗരഭ്യം പരത്തി യൗവനത്തിന്റെ തേന്‍തുള്ളികള്‍ ചാലിച്ചു് ഹൃദഭിിത്തികളില്‍ മാരിവില്ലിന്റെ ഏഴുനിറങ്ങളും ശോഭിച്ചതുപോലെ. എല്ലാ ബന്ധങ്ങളുടെയും അന്ത്യമെന്നവണ്ണം ഒരു കുടുംബഫോട്ടോ സെലീന എടുത്തുകാട്ടി. അവള്‍ പത്താം ക്‌ളാസില്‍ പഠിച്ചിരുന്ന കാലത്തെ ഫോട്ടോ. അപ്പന്ം അമ്മയും രണ്ടു് ആങ്ങളമാരും ഒരു ചേച്ചിയും. “ഇതാണെന്റെ ചേച്ചി.. . മോളി. ഇപ്പോള്‍ ഇരുപതു വര്‍ഷമാകുന്ന തമ്മില്‍ കണ്ടിട്ടു്. അമേരിക്കയിലെവിടെയോ സുഖമായി വസിക്കുന്നുവെന്നു് ഞാന്‍ കരുതുന്നു.” ടൈറ്റസിന്റെ കണ്ണില്‍ ഇരുട്ടു കയറുകയായിരുന്നു. ഒന്നുമൊന്നും കാണാനാവാതെ എല്ലാമെല്ലാം മിന്നിമറയുന്നു. വഴിയാത്രയ്ക്കിടയില്‍ താന്‍ വന്നകപ്പെട്ട പൊല്ലാപ്പില്‍ കിടന്നു് ജീവന്‍ പോയാല്‍ അതൊരു ശാപമായി ജനം എണ്ണുമല്ലോയെന്നൊരു തോന്നല്‍. രക്ഷപെടാന്ള്ള മാര്‍ക്ഷത്തെപ്പറ്റി അയാള്‍ ആലോചിച്ചു. ലഹരികളുടെ മറവില്‍ ഇന്നുവരെയുള്ള ജീവിതത്തിന്റെ ലഹരി തനിക്കു എന്നന്നത്തേക്കുമായി നഷ്ടപ്പെട്ടിരിക്കുന്നു. ആ നഷ്ടപ്പെടലില്‍ സെലീനയുടെ മുഖത്തിന്പോലും ഒരു യക്ഷിയുടെ ഭാവഭേദം പോലെ. ‘അരുതു്.. . വിവേകം കൈവെടിയരുതു്.’ അയാളുടെ മനസാക്ഷി മന്ത്രിച്ചു. ആ ഫോട്ടോ അയാള്‍ അവളുടെ കൈയില്‍നിന്നു് വാങ്ങി പരിസരബോധത്തോടെ സൂക്ഷ്മനിരീക്ഷണം നടത്തി. അതേ ഇതു് അവള്‍ തന്നേ. മരണപ്പെടുന്ന വിശ്വാസങ്ങള്‍ക്കു മൂകസാക്ഷിയായി നില്‍ക്കുന്ന ചേതനയുടെ മുന്നില്‍ നിറങ്ങളെല്ലാം കൂടിക്കലരുന്നതും കറുപ്പായി മാറുന്നതും അയാള്‍ കണ്ടു. “ നേരം വെളുക്കാറായിരിക്കുന്നു സെലീനാ.. ..” “അതിനെന്താ? സ്വാമിജിയെ ഇനി നേരില്‍ കാണാം.” ഇരുവരും ഇറങ്ങിനടന്നു. ഉഷസിനെ പുണരുന്ന ആ ശീതക്കാറ്റില്‍ പോലും ടൈറ്റസിനെ വിയര്‍ക്കുകയായിരുന്നു. മനസ്സില്‍ പതിനെട്ടുവര്‍ഷത്തിന് മുമ്പിലത്തെ ഓര്‍മ്മകള്‍ ഒരു കോള്‍ഡു് സ്റ്റോം പോലെ ചീറിയടിക്കുന്നു. ഒക്കലഹോമയില്‍ വച്ചു് മോളിയെ ആദ്യം കണ്ട ദിവസം. തിയോളജിക്കല്‍ സെമിനാരിയില്‍ നിന്നും ഇറങ്ങിനടന്നു് അടുത്തുള്ള ഗ്രോസറി(പലചരക്കു)കടയിലേയ്ക്കു് നടക്കുന്നതിനിടയില്‍ അപ്പാര്‍ട്ടുമെന്റു് കോംപ്‌ളക്‌സില്‍ നിന്നു് കാര്‍ കഴുകുന്ന മോളിയുടെ ആദ്യചോദ്യം. “മലയാളിയല്ലേ?” “അതേ”യെന്ന ഉത്തരം. അവിടെതുടങ്ങിയ ബന്ധത്തില്‍ ഇന്നുവരെയും ഒന്നും ‘അല്ല’യെന്നു പറയുവാന്‍ കഴിഞ്ഞിട്ടില്ല. ‘താന്‍ പലതും നേടിയെന്ന അഹംഭാവമായിരുന്നു ഇന്നുവരെ മനസ്സില്‍’ ഇന്നിപ്പോള്‍.. .. .. “സാര്‍ സ്വാമിജി.” സെലീനാ ചൂണ്ടിക്കാട്ടി. “ഹലോ ടൈറ്റസു് സാര്‍”. സ്വാമിജിയുടെ കനത്ത ശബ്ദം. “മിസ്റ്റര്‍ ഭട്ടതിരി”. ഇരുവരും ആലിംഗനം ചെയ്തു. സ്വാമിജിയുടെ അകത്തളത്തിലേയ്ക്കു് ആരുടെയൊക്കെയോ കൈകളിലൂടെ ടൈറ്റസു് ആനയിക്കപ്പെട്ടു. ഭട്ടതിരിയെന്ന സ്വാമിജിക്കു് ടൈറ്റസിനെ മറക്കാനാവില്ല. ‘ കടപ്പാടുകളുടെ കടങ്കഥകളാണല്ലോ മന്ഷ്യ ജീവിതം.’ (തുടരും....)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക