Image

കുണ്ടറ അസോസിയേഷന്‍ സമ്മേളനം നടത്തി

ഡോ. മാത്യു വൈരമണ്‍ Published on 23 September, 2018
കുണ്ടറ അസോസിയേഷന്‍ സമ്മേളനം നടത്തി
ഹൂസ്റ്റണ്‍: കുണ്ടറ അസോസിയേഷന്റെ 208-ലെ സമ്മേളനം ഷുഗര്‍ലാന്റിലുള്ള കൊച്ചുമ്മന്‍ വര്‍ഗീസിന്റെ ഭവനത്തില്‍ പ്രസിഡന്റ് കെ.കെ. ജോണിന്റെ അധ്യക്ഷതയില്‍ നടന്നു. കൊച്ചുമ്മന്‍ വര്‍ഗീസ് എല്ലാവരേയും സ്വാഗതം ചെയ്തു. ഡോ. സി.എം. ജേക്കബ്, ഷാര്‍ജ വചനത്തില്‍ നിന്നു സംസാരിച്ചു. ടോം പി. തോമസ് ഗാനം ഉപകരണ സഹായത്തോടെ ആലപിച്ചു. തങ്കച്ചന്‍, ലൂക്കോസ്, ജോണ്‍, ലൂക്കോസ്, രാജന്‍ ദാനിയേല്‍, കെ.കെ. ജോണ്‍ എന്നിവര്‍ പ്രാര്‍ത്ഥിച്ചു.

ഡോ. മാത്യു വൈരമണ്‍ അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ പ്രസ്താവിക്കുകയും എല്ലാവര്‍ക്കും നന്ദി പറയുകയും ചെയ്തു. അസോസിയേഷന്‍ ക്രിസ്മസ് ആഘോഷിക്കാന്‍ തീരുമാനിച്ചു. കുണ്ടറയുടെ സമീപ പ്രദേശങ്ങളില്‍ നിന്നു 2018-ല്‍ അമേരിക്കയില്‍ കുടിയേറി പാര്‍ത്ത കുടുംബങ്ങളും ഈ സമ്മേളനത്തില്‍ പങ്കെടുത്തു.
കുണ്ടറ അസോസിയേഷന്‍ സമ്മേളനം നടത്തികുണ്ടറ അസോസിയേഷന്‍ സമ്മേളനം നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക