Image

കേരളത്തില്‍ ഒന്നോ രണ്ടോ സ്ഥലങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത

Published on 23 September, 2018
കേരളത്തില്‍ ഒന്നോ രണ്ടോ സ്ഥലങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: ചൊവ്വാഴ്ചയും ബുധനാഴ്ചയും കേരളത്തില്‍ ഒന്നോ രണ്ടോ സ്ഥലങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പുനല്‍കി.

24 മണിക്കൂറില്‍ ഏഴുമുതല്‍ 11 സെന്റീമീറ്റര്‍വരെ മഴപെയ്യാം. ചൊവ്വാഴ്ച പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച പാലക്കാട്, തൃശ്ശൂര്‍, ഇടുക്കി, വയനാട് ജില്ലകളിലും യെല്ലോ അലര്‍ട്ടുണ്ട്.

അണക്കെട്ടുകള്‍ പരമാവധി സംഭരണശേഷിയില്‍ നില്‍ക്കുന്നതിനാല്‍, സംയുക്ത ജലനിയന്ത്രണ ബോര്‍ഡ് ചേരണമെന്ന കേരളത്തിന്റെ ആവശ്യത്തോട് പ്രതികരിക്കാതെ തമിഴ്നാട്. 

തമിഴ്നാടിന്റെ പറമ്പിക്കുളം, അപ്പര്‍ ഷോളയാര്‍, തൂണക്കടവ്, അപ്പര്‍ നിരാര്‍, ലോവര്‍ നിരാര്‍ എന്നീ അണക്കെട്ടുകളാണ് ഏതാണ്ട് പൂര്‍ണമായി നിറഞ്ഞ സ്ഥിതിയിലുള്ളത്. കഴിഞ്ഞ പ്രളയത്തില്‍ വെള്ളം തുറന്നുവിട്ട അണകളാണ് ഇവയെല്ലാം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക