Image

കോടികള്‍ മുടക്കി ഇഷ അംബാനിയുടെ വിവാഹ നിശ്ചയം; ആല്‍പ്‌സ്‌ പര്‍വത താഴ്‌വാരത്തില്‍ ഒരുക്കിയ ചടങ്ങില്‍ പങ്കെടത്തത്‌ വമ്പന്‍ സെലിബ്രിറ്റികള്‍

Published on 24 September, 2018
കോടികള്‍ മുടക്കി   ഇഷ അംബാനിയുടെ വിവാഹ നിശ്ചയം; ആല്‍പ്‌സ്‌ പര്‍വത താഴ്‌വാരത്തില്‍ ഒരുക്കിയ ചടങ്ങില്‍ പങ്കെടത്തത്‌ വമ്പന്‍ സെലിബ്രിറ്റികള്‍
റിലയന്‍സ്‌ ഇന്‍ഡസ്‌ട്രീസ്‌ ചെയര്‍മാന്‍ മുകേഷ്‌ അംബാനിയുടെ മകള്‍ ഇഷയും വ്യവസായ പ്രമുഖന്‍ അജയ്‌ പിരാമലിന്റെ മകന്‍ ആനന്ദ്‌ പിരാമലും തമ്മിലുള്ള വിവാഹ നിശ്ചയം പൂര്‍ത്തിയായി. ഇറ്റലിയിലെ അത്യാഢംബര നഗരമായ ലേക്ക്‌ കോമോയില്‍ വെച്ചാണ്‌ ഇവര്‍ തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്‌. 21ന്‌ തുടങ്ങി 23വരെ മൂന്ന്‌ ദിവസമായിരുന്നു ചടങ്ങ്‌ നടന്നത്‌.

ബോളിവുഡില്‍ നിന്നുള്ള സെലിബ്രിറ്റി താരങ്ങളില്‍ ഒട്ടുമിക്കപേരും ചടങ്ങിനെത്തിയിട്ടുണ്ടെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. അല്‍പ്പ്‌സ്‌ പര്‍വത താഴ്‌ വാരാത്ത്‌ നടന്ന ചടങ്ങില്‍ പരമ്പരാഗത വസ്‌ത്രങ്ങള്‍ ധരിച്ചാണ്‌ ഇഷയും അജയും നിശ്ചയിത്തിനെത്തിയത്‌.

ഈ വര്‍ഷം ആദ്യത്തിലാണ്‌ ഇഷ അംബാനിയെ ആനന്ദ്‌ പ്രപ്പോസ്‌ ചെയ്യുന്നത്‌. ഇതുമായി ബന്ധപ്പെട്ടുള്ള സ്വകാര്യ ചടങ്ങ്‌ ഇക്കഴിഞ്ഞ മെയില്‍ നടന്നിരുന്നു. അതേസമയം, ഇഷയുടെ ഇരട്ട സഹോദരനായ ആകാഷ്‌ അംബാനിയും ശ്ലോക മെഹ്‌തയും തമ്മ്‌ലുള്ള നിശ്ചയം ജൂണില്‍ കഴിഞ്ഞിട്ടുണ്ട്‌. മുംബൈയില്‍ അംബാനിയുടെ വീടായ ആന്റിലയില്‍ വെച്ചായിരുന്നു നിശ്ചയം.

മകളുടെ നിശ്ചയം അത്യാഢംബരപൂര്‍ണമായിരിക്കണമെന്ന്‌ മുകേഷ്‌ അംബാനിക്കും നിത അംബാനിക്കും നിര്‍ബന്ധമായതിനാലാണ്‌ ചടങ്ങ്‌ ഇറ്റലിയിലേക്ക്‌ മാറ്റിയത്‌. 21ന്‌ വെല്‍ക്കം ലഞ്ച്‌ മുതല്‍ തുടങ്ങി 23ന്‌ ഡിന്നര്‍ ഡാന്‍സോടു കൂടിയാണ്‌ പരിപാടി അവസാനിപ്പിച്ചത്‌.

പിരമാല്‍ എന്റര്‍െ്രെപസസിന്റെ എക്‌സിക്യൂട്ടിവ്‌ ഡയറക്ടറാണ്‌ ആനന്ദ്‌. ഇഷയുടെ ഇരട്ടസഹോദരന്‍ ആകാശിന്റെ വിവാഹ ചടങ്ങിലായിരുന്നു ഇവരുടെ വിവാഹ കാര്യങ്ങള്‍ നിശ്ചയിച്ചത്‌. സ്‌കൂള്‍ ജീവിതം മുതല്‍ അറിയാവുന്ന ഇഷയോട്‌ ആനന്ദ്‌ വിവാഹ അഭ്യര്‍ത്ഥന അറിയിക്കുകയായിരുന്നു.

ഹാവാര്‍ഡ്‌ ബിസ്‌നസ്‌ സ്‌കൂള്‍ ബിരുദധാരിയാണ്‌ ആനന്ദ്‌. നിലവില്‍ ആനന്ദ്‌ രണ്ട്‌ സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിച്ചിട്ടുണ്ട്‌. അദ്ദേഹത്തിന്റെ രണ്ടാമത്തെ സംരംഭമായ പിരാമല്‍ ഇ സ്വസ്ഥ റിയല്‍ എസ്‌റ്റേറ്റ്‌ സ്റ്റാര്‌ട്ടപ്പ്‌ ആണ്‌. ഇവയില്‍ നിന്നും ഇദ്ദേഹത്തിന്‌ നാലു ബില്യണ്‍ ഡോളറിന്റെ വരുമാനം ലഭിക്കുന്നുണ്ടെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.

ആനന്ദ്‌ യൂണിവേഴ്‌സിറ്റി ഓഫ്‌ പെന്‍സില്‍വാനിയയില്‍ നിന്ന്‌ സാമ്പത്തിക ശാസ്‌ത്രത്തില്‍ ബിരുദം നേടിയിട്ടുണ്ട്‌. റിലയന്‍സ്‌ ജിയോ, റിലയന്‍സ്‌ റിട്ടെയില്‍ എന്നീവയുടെ ബോര്‍ഡ്‌ അംഗമാണ്‌ ഇസ. യാലി യൂണിവേഴ്‌സിറ്റിയില്‍ നിന്നും മനശാസ്‌ത്രത്തില്‍ ബിരുധവും സ്‌കൂള്‍ ഒഫ്‌ ബിസ്‌നസ്‌ അഡ്‌മിനിസ്‌ട്രേഷനില്‍ ബിരുധാനന്തര ബിരുദവും നേടിയിട്ടുണ്ട്‌ ഇഷ.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക