Image

5000 കോടി അടയ്ക്കാതെ ഗുജറാത്ത് വ്യവസായി നൈജീരിയയിലേക്ക് മുങ്ങി

Published on 24 September, 2018
 5000 കോടി അടയ്ക്കാതെ ഗുജറാത്ത് വ്യവസായി നൈജീരിയയിലേക്ക് മുങ്ങി
ഒരിടവേളയ്ക്ക് ശേഷം രാജ്യത്ത് വീണ്ടും ബാങ്ക് വായ്‌പാ തട്ടിപ്പ്. ഗുജറാത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌റ്റെര്‍ലിംഗ് ബയോടെക് എന്ന കമ്ബനിയുടെ ഉടമയായ നിതിന്‍ സന്ദേശരയാണ് 5000 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയ ശേഷം നൈജീരിയയിലേക്ക് മുങ്ങിയത്. സന്ദേശരയെ കൂടാതെ സഹോദരന്‍ ചേതന്‍ സന്ദേശര, ഭാര്യ ദീപ്തിബെന്‍ എന്നിവരാണ് നൈജീരിയയിലേക്ക് കടന്നത്. സന്ദേശര ദുബായില്‍ പിടിയിലായതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സന്ദേശര യു.എ.ഇയില്‍ ഉണ്ടെന്ന ധാരണയില്‍ പ്രതിയെ വിട്ടുകിട്ടാനുള്ള നടപടിക്രമങ്ങള്‍ എന്‍ഫോഴ്സ്‌മെന്റും സി.ബി.ഐയും നടത്തി വരുന്നതിനിടെയാണ് പുതിയ വിവരം പുറത്ത് വന്നത്.

ആന്ധ്ര ബാങ്ക്, യൂക്കോ ബാങ്ക്, എസ്.ബി.ഐ,​ അലഹാബാദ് ബാങ്ക്, ബാങ്ക് ഒഫ് ഇന്ത്യ എന്നിവയുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് സ്റ്റെര്‍ലിംഗ് ബയോടെക് 5000 കോടി വായ്‌പ എടുത്തിരുന്നു. 2016 ഡിസംബര്‍ 31ലെ കണക്ക് അനുസരിച്ച്‌ പലിശയടക്കം ആകെ 5383 കോടി രൂപയാണ് സ്റ്റെര്‍ലിംഗ് തിരച്ചടയ്ക്കേണ്ടത്. സന്ദേശരയെ കൂടാതെ കമ്ബനി ഡയറക്ടര്‍മാരായ ചേതന്‍ സന്ദേശര, ദീപ്തി ചേതന്‍ സന്ദേശര, രാജ്ഭൂഷണ്‍ ഓംപ്രകാശ് ദീക്ഷിത്, വിലാസ് ജോഷി, ഹേമന്ത് ഹാത്തി എന്നിവരും കേസില്‍ പ്രതികളാണ്. 
Join WhatsApp News
Patriot 2018-09-24 08:13:07
നയിജീരിയയില്‍  വല്ല കുളത്തിലോ കാട്ടിലോ പൊങ്ങും 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക