Image

ഭാവം(ഗദ്യകവിത: ജോണ്‍വേറ്റം)

ജോണ്‍വേറ്റം Published on 24 September, 2018
ഭാവം(ഗദ്യകവിത: ജോണ്‍വേറ്റം)
സുഖമൊരു സുന്ദരവികാരം, സ്വതസ്സിദ്ധം,
സുലഭം, സാധാരണം, കാമിക്കും കാന്തഗുണം!
അനുരാഗത്തിലതു പടരും പരിമളം,
ആത്മാവില്‍ നിറയും അനുപമസായൂജ്യം!

സുഖം എപ്പോഴും തരും മോഹം, അഭിനിവേശം,
സുഭഗ ജീവിതത്തില്‍ ശ്കതിരൂപാന്തരം!
ലീലാ വിലാസത്തിലതു മാദകലഹരി,
ലൈംഗികതയുടെ സിരകളില്‍ ജ്വലനം!

സുഖത്തിലുണ്ടന്ധത, കേമിക്കും കാമകല,
സാഹസികപ്രയാണം, ആകര്‍ഷണം, പ്രേമം,
സരസമീപനം, നടനം, പ്രലോഭനം,
സ്വല്പംബലാല്ക്കാരം, വശീകരണ തന്ത്രം!

സുഖാസക്തിക്കില്ല സത്യം, സമദര്‍ശനം,
സനാതനസ്‌നേഹം, സഹൃദയം, സംയമനം!
സുഖവഴികളിലുണ്ടനര്‍ത്ഥം, ചതിക്കുഴി,
സ്വാര്‍ത്ഥശബ്ദം, ദ്രോഹം, ചോരപ്പുഴ!

സുഖത്തിനുംവേണം ശുദ്ധിയുടെ കടിഞ്ഞാല്‍,
സ്വച്ഛമാം മനസ്സാക്ഷിയില്‍ സൂക്ഷിക്കുവാന്‍.
ഭൗതികസുഖങ്ങളുടെയും, മറയുംമായ,
ആത്മീയസുഖമതു സുകൃതം, ദൈവദത്തം!

ഭാവം(ഗദ്യകവിത: ജോണ്‍വേറ്റം)
Join WhatsApp News
മഹാകപി വയനാടന്‍ 2018-09-26 12:09:34
വായിച്ചു, ഇഷ്ടമായി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക