Image

ബിഷപ്പ് ഫ്രാങ്കോയും സ്ത്രീത്വത്തിന്റെ മാനം വില പറയുന്ന സഭയും (ജോസഫ് പടന്നമാക്കല്‍)

Published on 24 September, 2018
ബിഷപ്പ് ഫ്രാങ്കോയും സ്ത്രീത്വത്തിന്റെ മാനം വില പറയുന്ന സഭയും (ജോസഫ് പടന്നമാക്കല്‍)
ആരാണ് ഈ ഫ്രാങ്കോ മുളയ്ക്കല്‍? ലത്തീന്‍ രൂപതയുടെ പരമോന്നത പീഠത്തില്‍ ഇരുന്ന ഒരു മെത്രാന്‍. 1964 മാര്‍ച്ചു ഇരുപത്തിയഞ്ചാം തിയതിയാണ് ഫ്രാങ്കോ മുളയ്ക്കല്‍ ജനിച്ചത്. 1990ല്‍ പുരോഹിതനായി. 2009ല്‍ ഡല്‍ഹി രൂപതയില്‍ സഹായ മെത്രാനായി സേവനം ചെയ്തു. 2013ല്‍ മാര്‍പാപ്പാ അദ്ദേഹത്തെ ജലന്ധര്‍ രൂപതയുടെ ബിഷപ്പായി നിയമിച്ചുകൊണ്ടുള്ള പേപ്പല്‍ വിഞ്ജാപനം പുറപ്പെടുവിച്ചു. ബിഷപ്പ് ഫ്രാങ്കോയ്ക്ക് ദൈവശാസ്ത്രത്തില്‍ പി.എച്ച്.ഡി യുണ്ട്. കൂടാതെ ഗുരു നാനാക്ക് യൂണിവേഴ്‌സിറ്റിയില്‍ നിന്നും എം.എ ബിരുദവും നേടിയിരുന്നു. 2018 സെപ്റ്റംബര്‍ പതിനഞ്ചാം തിയതി വത്തിക്കാന്റെ നിര്‍ദ്ദേശപ്രകാരം അദ്ദേഹം മെത്രാന്‍ ചുമതലകളിലില്‍നിന്നും താല്‍ക്കാലികമായി വിരമിച്ചു.

സ്ത്രീ പീഢനം മൂലം കുറ്റാരോപിതനായ ഫ്രാങ്കോയ്‌ക്കെതിരെ പ്രതിക്ഷേധങ്ങള്‍ ഇതിനിടെ നാടിന്റെ നാനാ ഭാഗത്തുനിന്നും ഉയര്‍ന്നിരുന്നു. 2018 ജൂണ്‍ മാസത്തിലാണ് കന്യാസ്ത്രീ കേരളപോലീസില്‍ സ്ത്രീ പീഢനത്തിനെതിരെ പരാതി നല്‍കിയത്. അടുത്ത കാലത്ത് മൂന്നു കന്യാസ്ത്രികള്‍ കൂടി ഫ്രാങ്കോയുടെ സ്ത്രീകളോടുള്ള പീഡനങ്ങള്‍ക്കെതിരെ പരാതികള്‍കൂടി സമര്‍പ്പിച്ചിരുന്നു.. എന്നാല്‍ കന്യാസ്ത്രി മഠങ്ങളിലെ ഉന്നതാധികാരികള്‍ ഫ്രാങ്കോ നിര്‍ദ്ദോഷിയെന്ന നിലപാടായിരുന്നു എടുത്തിരുന്നത്. 2014 മുതല്‍ 2016 വരെ കന്യാസ്ത്രിയെ പീഢിപ്പിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേരളാ പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. സ്ത്രീ പീഢനക്കേസില്‍ ഇന്ത്യയില്‍നിന്ന് ഒരു ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നത് ആദ്യത്തെ സംഭവമാണ്.

കേരളത്തിന്റെയെന്നല്ല ഭാരതത്തിന്റെ തന്നെ നവോധ്വാന ചരിത്രത്തിലേക്ക് കണ്ണോടിക്കുകയാണെങ്കില്‍ കത്തോലിക്ക സഭ വളരെയേറെ സംഭാവനകള്‍ ചെയ്തിട്ടുണ്ട്. വിദ്യാഭ്യാസ രംഗത്താണെങ്കിലും ആതുര സേവന രംഗത്താണെങ്കിലും സഭയുടെ സംഭാവന വിലമതിക്കേണ്ടതാണ്. എന്നാല്‍ ഇന്ന് കേരള കത്തോലിക്ക നവോധ്വാന സമിതികളും ചില സംഘടനകളും ശബ്ദമുയര്‍ത്തുന്നുണ്ടെങ്കില്‍ അത് കത്തോലിക്ക സഭയ്‌ക്കെതിരെയെന്നു തോന്നുന്നില്ല. സഭയിലെ ചില പുഴുക്കുത്തുകളെ നീക്കം ചെയ്തുകൊണ്ട് പുത്തനായ ഒരു നവോധ്വാന ചൈതന്യം ഉള്‍ക്കൊള്ളണമെന്നുള്ളതാണ് അവരുടെ ലക്ഷ്യം. സഭയെ തകര്‍ക്കണമെന്നുള്ള മോഹം സമരപന്തലില്‍ ഇരിക്കുന്ന ആര്‍ക്കുമില്ല. ഇരയാക്കപ്പെട്ട ഒരു സ്ത്രീയുടെ രോദനമാണ് ഇവിടെ കേള്‍ക്കാതെ ഇത്രയും കാലം ദീര്‍ഘിപ്പിച്ചിരുന്നത്. വെറും പാവങ്ങളായ ഈ കന്യാസ്ത്രീകളുടെ കണ്ണുനീരിനുമുമ്പില്‍ മുമ്പില്‍ സകല വാതിലുകളും അടഞ്ഞപ്പോഴായിരുന്നു അവര്‍ സമര പന്തലുകളില്‍ പ്രവേശിച്ചത്.

സഭ ഈ കേസിനെ തേയ്ച്ചു മായിച്ചു ഇല്ലാതാക്കാന്‍ ശ്രമിച്ചുവോ?എന്തുകൊണ്ട് ഈ കന്യാസ്ത്രികള്‍ സ്ത്രീ പീഢനത്തിന് ഇരയായി? എന്തെല്ലാമാണ് കന്യാസ്ത്രികള്‍ ബിഷപ്പിനെതിരെ ആരോപണമുന്നയിച്ചത്? ഫ്രാങ്കോയുടെ സ്ത്രീ പീഢനക്കേസുകളുമായി അനുബന്ധിച്ചുള്ള ചോദ്യങ്ങള്‍ ഏറെയുണ്ട്. ഇന്ത്യന്‍ പീനല്‍ കോഡ് 164 വകുപ്പനുസരിച്ചാണ് ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്തത്. കന്യസ്ത്രിയെ പതിമൂന്നു പ്രാവിശ്യം മഠത്തില്‍ വന്നു പീഢിപ്പിച്ചുവെന്ന് പരാതിപ്പെടുന്നു. കൂടാതെ അനേക തവണകള്‍ പ്രകൃതി വിരുദ്ധമായ ലൈംഗികതയ്ക്കും ഇരയായതായി ആരോപിക്കുന്നു. 'ബിഷപ്പ്' ജലന്തര്‍ രൂപത വക കുറവിലങ്ങാട്ടുളള മഠം സന്ദര്‍ശിക്കുന്ന വേളകളിലായായിരുന്നു ലൈംഗികതയ്ക്കായി കൂടെകിടക്കാന്‍ കന്യാസ്ത്രിയെ പ്രേരിപ്പിച്ചുകൊണ്ടിരുന്നത്.

ക്രിസ്ത്യന്‍ വിശ്വാസമനുസരിച്ചും ബൈബിളിലെ വചനങ്ങള്‍ അനുസരിച്ചും പിശാച് പല രൂപത്തില്‍ പ്രത്യക്ഷപ്പെടുന്നതായി വായിക്കാം. ആദാമിനെ പ്രലോഭിപ്പിക്കാന്‍ പിശാച് പാമ്പിന്റെ രൂപത്തില്‍ വന്നെന്നു എഴുതിയിരിക്കുന്നു. യേശുവിന്റെ നേരെ പരീക്ഷണത്തിനായും വന്നെന്നും പുതിയ നിയമത്തിലുണ്ട്. എന്നാല്‍ ഒരു ബിഷപ്പിന്റെ രൂപത്തില്‍ പിശാചായി വന്നു കോടിക്കണക്കിനു ജനങ്ങളെ ആശങ്കയിലാക്കികൊണ്ട് അവസാനം നിയമത്തിന്റെ മുമ്പില്‍ കീഴടങ്ങിയത് ഭാരത കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ ആദ്യത്തെ സംഭവമായിരുന്നു. ഫ്രാങ്കോ എന്ന ദുഷിച്ച ഒരു മെത്രാന്‍ ഭാരത സഭയൊന്നാകെ കളങ്കം വരുത്തിയപ്പോള്‍ ഇരയോടൊപ്പം നില്‍ക്കാതെ അയാളെ സംരക്ഷിച്ചുകൊണ്ടുള്ള നിലാപാടുകളായിരുന്നു കത്തോലിക്ക സഭ എടുത്തത്. അത് ഫ്രാങ്കോയുടെ അറസ്‌റ്റോടെ ആകമാന ഭാരതീയ കത്തോലിക്ക സഭയ്ക്ക് ഒരു പാഠമാവുകയും ചെയ്തു.

മെത്രാന്‍ എന്ന പദവി ഫ്രാങ്കോയ്ക്കു ലഭിച്ചതു അദ്ദേഹത്തിന്‍റെ ഇറ്റലിയിലുള്ള ചില മാഫിയാകളുടെ സഹായത്തോടെയെന്നു ഏതാനും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വത്തിക്കാനിലെ ചില കളങ്കിതരായ മെത്രാന്മാരുടെയും വൈദികരുടെയും ഗൂഡാലോചനപ്രകാരമാണ് അദ്ദേഹത്തിനു മെത്രാന്‍ പദവി ലഭിച്ചതെന്ന് പറയപ്പെടുന്നു. ഫ്രാന്‍സീസ് മാര്‍പാപ്പാ അധികാരമേറ്റയുടന്‍ അവിടെ പ്രവര്‍ത്തിച്ചിരുന്ന ചില വൈദികരെയും മെത്രാന്മാരെയും ചുമതലകളില്‍ നിന്നും നീക്കം ചെയ്തിരുന്നു. അവര്‍ ഒരു മാഫിയ സംഘടന രൂപീകരിക്കുകയും അവരുടെ ഭാഗമായി ഫ്രാങ്കോ പ്രവര്‍ത്തിക്കുകയും ചെയ്തുവെന്ന കിംവദന്തികളും കേസിനോടനുബന്ധിച്ച് ഉയരുന്നുണ്ട്. വൈദികന്‍ എന്ന നിലയില്‍ വലിയ ഉന്നത ബന്ധങ്ങള്‍ പുലര്‍ത്തിയതു കാരണം വിദേശത്തുനിന്നും പണം ധാരാളമായി ജലന്ധര്‍ രൂപതയിലേക്ക് ഒഴുകുകയും ചെയ്തു. ഇന്ത്യയിലെ കത്തോലിക്ക സഭയെന്നു പറയുന്നത് ഏറ്റവും ശക്തമായ സഭയായ ലത്തീന്‍ രൂപത ഉള്‍പ്പെട്ടതാണ്. ഇന്ത്യയിലെ പ്രധാനപ്പെട്ട പട്ടണങ്ങളിലെ മെത്രാന്മാര്‍ ലത്തീന്‍ രൂപതകളുടെ കീഴില്‍പ്പെട്ടതാണ്. നന്നേ ചെറുപ്പത്തില്‍ത്തന്നെ ഡല്‍ഹി പോലുള്ള ഒരു പ്രധാന നഗരത്തിന്റെ സഹായ മെത്രാനാകണമെങ്കില്‍ അത്രമേല്‍ സ്വാധീനം അദ്ദേഹത്തിനു വത്തിക്കാനില്‍ ഉണ്ടായിരിക്കണം.

ബിജെപിയും കോണ്‍ഗ്രസും എന്നിങ്ങനെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുമായും അദ്ദേഹത്തിന് സുദൃഢമായ ഒരു ബന്ധം സ്ഥാപിക്കാന്‍ സാധിച്ചിരുന്നു. പല സാമ്പത്തിക അട്ടിമറികളും നടത്തിയിട്ടുള്ള ഫ്രാങ്കോയെ ചോദ്യം ചെയ്യുന്ന വൈദ്യകര്‍ക്ക് പിന്നീട് അവിടെ ജീവിക്കാന്‍ സാധിക്കാത്ത അവസ്ഥ ഇദ്ദേഹം സൃഷ്ടിക്കുമായിരുന്നു. ഫ്രാങ്കോയ്‌ക്കെതിരായി ശബ്ദിക്കുന്ന വൈദികരെ സ്ഥലം മാറ്റുകയോ അവരെ സഭയില്‍ നിന്ന് പുറത്താക്കുകയോ ചെയ്ത സംഭവങ്ങളും ജലന്തര്‍ രൂപതയില്‍ ഉണ്ടായിട്ടുണ്ട്. പഞ്ചാബിലെ മിക്ക പോലീസ് സ്‌റ്റേഷനിലും ഇദ്ദേഹത്തിന് ശക്തമായ ബന്ധങ്ങള്‍ ഉണ്ടായിരുന്നു. വൈദികരുടെ ഇടയില്‍ ചാരപ്പണി നടത്തുന്ന സംവിധാനവും അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹത്തിനിഷ്ടമില്ലാത്ത വൈദികരെപ്പോലും പീഢനക്കേസില്‍ പ്രതികളാക്കിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. രാഷ്ട്രീയത്തിലേക്ക് വലിയ സ്വാധീനമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. ഒരു അധോലോക നായകനായിട്ടായിരുന്നു ഫ്രാങ്കോ മുളയ്ക്കലിന്റെ ആത്മീയതയെ മറയാക്കികൊണ്ടുള്ള ജൈത്ര യാത്ര.

അഞ്ചു മക്കളുള്ള ഒരു കുടുംബമായിരുന്നു ഇരയായ കന്യാസ്ത്രിയുടേത്. അവരില്‍ ഇളയ ആണ്‍കുട്ടിയൊഴിച്ച് ആ കുടുംബത്തില്‍ എല്ലാവരും പെണ്മക്കളായിരുന്നു. ഇളയ മകന് രണ്ടര വയസുള്ളപ്പോള്‍ അവരുടെ 'അമ്മ കാന്‍സര്‍ രോഗം വന്നു മരിച്ചു പോയിരുന്നു. അന്ന് പീഢനത്തിനിരയായ ഈ കന്യാസ്ത്രീയുടെ പ്രായം പന്ത്രണ്ടു വയസു മാത്രമായിരുന്നു. അമ്മയുടെ രോഗം മൂര്‍ച്ഛിച്ചപ്പോള്‍ സുഖപ്പെടുമെങ്കില്‍ താന്‍ കന്യാസ്ത്രിയാകാമെന്നു നേര്‍ച്ച നേര്‍ന്നിട്ടുണ്ടായിരുന്നു. ബാല്യം മുതല്‍ ഒരു കന്യാസ്ത്രിയാകണമെന്ന മോഹത്തോടെയാണ് അവര്‍ വളര്‍ന്നത്. അപ്പന്‍ പട്ടാളത്തില്‍ ജോലി ചെയ്തിരുന്നു. ഭാര്യയുടെ രോഗം വര്‍ദ്ധിച്ചതിനാല്‍ അപ്പന്‍ സൈന്യത്തില്‍ നിന്നും വിടവാങ്ങി വീട്ടുകാര്യങ്ങളും അന്വേഷിച്ചു വന്നിരുന്നു. ചെറുകിട കച്ചവടങ്ങളും നടത്തി ഉപജീവനം നടത്തുകയും മക്കളുടെ വിദ്യാഭാസ കാര്യങ്ങളില്‍ വ്യാപൃതനാവുകയും ചെയ്തിരുന്നു.

അമ്മ മരിച്ചതോടെ മൂത്ത മകള്‍ അവരുടെ ഇളയ സഹോദരികളുടെയും സഹോദരന്റെയും വളര്‍ത്തമ്മയുടെ ചുമതലകള്‍ വഹിച്ചു പൊന്നു. ഹൈസ്കൂള്‍ പഠനം പൂര്‍ത്തിയാക്കാതെ മൂത്ത സഹോദരിക്ക് സ്കൂള്‍ വിദ്യാഭ്യാസം അവസാനിപ്പിക്കേണ്ടി വന്നു. ഒരു ഈസ്റ്റര്‍ കുര്‍ബ്ബാന കഴിഞ്ഞു വരുന്ന വഴി അവരുടെ ഭര്‍ത്താവ് വാഹനാപകടത്തില്‍ മരിച്ചു പോയി. അവരുടെ അപ്പന്റെ ചേട്ടന്റെ മകന്‍ വര്‍ഷങ്ങളായി ജലന്ധര്‍ രൂപതയുടെ കീഴില്‍ പുരോഹിതനായി ജോലി ചെയ്തിരുന്നതുകൊണ്ടാണ് ഇവരില്‍ രണ്ടു സഹോദരികള്‍ ജലന്ധറിലെ മിഷ്യന്‍ മഠം തിരഞ്ഞെടുത്തത്

പീഢനത്തിനിരയായ ഈ കന്യാസ്ത്രി ഒമ്പതു വര്‍ഷക്കാലം മഠത്തിന്റെ ജനറാളമ്മയായിരുന്നു. "ഞാനിവള്‍ക്ക് കല്ലും മണ്ണും മാത്രമേ കൊടുത്തിട്ടുള്ളൂ. പിന്നെ പ്രാര്‍ത്ഥനയും കൂട്ടി ഇവള്‍ പണിതെടുത്താണ് ഈ സന്യാസിനിസഭയെന്ന്" ഫ്രാങ്കോയ്ക്കു മുമ്പുണ്ടായിരുന്ന അന്നത്തെ ബിഷപ്പ് പറഞ്ഞിരുന്നതായും അവരുടെ ചേച്ചി പറഞ്ഞിരുന്നു. ചേച്ചി പറയുന്നു, ”അവള്‍ സുന്ദരിയായ പെണ്‍കുട്ടിയായിരുന്നു. പണം കൊടുക്കാതെ പോലും ആരും അവളെ കെട്ടുമായിരുന്നു. ഇങ്ങനെ മഠത്തില്‍ നിര്‍ത്തി ജീവിതം നശിപ്പിക്കേണ്ടതില്ലായിരുന്നു. അമ്മ മരിച്ചിട്ടും എന്റ ഭര്‍ത്താവ് മരിച്ചിട്ടും യാതൊരു ചീത്തപ്പേരും കേള്‍പ്പിക്കാതെയാണ് ഞങ്ങളിവിടെ ജീവിച്ചത്”

പീഢനത്തിനിരയായ കന്യാസ്ത്രീയുടെ കുടുംബവുമായി ഫ്രാങ്കോയ്ക്ക് നല്ല ബന്ധമുണ്ടായിരുന്നു. രണ്ടു കന്യാസ്ത്രികള്‍ ആ കുടുംബത്തില്‍ നിന്നുമുണ്ടായിരുന്നു. അവരുടെ സഹോദരിയുടെ കുട്ടിയുടെ ആദ്യ കുര്‍ബാന നടത്തുവാനായി ഫ്രാങ്കോയെ ക്ഷണിച്ചിരുന്നു. ആദ്യകുര്‍ബാന ആഘോഷമായി നടത്തുകയും ചെയ്തു. ബിഷപ്പ് ഫ്രാങ്കോ കുട്ടിയുടെ ആദ്യകുര്‍ബാനയ്‌ക്കെത്തുന്ന വിവരം അറിഞ്ഞപ്പോള്‍ കുടുംബം ഒന്നാകെ സന്തോഷിച്ചിരുന്നു. തന്റെ അനുജത്തിയെ പീഢിപ്പിച്ചിരുന്നുവെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ അവരുടെ ചേച്ചിക്ക് ഫ്രാങ്കോയോട് കടുത്ത വിരോധവുമായി. ഇത്ര മാത്രം അധഃപതിച്ച ഒരു ബിഷപ്പിനെക്കൊണ്ട് ആദ്യകുര്‍ബാന നടത്തിച്ചതില്‍ അവര്‍ ഖേദിക്കുന്നുമുണ്ട്. ഈ വിവരങ്ങള്‍ പോലീസിനോട് സഹോദരി കൈമാറിയതും അടക്കാന്‍ വയ്യാത്ത അമര്‍ഷത്തോടെയായിരുന്നു.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ തന്റെ അധീനതയിലുള്ള ജലന്ധര്‍ രൂപതയിലെ കന്യാസ്ത്രിയെ പീഡിപ്പിച്ചതിന്റെ പേരില്‍ ജയിലില്‍ പോയെങ്കിലും ഇന്നും മെത്രാന്‍ പദവിയില്‍ തന്നെ പിന്തുടരുന്നു. അച്ചന്‍ പട്ടത്തിന്റെ കുപ്പായം ഊരാന്‍ സഭ ഇതുവരെ അദ്ദേഹത്തോട് നിര്‍ദ്ദേശിച്ചിട്ടില്ല. ജയിലില്‍ ആണെങ്കിലും കത്തോലിക്കാ സഭയുടെ മഹനീയ സ്ഥാനമായ മെത്രാന്‍ പദവിയില്‍ തന്നെ അദ്ദേഹം തുടരുന്നു. താല്‍ക്കാലികമായി കേസ് തീരുന്നവരെ ജലന്തര്‍ രൂപതയില്‍ നിന്ന് മാറി നില്‍ക്കുന്നുവെന്ന് മാത്രം. മിണ്ടാപ്രാണികളായ കന്യാസ്ത്രികളെ പീഢിപ്പിച്ചുകൊണ്ടിരുന്ന ഇയാള്‍ നിരവധി തലമുറകള്‍ കടന്നുപോയാലും സഭയ്‌ക്കെന്നും കരിംനിഴലായിക്കും. 2014 മുതലാണ് ഫ്രാങ്കോയുടെ ബലാല്‍സംഗ കഥകള്‍ പുറത്തു വരാന്‍ ആരംഭിക്കുന്നത്. തുടര്‍ച്ചയായുള്ള ബലാല്‍സംഗ വിവരങ്ങള്‍ പോലീസിന്റെ അന്വേഷണത്തില്‍ക്കൂടി തെളിവുകള്‍ സഹിതം കണ്ടെത്തിയിട്ടുണ്ട്.

പീഢനം നടന്ന ദിവസത്തെക്കുറിച്ച് ഫ്രാങ്കോ നല്‍കിയ മൊഴികളിലെ പൊരുത്തക്കേടാണ് അദ്ദേഹത്തെ കൂടുതല്‍ കേസ്സുകാര്യങ്ങള്‍ക്കായി കുടുക്കിയത്. ഉഭയസമ്മതത്തോടെ നടന്ന ലൈംഗിക ബന്ധമാണ് എന്നു കാണിക്കാന്‍ ആദ്യ കുര്‍ബ്ബാന ചടങ്ങിനെത്തിയ ദിവസത്തെ ചിത്രങ്ങള്‍ ബിഷപ്പ് തെളിവെടുപ്പിനിടയില്‍ ഹാജരാക്കി. എന്നാല്‍, പൊലീസ് കുര്‍ബ്ബാന ദിവസത്തെ ചിത്രങ്ങളും വീഡിയോയും നേരത്തെ തന്നെ ശേഖരിച്ചിരുന്നു. ആ ദിവസം കന്യാസ്ത്രീ മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്നു ഫോട്ടോകളില്‍നിന്നു വ്യക്തവുമാണ്. ചിരിക്കുന്ന ഒരു ചിത്രം പോലുമില്ല. 2012ല്‍ കന്യാസ്ത്രീയുടെ വളര്‍ത്തമ്മയായ മൂത്ത സഹോദരിയുടെ ഭര്‍ത്താവ് മരിച്ചുപോയിരിന്നു. 2016 മെയിലായിരുന്നു ആദ്യ കുര്‍ബാന. ഭര്‍ത്താവില്ലാതെ ആദ്യ കുര്‍ബാന നടത്തുന്നതോര്‍ത്ത് അവരും കുടുംബക്കാരും ആ ദിവസം നല്ല സങ്കടത്തിലായിരുന്നു. അന്ന് പീഢിതയായ അനിയത്തിയും സങ്കടത്തിലായിരുന്നെങ്കിലും അതായിരിക്കാം കാരണമെന്നാണ് എല്ലാവരും കരുതിയിരുന്നത്”

ബിഷപ്പിനെ അറസ്റ്റ് ചെയ്യുവാന്‍ പ്രഥമദൃഷ്ട്യാ തക്കതായ തെളിവുകള്‍ ലഭിച്ചെന്നു കേരള പോലീസ് അവകാശപ്പെടുന്നു. വിവരങ്ങള്‍ ശേഖരിക്കാനും ചോദ്യം ചെയ്യാനും പോലീസ് ബിഷപ്പിന്റെ വാസസ്ഥലമായ ജലന്ധര്‍ വരെ പോയിരുന്നു. കന്യാസ്ത്രിയെ ഒരു ഡോക്ടര്‍ പരിശോധിച്ചതില്‍നിന്നും അവര്‍ ലൈംഗിക പീഢനത്തിനിരയായതായും തെളിഞ്ഞിരുന്നു. കേരളാപോലീസ് ബിഷപ്പിന്റെ വിവരങ്ങള്‍ ശേഖരിക്കാനായി പഞ്ചാബ് പോലീസിന്റെ സഹായവും അപേക്ഷിച്ചിരുന്നു. രാജ്യത്തുനിന്ന് പുറത്തു പോകാതിരിക്കാനായി പോലീസ് എല്ലാ വിമാനത്താവളങ്ങളിലും ജാഗ്രതയായി നിലകൊള്ളാന്‍ മുന്നറിയിപ്പും കൊടുത്തിട്ടുണ്ടായിരുന്നു. .

പതിമൂന്നു തവണകള്‍ മഠത്തില്‍ താമസിച്ച് തന്നെ ബലാത്സംഗം ചെയ്ത ബിഷപ്പിനെക്കുറിച്ച് ആദ്യമായി ഈ കന്യാസ്ത്രീ വ്യക്തമാക്കിയത് തന്റെ വളര്‍ത്തമ്മയായ ചേച്ചിയോടായിരുന്നു. അവരുടെ ചേച്ചി പറഞ്ഞു, ”എപ്പോഴും ഞങ്ങള്‍ കൂടപ്പിറപ്പുകള്‍ തമ്മില്‍ ഒന്നിച്ചു സല്ലപിക്കാറുണ്ടായിരുന്നു. എന്നാല്‍ കുറേ തവണ എന്തിനു വിളിച്ചാലും ഒരു നിസഹകരണ മനോഭാവത്തോടെ അവള്‍ വരില്ലായിരുന്നു. തലവേദനയാണെന്ന് പറയും. ഇടയ്ക്കിടെ ഞങ്ങള്‍ വേളാങ്കണ്ണിക്കു പോകാറുണ്ടായിരുന്നു. അതിനു പോലും അവള്‍ വരാന്‍ തയ്യാറായിരുന്നില്ല. പലതവണ ചോദിച്ചപ്പോഴും ഒന്നും പറഞ്ഞിരുന്നില്ല. ഒരു ദിവസം മഠത്തില്‍ ചെന്ന് കാര്യം അന്വേഷിച്ചു. അപ്പോള്‍ അവള്‍ ഞാന്‍ മഠം ഉപേക്ഷിച്ച് വീട്ടിലേക്ക് വരികയാണെന്ന് പറഞ്ഞു. ‘പിതാവിന്റെ കൂടെ കിടക്കാന്‍’ തനിക്ക് പറ്റില്ലെന്നു പറഞ്ഞു. അപ്പോഴും ഞങ്ങള്‍ സ്വപ്നത്തില്‍ പോലും അങ്ങനെ വിചാരിച്ചിരുന്നില്ല. സഭയേയും ഞങ്ങളേയും അയാള്‍ നശിപ്പിച്ചു." 'നീ മഠത്തില്‍ നിന്ന് പിരിഞ്ഞു പോന്നാല്‍ ആളുകള്‍ ആവശ്യമില്ലാത്തതൊക്കെ പറഞ്ഞുണ്ടാക്കുമെന്നു'പറഞ്ഞപ്പോള്‍ അവള്‍ പിന്നീട് മറ്റൊന്നും പറഞ്ഞില്ല.

കന്യാസ്ത്രി പറയുന്നു, "അവരെ ബിഷപ്പ് പതിനാലു പ്രാവിശ്യം അധികാരത്തിന്റെ മറവില്‍ ലൈംഗികതയ്ക്കായി ചൂഷണം ചെയ്തു. അതിനുശേഷം തുടര്‍ച്ചയായി രണ്ടു വര്‍ഷത്തോളം മഠത്തില്‍ വരുന്ന സമയങ്ങളിലെല്ലാം കൂടെ കിടക്കാന്‍ നിര്‍ബന്ധിച്ചിരുന്നു."പരാതികള്‍ കന്യാസ്ത്രി ഉന്നയിച്ചപ്പോള്‍ കന്യാസ്ത്രീയുടെ പരാതിയെ ഇല്ലാതാക്കാന്‍ ബിഷപ്പ് സകലവിധ തന്ത്രങ്ങളും മേഞ്ഞിരുന്നു. ഈ കന്യാസ്ത്രിക്കെതിരായി കള്ളസാക്ഷി പറയാന്‍ മറ്റുള്ള കന്യാസ്ത്രീകളെ പ്രേരിപ്പിച്ചുകൊണ്ടുമിരുന്നു. സഭയില്‍ നിന്നു പുറത്താക്കുമെന്ന ഭീഷണികളും മുഴക്കിക്കൊണ്ടിരുന്നു. രാത്രി കാലങ്ങളില്‍ അന്തസില്ലാത്ത ലൈംഗിക സന്ദേശങ്ങള്‍ ബിഷപ്പ് അയച്ചിരുന്നതായും ഇരയായ കന്യാസ്ത്രിയും മറ്റു കന്യാസ്ത്രികളും പറയുന്നു.

സീറോ മലബാര്‍ സഭയില്‍ ആലഞ്ചേരി വഹിക്കുന്നതിനേക്കാള്‍ മറ്റൊരു വലിയ പദവിയില്ല. അത്രയേറെ പ്രാധാന്യത്തോടെ സഭാമക്കള്‍ ബഹുമാനിക്കുന്ന ആലഞ്ചേരിയുടെ അടുത്തു കന്യാസ്ത്രി കുടുംബം പരാതിയുമായി ചെന്നിട്ടും യാതൊരു നടപടിയും എടുത്തില്ല. ഈ പാവപ്പെട്ട കന്യാസ്ത്രീകളുടെ കണ്ണുനീരിനെ കാണാനോ അവരെ സ്വാന്തനിപ്പിക്കാനോ കര്‍ദ്ദിനാള്‍ മെനക്കെട്ടില്ല. കര്‍ദ്ദിനാള്‍ എന്ന മഹനീയ സ്ഥാനത്തിനുവരെ അദ്ദേഹം കളങ്കം വരുത്തിയിരിക്കുകയാണ്. കന്യാസ്ത്രീകളുടെ ദുഃഖം കേട്ടിരുന്നെങ്കില്‍ അതിനനുസരിച്ചു ധീരമായ നടപടികള്‍ അന്ന് സ്വീകരിച്ചിരുന്നെങ്കില്‍, സഭയ്ക്ക് ഇന്നു കൂടിയ അപമാനം ഒഴിവാക്കാമായിരുന്നു. ഒരു ഇടയന്റെ ജോലി ആടുകളെ പരിപാലിക്കാനുള്ളതായിരുന്നു. അതിനുപകരം ആലഞ്ചേരി മെനക്കെട്ടത് ഇടയന്‍ ഇടയനെ സംരക്ഷിക്കാനായിരുന്നു. ഫ്രാങ്കോയെ രക്ഷിക്കണമെന്നായിരുന്നു കര്‍ദ്ദിനാളും ചിന്തിച്ചിരുന്നത്. അതിനു പുറമെ അന്വേഷക സംഘത്തെ വഴി തെറ്റിക്കാന്‍ നുണകളും തൊടുത്തുവിട്ടുകൊണ്ടിരുന്നു.

ഒരു കര്‍ദ്ദിനാളിനു ചേര്‍ന്ന അന്തസുള്ള കാര്യങ്ങളായിരുന്നില്ല ആലഞ്ചേരിയുടെ ഭാഗത്തുനിന്നും ഉണ്ടായത്. അത് ലത്തീന്‍ രൂപതയാണെന്നു പറഞ്ഞു കൈകഴുകിക്കൊണ്ടു പീലാത്തോസിന്റെ റോള്‍ ഭംഗിയായി അഭിനയിക്കുകയും ചെയ്തു. ഒരു വ്യക്തി സങ്കടം ബോധിപ്പിച്ചുകൊണ്ടു വന്നപ്പോള്‍ മനുഷ്യത്വത്തിന് വിലമതിക്കുന്നതിനു പകരം റീത്ത് നോക്കി പ്രശ്‌ന പരിഹാരം കാണാനാണ് ആലഞ്ചേരി ശ്രമിച്ചത്. ഒരു പീഢനവീരനെ പിന്താങ്ങുന്ന മനസ്ഥിതിയാണ് അദ്ദേഹം കന്യാസ്ത്രി വിഷയത്തില്‍ സ്വീകരിച്ചത്. ഉന്നതമായ പദവികള്‍ അലങ്കരിക്കുന്ന കര്‍ദ്ദിനാള്‍ ആലഞ്ചേരി നുണകള്‍ മാത്രം പറയുന്ന ഒരാളായി മാറി. അടുത്ത കാലത്തായി സഭയ്ക്ക് നിരവധി അപമാനങ്ങള്‍ വരുത്തിയ അദ്ദേഹം സഭയുടെ ഉന്നതമായ സ്ഥാനമാനങ്ങള്‍ ത്യജിച്ചു വിശ്വാസികളോടു നീതി പുലര്‍ത്തുകയായിരിക്കും ഉത്തമം.

സമരപ്പന്തലിലിരുന്ന കന്യാസ്ത്രികള്‍ സഭയുടെ വിരോധികളെന്ന് ചില പുരോഹിത മൂലകളില്‍ നിന്നും ശബ്ദം ഉയരുന്നുണ്ട്. നീതിക്കായി പോരാടിയ ഈ കന്യാസ്ത്രീകളെ എങ്ങനെ സഭയില്‍ നിന്ന് പുകച്ചു തള്ളാന്‍ സാധിക്കും. അപ്പോള്‍ സഭയെന്നു പറയുന്നത് പീഢകനായ ഫ്രാങ്കോ മാത്രമായിരുന്നോ? സഭാ നിയമങ്ങള്‍ അനുസരിച്ച് മാമ്മോദീസാ സ്വീകരിച്ച ഏതൊരാളും സഭയുടെ അംഗം തന്നെയാണ്. അവരെ പുറത്താക്കാന്‍ സഭാനേതൃത്വം ഏതു കാനോന്‍ നിയമമാണ് തിരഞ്ഞെടുക്കാന്‍ പോവുന്നതെന്നും വ്യക്തമല്ല. ഫ്രാങ്കോ പീഢിപ്പിച്ചതായി കേരളത്തിനു പുറത്തുനിന്നും നിരവധി കന്യാസ്ത്രികളുടെ മൊഴികളുണ്ട്. അങ്ങനെയുള്ള ഫ്രാങ്കോയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്ന പുരോഹിത അല്മായ കന്യാസ്ത്രീകളുടെ ബുദ്ധിമാന്ദ്യം എത്ര മാത്രമെന്ന് ഊഹിക്കാന്‍ മാത്രമേ സാധിക്കുള്ളൂ.

കന്യാസ്ത്രീകളുടെ ഈ സമരം വിജയിച്ചാല്‍ സഭയ്ക്കുള്ളില്‍ ഒരു അഗ്‌നിപര്‍വ്വതം പൊട്ടി പുറപ്പെടുമെന്നു സഭ ഭയപ്പെടുന്നു. അതുകൊണ്ടു എല്ലാ വിധത്തിലും ഫ്രാങ്കോയെ രക്ഷിക്കാന്‍ സഭ ശ്രമിക്കുകയും ചെയ്യും. ഈ അഞ്ചു കന്യാസ്ത്രികള്‍ ആരോപിച്ചിരിക്കുന്ന ആരോപണങ്ങള്‍ പോലെ സഭയുടെ അലമാരിക്കുള്ളില്‍ നൂറുകണക്കിന് ഫയലുകള്‍ ചിതലരിക്കാറായ നിലയില്‍ കിടപ്പുണ്ട്. അവകളെല്ലാം പുറത്തെടുത്താല്‍ നിരവധി നാറ്റക്കേസുകളായി സഭ ചീഞ്ഞളിയുമെന്നും ഭയപ്പെടുന്നു. ഇന്ന് രാജതുല്യമായി ജീവിക്കുന്ന പുരോഹിത മല്‍പ്പാന്മാര്‍ പലരും ജയിലഴികള്‍ എണ്ണേണ്ടി വരുകയും ചെയ്യും. അത്തരം സാഹചര്യങ്ങളും സഭയെ ഭയപ്പെടുത്തുന്നുണ്ട്.

ഒരു സ്ത്രീ ബലാല്‍സംഗത്തിനു ഇരയാകുന്നുവെങ്കില്‍ ഇരയാക്കപ്പെട്ട സ്ത്രീയുടെ പീഡനത്തിന് ഉത്തരവാദിയായവനെ നിയമം കൊണ്ട് കൈകാര്യം ചെയ്യണമെന്ന് 2013ല്‍ പാസാക്കിയ ക്രിമിനല്‍ നിയമം വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഇരയാകുന്ന സ്ത്രീയോടൊപ്പം നില്‍ക്കണമെന്നാണ് കോടതി വിധികളില്‍ ഏറെയും. മുട്ടാവുന്ന വാതിലുകളെല്ലാം ഈ കന്യാസ്ത്രി മുട്ടി. എന്നിട്ടും അധികാര സ്ഥാനങ്ങളിലുള്ളവരുടെ കണ്ണുകള്‍ തുറന്നില്ലായിരുന്നു. ഇവരെ തെരുവില്‍ ഇറക്കുന്നതിനുള്ള ഉത്തരവാദിത്വം ആലഞ്ചേരി മുതല്‍ സഭയുടെ ഉന്നതങ്ങളില്‍ സ്ഥാനമാനങ്ങള്‍ വഹിക്കുന്ന എല്ലാവര്‍ക്കുമുണ്ട്. . കേരളത്തിലെ ഒരു രാഷ്ട്രീയ കക്ഷിയും ഈ മിണ്ടാപ്രാണികളായ കന്യാസ്ത്രികള്‍ക്ക് പിന്തുണ നല്‍കാന്‍ എത്തിയില്ല. അവരെല്ലാം വോട്ടു ബാങ്കിനെ ഭയപ്പെട്ടിരുന്നു. പ്രതിപക്ഷ നേതാവുള്‍പ്പടെ മത രാഷ്ട്രീയ സാമൂഹിക നേതാക്കന്മാരെല്ലാം നിശബ്ദരായി നിലകൊള്ളുകയായിരുന്നു.

ഈ സമരത്തില്‍ സാധാരണക്കാരായവര്‍പോലും കന്യാസ്ത്രിക്കൊപ്പം സഹതപിച്ചിരുന്നു. പതിനായിരക്കണക്കിന് കന്യാസ്ത്രീകളുടെ കുടുംബങ്ങളെയും സംഭവങ്ങളോരോന്നും വികാരാധീനമാക്കിയിരുന്നു. ഒരു ബിഷപ്പിന്റെ മുമ്പില്‍ താണുനില്‍ക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങളെയാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ കേരളം കണ്ടത്. സ്ത്രീ ശക്തികരണത്തിനായി പ്രവര്‍ത്തിക്കുന്ന മഹിളാ സമ്മേളനത്തിന്റെ പ്രവര്‍ത്തകരും എത്തിയില്ല. ഇവരില്‍ ആരും തങ്ങള്‍ ഇരയോടൊപ്പം ഉണ്ടെന്നു പറയാന്‍ തയ്യാറായില്ല. മെത്രാന്‍ സമിതികളും ശരിയായ ഒരു നിലപാട് എടുക്കാതെ വേട്ടക്കാരനൊപ്പമായിരുന്നു. "നീതിക്കുവേണ്ടി ദാഹിക്കുന്നവരെ എന്റെ പക്കല്‍ വരൂവെന്ന്" പറയുന്ന യേശുദേവന്റെ വാക്കുകളാണ് സമരം നടത്തിയ ഈ കന്യാസ്ത്രികള്‍ക്ക് ഉത്തേജനം നല്കിക്കൊണ്ടിരുന്നത്. മുപ്പത്തിനായിരത്തില്‍പ്പരം കന്യാസ്ത്രീകളുടെ ആത്മാഭിമാനത്തിന്റെ പ്രശ്‌നവും ഈ ജീവന്മരണ സമരത്തിന്റെ പിന്നിലുണ്ടായിരുന്നു.

ഹിറ്റ്‌ലറെപ്പോലെ ഏകാധിപത്യ ചിന്താഗതികളുമായി സഭയെ നയിച്ച ജലന്തര്‍ രൂപതയുടെ മെത്രാന്‍ ഫ്രാങ്കോ എന്നും ചരിത്ര സത്യമായി നിലകൊള്ളും. ബിഷപ്പിന്റെ ഔദ്യോഗിക വേഷങ്ങള്‍ നീക്കം ചെയ്തു ജൂബായും വസ്ത്രവും ധരിച്ചാണ് തൃപ്പൂണിത്തുറയിലെ ചോദ്യം ചെയ്യല്‍ സ്ഥലത്തുനിന്നും ഫ്രാങ്കോയെ പുറത്തുകൊണ്ടുവന്നത്. വഴിമദ്ധ്യേ ജനങ്ങള്‍ രണ്ടു വശത്തുനിന്നും ആര്‍ത്തു വിളിക്കുകയും കൂവുന്നുമുണ്ടായിരുന്നു. നീതിക്കായി പൊരുതിയ ഈ കന്യാസ്ത്രീകളുടെ ഭാവി എന്താണെന്നുള്ളതാണ് അടുത്ത വിഷയം. പന്തലില്‍ ഇരുന്ന കന്യാസ്ത്രികളെ സഭാ വിരോധികളെന്നു മുദ്ര കുത്താനാണ് ചില പുരോഹിത നേതൃത്വം ആഗ്രഹിക്കുന്നത്. കന്യാസ്ത്രീയുടെ മൊഴി സത്യമാണെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ജനക്കൂട്ടത്തെ അറിയിച്ചിരുന്നു.

ജയിലിനകത്തുള്ള ഫ്രാങ്കോ പുറത്തുള്ള ഫ്രാങ്കോയെക്കാളും ശക്തനെന്നു തോന്നിപ്പോവും. സഭ ഫ്രാങ്കോയെ കുറ്റകൃത്യങ്ങളില്‍നിന്നും വിമുക്തനാക്കാന്‍ അങ്ങേയറ്റം പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. യുക്തി വാദികളും സഭാവിരുദ്ധരും നടത്തുന്ന സമരമാണ് ഇതെന്ന് സഭയുടെ ഉന്നതരും ചില രാഷ്ട്രീയ പ്രവര്‍ത്തകരും പ്രഖ്യാപിക്കുകയുണ്ടായി. വാസ്തവത്തില്‍ ഈ സമരത്തില്‍ സഭാ വിരുദ്ധരായ ആരും പങ്കു ചേര്‍ന്നിട്ടില്ല. ക്രിസ്തു ദേവന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനു പകരം സഭയെ ഒരു വ്യവസായ സ്ഥാപനമാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നവരാണ് കന്യാസ്ത്രികള്‍ക്കൊപ്പം ഈ സമര പന്തലില്‍ പങ്കു ചേര്‍ന്നത്. സമരത്തില്‍ ഉള്‍പ്പെട്ടിരുന്നവര്‍ വെറും നാലു കന്യാസ്ത്രികള്‍ മാത്രമായിരുന്നെകിലും സമരം കേരള മനസാക്ഷിയെ തട്ടിയുണര്‍ത്തും വിധം വളര്‍ന്നു കഴിഞ്ഞിരുന്നു. മാതൃഭൂമി പത്രം ഉള്‍പ്പടെ മിക്ക ചാനലുകളും സമരത്തിന്റെ ആഹ്വാനങ്ങളുമായി മുമ്പിലുണ്ടായിരുന്നു. അവരുടെ മുമ്പില്‍ രാഷ്ട്രീയ നേതൃത്വവും സഭാ മേല്‍ക്കോയ്മയും മുട്ടു മടക്കേണ്ടി വന്നുവെന്നുള്ളതും യാഥാര്‍ഥ്യമാണ്.

സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതമെന്നു കരുതിയിരുന്ന കന്യാസ്ത്രി മഠങ്ങള്‍ സുരക്ഷിതമല്ലെന്ന് ഈ സമരം മൂലം ലോകത്തിനു ബോധ്യമായതും ഒരു വസ്തുതയാണ്. കേരളത്തിലെ പ്രബലമായ ഒരു സമുദായത്തെ പിണക്കാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയും ആഗ്രഹിച്ചിരുന്നില്ല. കന്യാസ്ത്രികള്‍ സമര പന്തലില്‍ വരുന്നവരെ ഇങ്ങനെ ഒരു സംഭവം നടന്നെന്നുള്ള വസ്തുത മറച്ചുവെക്കാനായിരുന്നു മിക്ക നേതാക്കളും ശ്രമിച്ചിരുന്നത്. ശ്രീ പി.സി. ജോര്‍ജിനെപ്പോലുള്ള രാഷ്ട്രീയ നേതാക്കള്‍ കന്യാസ്ത്രീകളെ വ്യക്തിഹത്യ നടത്താനായി ദുഷിച്ച പ്രസ്താവനകളും ഇറക്കിക്കൊണ്ടിരുന്നു.

സമരത്തില്‍ അനുഭാവം കാണിച്ചതിന്റെ പേരില്‍ മാനന്തവാടി രൂപതയിലെ സിസ്റ്റര്‍ ലൂസിയെ സഭാ സംബന്ധമായ കാര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നതില്‍ നിന്നും വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അവര്‍ക്ക് വേദം പഠിപ്പിക്കാനോ, സഭാ സംബന്ധമായ സംഘടനകളില്‍ പ്രവര്‍ത്തിക്കാനോ സാധിക്കില്ല. അവര്‍ക്കു കുര്‍ബാന കൊടുക്കാനും അനുവാദമില്ല. ഈ വിലക്ക് ഏര്‍പ്പെടുത്തിയത് സ്ഥലത്തെ വികാരിയാണ്. എന്നാല്‍ സോഷ്യല്‍ മീഡിയാകളില്‍ പ്രതിക്ഷേധം ഉയര്‍ന്നതോടെ ഈ നടപടികളില്‍ നിന്നും മാനന്തവാടി രൂപതയുടെ വികാരി പിന്മാറിയെന്നും വാര്‍ത്തകളുണ്ട്.

വളരെയധികം എളുപ്പത്തില്‍ ലാഘവത്തോടെ കൈകാര്യം ചെയ്യാവുന്ന ഈ വിഷയം ഇത്രമാത്രം വഷളാകാന്‍ കാരണം സഭയുടെ തലപ്പത്തിരിക്കുന്ന ആലഞ്ചേരി മുതല്‍ കേരളത്തിലെ മെത്രാന്മാര്‍ വരെയുണ്ട്. തക്ക സമയത്ത് ഫ്രാങ്കോയുടെ കുപ്പായമൂരി പുറത്താക്കിയിരുന്നെങ്കില്‍ ഇത്രമാത്രം സഭ വഷളാകില്ലായിരുന്നു. നാറില്ലായിരുന്നു. ഇര പുരോഹിതനാണെങ്കില്‍ എന്തു വില കൊടുത്തും പുരോഹിതനെ രക്ഷിക്കുന്ന ഒരു അവസ്ഥയാണ് കേരള സഭകളിലുള്ളത്. മറിയക്കുട്ടി കൊലക്കേസില്‍ കുറ്റവാളിയായ ഫാദര്‍ ബെനഡിക്ക്റ്റിനെ പിന്താങ്ങിയ കാലം മുതല്‍ സഭയുടെ ഈ നിലപാടുകള്‍ നാം കണ്ടുവരുന്നതാണ്. അഭയക്കേസിലെ പ്രതികള്‍ ഇന്നും സഭയുടെ ഉന്നത സ്ഥാനങ്ങള്‍ അലങ്കരിച്ചു നടക്കുന്നതു കാണുമ്പോള്‍ ആത്മാഭിമാനമുള്ള സഭാമക്കള്‍ തല താഴ്‌ത്തേണ്ടി വരും. അതുതന്നെയാണ് ബിഷപ്പ് ഫ്രാങ്കോയുടെ കാര്യത്തില്‍ സംഭവിച്ചതും ഫ്രാങ്കോ എന്ന ബിഷപ്പ് കേരളത്തിന്റെ ചരിത്രമായി മാറിയതും.
ബിഷപ്പ് ഫ്രാങ്കോയും സ്ത്രീത്വത്തിന്റെ മാനം വില പറയുന്ന സഭയും (ജോസഫ് പടന്നമാക്കല്‍)
Join WhatsApp News
വിദ്യാധരൻ 2018-09-24 12:22:50
സ്ത്രീകളുടെ മാന്യത ചോദ്യം ചെയ്യപ്പെടുന്ന രണ്ടു മേഖലകൾ 

കേരളത്തിൽ നിന്ന് പണ്ട് നഴ്സിങ്ങിന് പോയവരെ നാട്ടുകാർ വളരെ പുച്ഛത്തോടെ നോക്കിയിരുന്ന ഒരു കാലമുണ്ടായിരുന്നു. കാരണം നഴ്സസിനെ  ഡോക്ടേസിന്റെ പിന്നിൽ റിപ്പോർട്ടെടുക്കാനും അതുപോലെ  അവെരെഴുതുന്ന ഓർഡർ നടപ്പാക്കാനും ,   വേണ്ടി വന്നാൽ അവരുടെ ഇംഗീതത്തിന് വഴങ്ങി അവരുടെ കൂടെ അന്തിയുറങ്ങാനുമുള്ള ഒരു വിലയില്ലാത്ത വസ്തുവായിട്ടാണ് കണ്ടിരുന്നത് . അതുപോലെ കന്യാസ്ത്രീകളെ വീട്ടിൽ കെട്ടിച്ചുവിടാൻ നിവർത്തിയില്ലാത്തതുകൊണ്ടും മറ്റു സാമ്പത്തിക പരാധീനതകൾ ഉള്ളതുകൊണ്ടും.  മേൽപ്പറഞ്ഞ രണ്ടുപേരുടെ പേരിലും അധികാരം ഉള്ളവരാണ് ഡോക്ട്രറും ബിഷപ്പും .  എന്നാൽ ഇന്ന് കാലം മാറിയിരിക്കുന്നു .  സ്ത്രീകൾ വളരെ വിദ്യാസമ്പന്നരായി വിദേശ രാജ്യങ്ങളിൽ ജോലി സമ്പാദിച്ചപ്പോൾ, അവരുടെ കഴിവുകൾ അവർ തിരിച്ചറിഞ്ഞു . പ്രത്യേകിച്ച് അവരുടെ ജോലിയുടെ മാന്യത അവർ തിരിച്ചറിഞ്ഞു .  ഇത് കേരളത്തിലേക്ക് കടന്ന് ചെന്ന് അവിടെ നിലനിന്നിരുന്ന കാലാവസ്ഥയിൽ മാറ്റം വരുത്തി . അതിന്റെ അനന്തര ഫലങ്ങളാണ് നാം കേരളത്തിൽ കണ്ട നഴ്‌സസിന്റെ സമരങ്ങളും .  ഇന്ന് കേരളത്തിൽ നിന്ന് കുടിയേറിയ പല നഴ്‌സസിന്റെ മക്കളും പ്രശസ്തരായ ഡോക്ടേഴ്സ് ആയിട്ട് ലോകത്തിന്റെ പല ഭാഗങ്ങളിലും ജോലി ചെയ്യുന്നു .  അതുപോലെ തന്നെ ആതുരസേവന രംഗത്തും വിദ്യാഭ്യാസപരമായും   പ്രശംസനീയമായ  നേട്ടങ്ങൾ കൈവരിക്കാനും കേരളത്തിൽ നിന്ന് വന്ന നഴ്‌സസിന് സാധിച്ചു എന്നുള്ളത് തർക്കമറ്റ വസ്തുതയാണ് . 

ഇങ്ങനെയുള്ള സാഹചര്യത്തിലും ചില ഡോക്ടേഴ്സും ബിഷപ്പുമാരും തങ്ങളുടെ വൃത്തിക്കെട്ട സ്വഭാവം മാറ്റാതെ, അവരുടെ വൃത്തികേടുകൾ തുടരുകയും, അവസാനം പിടിക്കപ്പെടുകയും അവമാനിതരാകുകയും ചെയ്യുന്നു 

ഇതിൽ നിന്നെല്ലാം ഒരു കാര്യം വ്യക്തമാണ് . സ്ത്രീകളെ മാനിക്കാൻ പുരുഷന്മാർ പഠിക്കുക . കാലത്തിന്റെ കയ്യൊപ്പ് മനസിലാക്കുക . ഏത് സ്ത്രീയെ കണ്ടാലും അവരുടെ കൂടെ കിടക്കണം എന്ന വിചാരത്തിന്റെ കഴുത്തിന് പിടിച്ച് ഞെരിച്ചുകൊല്ലുക . സ്ത്രീകളെ മാനിക്കേണ്ടത് ആരംഭിക്കേണ്ടത്  സ്വന്ത വീട്ടിൽ നിന്നാണ് (.  നേതാക്കന്മാർ അവരുടെ ഭാര്യമാരെ മീറ്റിങ്ങുകളിൽ പങ്കെടുപ്പിക്കുക. തമ്മിൽ സംസാരിക്കുകയില്ലെങ്കിലും  ഒരു ശ്രമമം നടത്തുക .  നിങ്ങളെ കുറിച്ചവർക്ക് പുച്ഛമാണെങ്കിൽ അവർ അറിയട്ടെ നിങ്ങളുടെ നാട് ഭരിക്കാനുള്ള കഴിവ് . ഫോമ, ഫൊക്കാന , വേൾഡ് മലയാളി അസോസിയേഷൻ തുടങ്ങിയ ഒരു മീറ്റിങ്ങിലും ഒരു നേതാക്കന്മാരുടെ ഭാര്യമാരെയും കാണാറില്ല . കേരളത്തിലെ മന്ത്രിമാരുടെ ഭാര്യമാരെ ആരെങ്കിലും കണ്ടിട്ടുണ്ടോ? പക്ഷെ ആ സംസ്കാരം ഇവിടെ തുടങ്ങണം എന്ന് നിര്ബന്ധമില്ല    ബിഷപ്പുമാരെയും അച്ചന്മാരെയും എത്രയും പെട്ടെന്ന് കല്യാണം കഴിപ്പിക്കുക.  അതുപോലെ സ്ത്രീ ജനങ്ങൾ അറിഞ്ഞിരിക്കേണ്ടത് ഇവന്മാർ കാപ്പായമോ  ളോഹയോ ഊരിയാൽ അവനൊന്നും മറ്റ് പുരുഷന്മാരിൽ നിന്ന് വ്യത്യസ്തരല്ലെന്ന്  . 

"ദൂരം മതിപ്പിന്റെ വേരാണ് 
ദൂരത്ത് നിൽക്കുവിൻ കൈകൾ കൂപ്പിൻ " (ചങ്ങമ്പുഴ )

Jesus of Nazreth 2018-09-24 12:52:19
"item quilbet presumitur innocens nisi probetur nocens (a person is presumed innocent until proven guilty)".

"He who is without sin can cast the first stone".

PLEASE SHUT UP EVERYONE , INCLUDING ALL FAKE PUNDITS!!
എഴുനേല്‍ക്കു -മുന്നോട്ടു നടക്കുക 2018-09-24 14:13:28

"There is no agony like bearing an untold story inside of you."- Arise & walk forward.

 

She was raped at the age of 8. Her rapist was found guilty, but spent only one day in jail. After he was released, he was murdered. Because of this, she became mute for almost 5 years, believing her "voice killed him." "I killed him that man. because I told his name. And, then I thought I would never speak again, because my voice would kill anyone ..."
Her name was Marguerite Ann Johnson. Later in life, she would change her name . . . to Maya Angelou.

During this time, this period of suffering, this period of shame and guilt, this period of silence that she "developed her extraordinary memory, her love for books and literature, and her ability to listen and observe the world around her." A teacher and friend of the family helped Angelou speak again, introducing her to the world of books with authors such as Charles Dickens and William Shakespeare.

When she finally did speak, she said she had a lot to say.
Maya Angelou became a voice for women, a voice for the black community, garnering respect and admiration for her honesty. She would say, "There is no agony like bearing an untold story inside of you."
Angelou was challenged by her friend, author James Baldwin, to write an autobiography, which became "I Know Why the Caged Bird Sings". The book would be critically acclaimed, but banned in schools and libraries because of its honest depiction of rape.
When asked by an interviewer why she wrote about the experience, she indicated that she wanted to demonstrate the complexities of rape. She also wanted to prevent it from happening to someone else, so that anyone who had been raped might gain understanding and not blame herself for it.
She would also later write another book titled "Letter to My Daughter", which was dedicated to the daughter she never had but sees all around her.
In the book, she says, "You may not control all the events that happen to you, but you can decide not to be reduced by them."
She would also write in her poem, "And, Still I Rise":

"Did you want to see me broken?
Bowed head and lowered eyes?
Shoulders falling down like teardrops.
Weakened by my soulful cries...
You may shoot me with your words,
You may cut me with your eyes,
You may kill me with your hatefulness,
But still, like air, I'll rise..."

{Maya Angelou was an American poet, singer, memoirist, and civil rights activist. She published seven autobiographies, three books of essays, several books of poetry, and was credited with a list of plays, movies, and television shows spanning over 50 years. Wikipedia } – copied & posted by andrew

Reader 2018-09-24 17:15:35
 ഇനി ഫ്രാങ്കോയുടെ പടം ഇടുമ്പോൾ പോലീസ് കാരുടെ നടുവിൽ നിൽക്കുന്ന പടം ഇടണം . എഡിറ്റർ സമയോചിതമായ പിക്ചർ ഇടും എന്ന് കരുതുന്നു . തല്ക്കാലം ബിഷൊപ്പ് സ്ഥാനം പോയി പീഡകനായി മാറിയില്ലേ .അപ്പോൾ അതിന് ചേർന്ന് പടമാണ് ഇടേണ്ടത് .  അല്ലാതെ അയാൾ ഇപ്പോഴും അംശവടി പൊക്കി പിടിച്ചു നിൽക്കുന്ന പടം സമയോചിതമല്ലെന്ന് കരുതുന്നു 

സ്ത്രീശബ്ദം 2018-09-24 17:10:32
ഭാര്യയെകൂട്ടി മീറ്റിങ്ങിന് വന്നാൽ ഭറ്ത്താക്കന്മാരില്ലാതെ വരുന്ന സ്ത്രീകലുമായി സൊള്ളാൻ പറ്റില്ലല്ലോ വിദ്യാധരാ . നിങ്ങൾ വെറുതെ കുഴപ്പം സൃഷ്ടിക്കാതെ . ഇവന്മാര് വീട്ടീന്ന് പോയി കിട്ടിയാൽ ഞങ്ങൾ സ്ത്രീകൾക്ക് കുറച്ച് സമാധാനം കിട്ടുമല്ലോ  ഇവരൊക്കെ നന്നാകേണ്ട സമയം കഴിഞ്ഞുപോയി. 

 
യേശു 2018-09-24 15:50:59
കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ തുളസി, ചതകുപ്പ, ജീരകം ഇവയിൽ പതാരം കൊടുക്കയും ന്യായം, കരുണ, വിശ്വസ്തത ഇങ്ങനെ ന്യായപ്രമാണത്തിൽ ഘനമേറിയവ ത്യജിച്ചുകളകയും ചെയ്യുന്നു. അതു ചെയ്കയും ഇതു ത്യജിക്കാതിരിക്കയും വേണം. 
കുരുടന്മാരായ വഴികാട്ടികളേ, നിങ്ങൾ കൊതുകിനെ അരിച്ചെടുക്കയും ഒട്ടകത്തെ വിഴുങ്ങിക്കളകയും ചെയ്യുന്നു. 
കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ കിണ്ടികിണ്ണങ്ങളുടെ പുറം വെടിപ്പാക്കുന്നു; അകത്തോ കവർച്ചയും അതിക്രമവും നിറഞ്ഞിരിക്കുന്നു. 
 കുരുടനായ പരീശനെ, കിണ്ടികിണ്ണങ്ങളുടെ പുറം വെടിപ്പാക്കേണ്ടതിന്നു മുമ്പെ അവയുടെ അകം വെടിപ്പാക്കുക. 
 കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; വെള്ളതേച്ച ശവക്കല്ലറകളോടു നിങ്ങൾ ഒത്തിരിക്കുന്നു; അവ പുറമെ അഴകായി ശോഭിക്കുന്നെങ്കിലും അകമെ ചത്തവരുടെ അസ്ഥികളും സകലവിധ അശുദ്ധിയും നിറഞ്ഞിരിക്കുന്നു. 
 അങ്ങനെ തന്നേ പുറമെ നിങ്ങൾ നീതിമാന്മാർ എന്നു മനുഷ്യർക്കു തോന്നുന്നു; അകമെയോ കപടഭക്തിയും അധർമ്മവും നിറഞ്ഞവരത്രേ. 
എ സി ജോർജ് 2018-09-24 16:22:57
ശ്രീമാൻ ജോസഫ്  പടന്നമാക്കൽ  ധീരനായ  എഴുത്തുകാരൻ .  ഈ  എളിയ  വ്യക്തി  താങ്കളുടെ  അഭിപ്രായങ്ങളോട്  യോജിക്കുന്നു .  സത്യം  പറയുന്നവനും  കൂടേ  നിൽക്കുന്നവർക്കും ഭീഷണിയും  മരകുരിസും  കിട്ടിയെന്നു  വരാം . ജീസസിനും  അതാണു  കിട്ടിയത് .  താങ്ക്‌യൂ  സാർ  കീപ്  റൈറ്റിംഗ് 
കാ തോലിക്കന്‍ 2018-09-24 19:38:39
ഇ കാ തോലിക്കന്‍ സഭയും രിപ്ലപ്ലിക്കാന്‍ പീടകരും തമ്മില്‍ എന്ത് വിത്യാസം ?
സ്ത്രികളെ പീഡിപ്പിക്കുന്ന ഇവനെ ഒക്കെ നടു റോഡില്‍ ഇട്ടു പൊതിരെ തല്ലണം 
Abey Joseph 2018-09-24 22:28:12
ദൈവ നാമം  ജാതികളുട  ഇടയിൽ  ദുഷിപ്പിക്കാൻ ഇറങ്ങിയിരിക്കുന്ന കുറേ തെറ്റായ ഉപദേശം പഠിപ്പിക്കുന്ന ആൾക്കാർ ,
അടിസ്ഥാന ഉപദേശം തന്നേ തെന്നാണ് .
യാതൊരു വിഗ്രഹത്തേയും വണങ്ങരുത് എന്ന യഹോവയാം ദൈവത്തിൻ്റെ കൽപന തന്നേ ഈ സഭകൾ  ലംഘിക്കുന്നു .
പിന്നെ എന്തുംമാത്രം ദൈവങ്ങൾ ആണ് ഇവർക്ക് .അന്യ ദേവനെ കൈക്കൊള്ളുന്നവരുടെ വേദനകൾ വർധിക്കും .ഇതിൻ്റെ എല്ലാം ഫലം ആണ് ഈ കാണുന്നത് .ഈ ജനം ചിന്തിക്കണം ഇവർ എങ്ങോട്ടാണ് നമ്മെ  നയിക്കുന്നത് എന്ന് .
യേശു ക്രിസ്തുവിങ്കലേക്കു നയിക്കുന്നില്ല എങ്കിൽ അഥവാ ഓരോ വിശ്വാസികളും യഥാർത്ഥമായി ക്രിസ്തുവിൽ ആയി തീരുന്നില്ല എങ്കിൽ  മരണ ശേഷം ആത്മാവ് നിത്യ നരകത്തിൽഎത്തി ചേരും എന്ന് ബൈബിൾ വ്യക്തമായി നമ്മെ ഉപദ്ദേശിക്കുന്നു .
ഈ വിഗ്രഹ കൂട്ടം ഒന്നും ആരേയും രക്ഷിക്കുകയില്ല .അതാണ് പറഞ്ഞത് അടിസ്ഥാന ഉപദേശം പൊട്ട തെറ്റ് എന്ന് .പാവം മനുഷ്യരെ ചതിക്കുന്നു .
ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യര്‍ക്കും മദ്ധ്യസ്ഥനും ഒരുവന്‍
എല്ലാവര്‍ക്കും വേണ്ടി മറുവിലയായി തന്നെത്താന്‍ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.1st തിമോത്തി 2 : 5 
Mathew V. Zacharia, A Mar Thomite New Yorker. 2018-09-26 08:08:24
Joseph Padannamakal: Thank you for the information. I have been truly BLESSED by Nuns of both in India and America different orders of catholic. They molded me with their action to the weakest and poorest of our society. My PRAYERS for Christian Believers to have the discernment of spirits and wisdom. So as to discernment of wisdom to choose good over evil. 2nd Cor 10: 13 & 14. “ For suchmen are false apostles, deceitful workers, disguising themselves as apostle of CHRIST. And no wonder, for even Satan disguises himself as an ANGEL OF LIGHT. BEWARE AND PRAY.
MATHEW V. ZACHARIA, A MAR THOMA, NEW YORKER
Ninan Mathulla 2018-09-26 08:49:34

I attended a school run by Catholic nuns. I visit the school and teachers there when I go to India. I have high respect for Catholic Church, their educational institutions, and their contributions to society.  Most of the nuns have service as their motto, and church take care of them once they retire. Bad apples are in all groups and there must be bad apples in priests and nuns. Franco case (not yet proved) is isolated cases. We do not know if their relationship (if it is true) with mutual consent, and the nun enjoyed the sexual relationship. God and the nun knows it. I read a report that their relationship went sour and it was revenge the motive behind all these allegations, and that the priest had a confrontation with the brother of the nun. It is media and organized comment writers and their politics that gave wide publicity to it, and they have ulterior motives behind it. Outside forces got involved with support for nun- a divide the church strategy. Another goal must be to turn public opinion against church and bring church under Church Act, and thus control church as they desire and destroy it.  All this politics rooted in jealousy of other religion and cultures, and their institutions. Comment writers are busy writing comments with their own reasons for it. When the Dileep case was in the news the same comment writers were very busy, and now they are quiet about it. We have many issues related to the flood but media is focused on this rotten case.

Anthappan 2018-09-26 12:12:45
I have  the excerpts below from Wikipedia to show how wide spread is sexual abuse in Catholic church. Though the priests in other religion are doing the same thing, predominantly Catholic priests are leading in sexual abuse.   Here are two naive commentators recorded their experience with nuns in the schools and colleges. Here the nuns are not on the hot seats but the bishops and priests you blindly believe as your god's representatives to fulfill his will on earth are.  It looks like  the god humankind invented is a sex addict who is  a heterosexual and a homosexual and his character is reflected by his army of priests.   People like the two commentators and weak and dare to stand up for the abuse and exploitation taking place in the church. They think the agony, plight, diseases, earthquake, flood, drowning and sexual orgy are all planned by their weird god to teach people a lesson.(LOL)  They don't have an opinion of their own with out  referring to their dummy god.  They think that if they tell the truth, they would be kicked out of their community and end up in hell.   They want to be good people in the book of life and when they go to heaven, grab the seats on the right hand side of the god where Abraham and Issac are seated (poor souls might be hallucinating about this). 
These people claim that they are followers of Jesus who was a courageous person ( if there was one - Andrew says there was none) stood up for justice.  I am not surprised to see these two dummies behave like they do. Church made   many Malayalee chruch goers weak and impotent and that is reflected in their comment always. But it is the challenge for the people who believe otherwise to push back against it.     

"Cases of child sexual abuse by Catholic priests, nuns and members of religious orders in the 20th and 21st centuries has been widespread and has led to many allegations, investigations, trials and convictions, as well as revelations about decades of attempts by the Church to cover up reported incidents.[1] The abused include boys and girls, some as young as 3 years old, with the majority between the ages of 11 and 14.[2][3][4][5] The accusations began to receive isolated, sporadic publicity from the late 1980s. Many of these involved cases in which a figure was accused of decades of abuse; such allegations were frequently made by adults or older youths years after the abuse occurred. Cases have also been brought against members of the Catholic hierarchy who covered up sex abuse allegations and moved abusive priests to other parishes, where abuse continued.[6][7]

By the 1990s, the cases began to receive significant media and public attention in some countries, especially in Canada, the United States, Australia and, through a series of television documentaries such as Suffer The Children (UTV, 1994), Ireland.[8] A critical investigation by The Boston Globe in 2002 led to widespread media coverage of the issue in the United States, later dramatized in Tom McCarthy's film Spotlight. Over the last decade, widespread abuse has been exposed in Europe,[9][10] Australia, Chile, and the USA.

From 2001 to 2010 the Holy See, the central governing body of the Catholic Church, considered sex abuse allegations involving about 3,000 priests dating back fifty years,[11] reflecting worldwide patterns of long-term abuse as well as the Church hierarchy's pattern of regularly covering up reports of abuse.[note 1] Diocesan officials and academics knowledgeable about the Roman Catholic Church say that sexual abuse by clergy is generally not discussed, and thus is difficult to measure.[12][13] Members of the Church's hierarchy have argued that media coverage was excessive and disproportionate, and that such abuse also takes place in other religions and institutions, a stance that dismayed critics who saw it as a device to avoid resolving the abuse problem within the Church.[14]

In a 2001 apology, John Paul II called sexual abuse within the Church "a profound contradiction of the teaching and witness of Jesus Christ".[15] Benedict XVI apologised, met with victims, and spoke of his "shame" at the evil of abuse, calling for perpetrators to be brought to justice, and denouncing mishandling by church authorities.[16][17] In 2018, Pope Francis began by accusing victims of fabricating allegations,[18] but by April was apologizing for his "tragic error"[19] and by August was expressing "shame and sorrow" for the tragic history,[20] without, however, introducing concrete measures either to prosecute abusers or to help victims.[21]"

Franko must be punished if he is found guilty.  But, it seems like the earthly man (pope) is trying to protect these alleged criminal by giving protection. ;And, for that they will influence the jackass MLA's is like one in Kerala 
Ninan Mathulla 2018-09-26 14:13:05

Anthappan, please provide statistics of how many priests there in Catholic Church, how many has allegations against them and how many are convicted. If you cannot give worldwide statistics, please provide for Kerala, and give the percentage of priests that have allegations against them in Kerala. What you wrote has no substance in it but just propaganda and shows your bias. You did not give any statistics from Wikipedia. Wikipedia is not an authority for such information as anybody can edit the information in Wikipedia. Besides, Wikipedia is controlled by Protestants, and Catholics is their enemy for centuries ever since Reformation and even before that, the Templar persecution.

Johny 2018-09-26 18:31:57
ഫ്രാങ്കോമാരെ ചുമക്കുന്ന ന്യായീകരണ വ്യാഖ്യാനക്കാര് പറയുന്ന പ്രധാന വാദം പെണ്ണ് പിടിയന്മാരും കൊലപാതകികളും എത്ര ശതമാനം ഉണ്ട്. എത്രയോ നല്ല പുരോഹിതർ എന്നാണു. ശരിയാണ്. എന്തിനാണ് ഈ പുഴുക്കുത്തുകലെ ചുമക്കുന്നത്. മറ്റുള്ളവരെ കൂടി നാറ്റിക്കാൻ അല്ലെ. എന്തുകൊണ്ട് ഫ്രാങ്കോ മാരെ  അവരുടെ മേലധികാരികൾഭയക്കുന്നു.
ചീഞ്ഞു നാറുന്ന മെത്രാന്മാര്‍ 2018-09-26 17:05:36
>കേരളത്തിലെ മൊത്തം സഭകളിലെ മെത്രാന്മര്‍ എന്തിനാ പീഡാനുഭവ ആഴ്ചയില്‍ ഗള്‍ഫിലോട്ട് പോകുന്നത്? എല്ലാവരാലും ത്യജിക്കപ്പെട്ട് കിടക്കുന്ന ആയിരങ്ങള്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ പോകാതെ സമൃദ്ധിയില്‍ താമസിക്കുന്നവരുടെ ക്രിസ്തുവിനെ തേടി ബിസിനസ് ക്ലാസില്‍ പോയ മെത്രാന്മാര് എന്നാ സുവിശേഷമാണ് അവിടെ പോയി ഘോഷിക്കുന്നത്? കീശ നിറയ്ക്കാനുള്ള കാശ് തേടി പോകുന്ന ഇവര്‍ എന്ത് എളിമയുടെ, ലാളിത്യത്തിന്റെ സന്ദേശമാണ് മരുഭുമിയില്‍ പോയി വിളിച്ചുകൂവുന്നത്. പ്രാഞ്ചികളായ കുഞ്ഞാടുകളെ സുഖിപ്പിച്ച് പത്ത് ചക്രം ഒപ്പിക്കാനാണ് അവിടേക്ക് ഓടിപ്പോകുന്നത്. സെല്‍ഫിയെടുത്തും കൈമുത്തിച്ചും പരീക്ഷ എഴുതുന്ന പിള്ളേരുടെ തലയില്‍ കൈവെച്ചും മെത്രാന്മാര്‍ ഗള്‍ഫിലെ വിശ്വാസികളുടെ കീശ നല്ല ഭേഷായി അടിച്ചു മാറ്റും

ചില്ലലമാരകളില്‍ ഇരിക്കുന്ന അസ്ഥികൂടങ്ങളുടെ നാറുന്ന കഥകള്‍, അരമനകളിലെ പെണ്‍വാണിഭങ്ങള്‍, അനാഥരാക്കപ്പെട്ട കുഞ്ഞുങ്ങള്‍, ഇങ്ങനെ പലതരം കഥകള്‍ പേരു വെച്ചും വെക്കാതെയും പത്ര മാപ്പീസുകളിലേക്കും പത്രക്കാര്‍ക്കും വന്നു തുടങ്ങി ക്കഴിഞ്ഞു. ഇന്നലെ ഏഷ്യാനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ചയില്‍ വിനു വി.ജോണ്‍ അത്തരമൊരു കത്തിലെ ചില വിവരങ്ങള്‍ വായിച്ചു. ഇതൊരു സാമ്പിള്‍ വെടിക്കെട്ടാണ്. എനിക്കും വരുന്നുണ്ട് ചില കുറിപ്പുകള്‍ ഒരു കാര്യം പരമ സത്യമാണ്… വിശ്വാസികള്‍ ധരിച്ചു വെച്ചിരിക്കുന്നതൊന്നുമല്ല നിങ്ങളുടെ ഇടയന്മാര്‍ നടത്തുന്നത്. നിങ്ങളുടെ സോ കോള്‍ഡ് ഇടയന്മാരില്‍ 90 ശതമാനം പേര്‍ നമ്പര്‍ വണ്‍ ക്രിമിനലുകളാണ്. അവശേഷിക്കുന്ന 10 ശതമാനത്തിന്റെ പച്ചയിലാണ് ഈ വണ്ടി ഓടിപ്പോകുന്നത്.

ഞെട്ടിപ്പിക്കുന്ന ഇത്തരം വിവരങ്ങളാണ് കത്തുകളിലെ വിശേഷങ്ങള്‍ മെത്രാന്മാരും സഭാ കേന്ദ്രങ്ങളും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരാത്തത് ഭാഗ്യം. എങ്കിലി പ്രസ്ഥാനങ്ങളും ഇടയന്മാരും ഭിത്തിയിലിരിക്കുന്ന പടമായി അവശേഷിക്കുമായിരുന്നു.
കത്തുകളിലെ ഉള്ളടക്കങ്ങള്‍ വായിച്ചാല്‍ തല പെരുക്കും, നിങ്ങള്‍ ഒരു പക്ഷേ, ഇവരെ കാറിത്തുപ്പി എന്നു വരാം. എനിക്കിതില്‍ അത്ഭുതമൊന്നും തോന്നിയില്ല ഒന്നറിയാം രാഷ്ടീയക്കാര്‍ ഇവരെ അപേക്ഷിച്ച് 916 തനി തങ്കങ്ങള്‍!

സോളാര്‍ വ്യഭിചാരത്തെ വെല്ലുന്ന സൊയമ്പന്‍ കഥകളാണ് മിക്ക കത്തുകളിലും ::
കള്ളക്കടത്ത്, മനുഷ്യക്കടത്ത്, റിയല്‍ എസ്റ്റേറ്റ് കുംഭകോണം, നേഴ്സിംഗ് റിക്രൂട്ട്മെന്റ് എന്ന് വേണ്ട ഒരു കെ.എസ്. ഗോപാലകൃഷ്ണന്‍ ചിത്രത്തിന്റെ ചേരുവകളെല്ലാം അടങ്ങിയ സംഭവങ്ങളാണ് തോമാശ്ലീഹായുടെ പേരില്‍ നടക്കുന്നത്. ഫയര്‍ മാസികയ്ക്ക് തുടരന്‍ അടിക്കാവുന്ന ഇക്കിളി കഥകളുടെ പ്രവാഹമാണ് പുറത്തേക്ക് വരുന്നത്. എല്ലാവര്‍ക്കും എല്ലാം അറിയാം. പലരും പലതും വിളിച്ചു പറയുമെന്നറിയാം. ഈസ്റ്റ് യൂറോപ്യന്‍ രാജ്യങ്ങളില്‍ ഒരാഴ്ചകൊണ്ട് കമ്മ്യൂണിസം ചാമ്പലായപ്പോലെ ഇവിടുത്തെ മെത്രാസനങ്ങള്‍ തവിടുപൊടിയാകാനുള്ള സാധ്യതകളേറെയാണ്.

 

GEORGE 2018-09-26 17:27:25

സ്ഥിതിവിവര കണക്കുകൾ അമേരിക്കയിലെ സ്റ്റേറ്റ് അടിസ്ഥാനത്തിൽ :
http://bishop-accountability.org/priestdb/PriestDBbydiocese.html  നാലായിരത്തിനും അയ്യായിരത്തിനും ഇടയിൽ പുരോഹിതരും മെത്രാൻ മാറും ഉൾപ്പെട്ട കേസിന്റെ വിവരങ്ങൾ ഇതിൽ ഉണ്ട്.

താഴെ കാണുന്നത് രാജ്യ അടിസ്ഥാനത്തിൽ ഉള്ളത് :
http://www.bishop-accountability.org/bishops/accused/global_list_of_accused_bishops.htm
അഭിമാനിക്കാം നമ്മുടെ ഫ്രാങ്കോയും ഉണ്ട് ലിസ്റ്റിൽ
Anthappan 2018-09-26 19:16:08
The sexual exploitation is going on all around the world and it's growth is exponential.  If you don't believe Wikipedia then you can check with Wikileaks or any other media. The latest studies shows that only 2% of the sexual abuse is reported by women.  They are afraid to do it because the powerful, especially men,  will destroy them by hook or crook.  But, the time is changing and the women are becoming more courageous and forthcoming  because some good men are supporting them.  Those who are in power like politicians or Bishops, Sanysisees, Mullahs,  whom people won't suspect,  exploit their status given by the moronic society  and  pounce on women.  Are n't  you living in this world and seeing what's happening around ?  It is easy to find out the statics and information by anyone about the rape and sexual abuse going on around the world. (In Kerala it may not be possible because they don't want to have data bank on it. Kerala is the land of crooks)    But, you ask a stupid question to me to submit the statics to prove that you are right and everything else is fake.   You;  weak and helpless are made like this by your religious leaders  to spit out stupid questions.  You are trained to read only Bible and taught rest of the information out there are   meaningless. Most of the religion treat women as second class and brush them aside.  Many of the male egocentric misogynist get trained at their home.  Stop doing it and come to sense. Your veil is going to torn apart pretty soon.   I know you spent hours watching Trump, and the Republican male misogynists in the senate. 80% fake Christians put these jerks their and they are doing their dirty work.  Shame on you morons.  Every accuser is not guilty until proven. But the accuser and accused must get a chance to be investigated to prove their side of the story.  But, people like you won't allow to do it by circumventing the process. Shame on you 
Thomas Chacko 2018-09-26 20:07:26
See the link below. This Kerala Catholic boy has gone through severe mental agony when he grew up under the Catholic priests.  Now he is telling his own experience:

https://www.facebook.com/100001348308331/posts/1867270849994507/
Ninan Mathulla 2018-09-27 07:17:55

Again Anthappan’s reply has no substance in it. His claims and several others claims here are not supported by facts. They know that but continue to spread lies. I am not angry at Anthappan but his reply is emotional with anger in it. He is angry that I did not swallow his propaganda as it is, and asked some counter questions or used critical thinking. Naïve who do not think only believe such posts. Antappan knows that the percentages of priests who have allegations against them or those who are convicted are 0.001% or less.

 

Then why all these propaganda here? It must be just politics. Looks like they want to get the votes of women for the party they support. When they support woman publicly, it is natural that some naïve woman will fall into their support and praise. The weight I give for such anonymous comment is nil, as I do not know how they behave in real life. Who knows they have the worst record of abuse of woman? Besides, they are the descendants of the same party or culture that will not let to cover the breast of woman when they use public spaces. Now they are the protector of women. Look at all the rape and abuse taking place in North India and everywhere in India.

 

I looked at the website presented about Bishop abuse. Most of them are based on news paper reports. Vested media can report with exaggeration as some media and channels do in Kerala. It is not worth the time to check the truthfulness of such media reports. Besides, it does not give percentages of total priests accused.as their goal is propaganda. Government websites or more reliable source is necessary to believe it. Anybody can open a website for political purpose.

Ever since the persecution of Templars and the Reformation the forces behind Protestants were dead against Catholics in USA and other Protestant countries. They wanted to destroy Catholic Church. These court cases against priests in Protestant countries are a way to rob Catholic Church of their money and influence. Same is in India that some want to destroy Catholic Church as they are at the top in money, resources and membership. Once they destroy Catholic Church they will come after you, one by one until a ‘Muktha Bharath’ is attained.

Dr James Kottoor 2018-09-27 09:57:54

CCV editor Kottoor reacts to Padanamakkal 

 

My heart-felt congrats to Jose Padanamakal, for the extremely comprehensive report on Franco Mulakkal, now in Pala Jail for alleged criminal accusation of raping a Nun under his protection. 

 

 You are doing an unparalled service of enlightening millions trapped in the dark cover-up of silence and cover-ups indulged indulged in by the Pastors in the Catholic church who turned out to become wolves in sheep’s clothing to fatten themselves with the fat of their sheep. 

 

The only way to enlighten simple believers is through articles like yours which will never come in Church publications but only in independent websites like EMalayalee and CCV. So continue to convice readers(ignorant) about the urgency of jumping out of the sinking Titanic --  call it Bark of Peter, divided churches or organized religions – and follow the divine light in all of us in the form of “Sathyagraha and Snehagraha” (passionate search for Truth and Love) in built in every human mind and heart as Jesus told the woman at Jacob’s well: “Time has come to worship God, not in this mountain or that, but in the cave of one’s heart in SPIRIT and TRUTH. 

 

Today the whole discussion is about following Mother Church and its authorities which is different for different people and different God men with different titles to suit their needs. 

 

The ONE PERSON these people  and all of us have to follow is the Carpenter of Narareth who never became even a Christian, but was born Jew, lived Jew and died a Jew.  Think of INRI placed on his cross. Christ or anointed was given by those who wanted to see him the anointed of God and even that many years after his death. Original Kerala Christians were called “MARGAM KUDIYVAR” those who followed the path of Jesus who alone is no where in all present discussions. 

 

He is not discussed in all controversies raging today. So we  have to bury a lot of out  blind beliefs and practices first.  There is a long list of outdated blind belifs or stupidities to be thrown from the ship we are travelling in. 

കപ്യാർ 2018-09-27 12:35:07
അഭയക്കേസ്സ് മുതൽ റോബിൻ, കൊക്കൻ, എഡ്വിൻ തുടങ്ങി ആലഞ്ചേരിയുടെ ഭൂമി കുംഭകോണം വരെ ഉള്ള എല്ലാത്തിലും സഭ  പറയുന്ന കാര്യം ആണ്  സഭയെ ഇല്ലാതാക്കാൻ ബാഹ്യ ശക്തികൾ പ്രവർത്തിക്കുന്നു എന്നാണു. ആരാണ് ഈ ശക്തി എന്ന് അവർ പറയില്ല. കെ സി ബി സി പറയുന്നു ഫ്രാങ്കോ യെ അറസ്റ്റ് ചെയ്തതിൽ വേദന ഉണ്ട് എന്ന്. പാവം കന്യാസ്ത്രീയെ (കന്യാസ്ത്രീ മാരെ) ഇത് പോലെ നികൃഷ്ടമായ രീതിയിൽ ഉപദ്രവിച്ചപ്പോ ഇവർക്ക് യാതൊരു വേദനയും ഉണ്ടായില്ല. 
ലൂസി എന്ന കന്യാസ്ത്രീ സമര പന്തലിൽ പോയ കുറ്റത്തിന് പിറ്റേ ദിവസ്സം തന്നെ രേഖാമൂലം പല വിലക്കുകളും കൊടുത്ത സബ തോന്ന്യവാസം കാണിക്കുന്ന വൈദികരെ ഒന്ന് താക്കീതു ചെയ്യാൻ പോലും കൂട്ടാക്കാതെ അവരുടെ കേസുകൾ  ഏറ്റെടുത്ത വിശ്വാസിയുടെ നേര്ച്ച പണം കൊണ്ട്  കേസ്സു നടത്തി വൈദികരെ രക്ഷിക്കാൻ കാണിക്കുന്നതിന്റെ നൂറിൽ ഒരംശം കാരുണ്യം സ്ത്രീ കളോട് കാണിക്കു. 
പി സി ജോർജ്, കെന്നഡി കരിമ്പനകാല, ബിനു, പിന്നൊരു റിട്ടയേർഡ് എസ പി തുടങ്ങി കുറെ ന്യായീകരണ തൊഴിലാളികൾ നാട്ടിൽ കന്യാസ്ത്രീ കൾക്കെതിരേ ഉറഞ്ഞു തുള്ളുന്നു, അതിന്റെ ചുവടു പിടിച്ചു അമേരിക്കയിൽ കുറെ പുരോഹിത അടിമകൾ ഫ്രാങ്കോയെ ന്യായീകരിക്കുന്നത് കഷ്ടം തന്നെ. സംഭവം ഈ രാജ്യത്തായിരുന്നെങ്കിൽ ഇവരൊക്കെ മാളത്തിൽ കയറി ഒളിച്ചേനെ. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക