Image

സഞ്ജീവ് ഭട്ടിനെ കോടതിയെ സമീപിക്കാന്‍ അനുദിക്കുന്നില്ലെന്നു ഭാര്യ ശ്വേത ഭട്ട്

Published on 24 September, 2018
സഞ്ജീവ് ഭട്ടിനെ കോടതിയെ സമീപിക്കാന്‍ അനുദിക്കുന്നില്ലെന്നു ഭാര്യ ശ്വേത ഭട്ട്
ന്യുഡല്‍ഹി : സോഷ്യല്‍ മീഡിയയിലുടെ മോഡി സര്‍ക്കാറിനെ നിരന്തരമായി വിമര്‍ശിച്ചു ശ്രദ്ധനോടിയ ഐ.പി.എസ് ഉദ്യോഗസ്ഥനാണ് സഞ്ജീവ് ഭട്ട്. 22 വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള കോസുമായി ബന്ധപ്പെട്ട് ഗുജറാത്ത് സി.ഐ.ഡി കസ്റ്റഡിയില്‍ എടുത്ത സഞ്ജീവ് ഭട്ടിന് കോടതിയെ സമീപിക്കാനുള്ള അവസരം നിഷേധിക്കുന്നുവെന്ന് ആരോപിച്ച് ഭാര്യ ശ്വേത ഭട്ട് സുപ്രീം കോടതിയെ സമീപിച്ചു. 

ശ്വേതയുടെ ആരോപണങ്ങള്‍ക്ക് ഗുജറാത്ത് സര്‍ക്കാര്‍ മറുപടി നല്‍കണം എന്ന് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കി. ശ്വേതയുടെ ആരോപണങ്ങള്‍ ഗൗരവമേറിയതാണെന്നും കോടതിയെ സമീപിക്കുന്നതില്‍ ഭട്ടിന് അവസരം നിഷേധിക്കുന്നത് ഭരണഘടനാപരമായ പരിഹാരങ്ങള്‍ കാണുന്നതിലുള്ള പൗരന്റെ അവകാശങ്ങളെ ഹനിക്കുന്നതാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

1996ല്‍ ബനാസ്‌കന്ത എസ്.പി ആയിരിക്കെ ഒരു ആഭീഭാഷകനെ ലഹരിമരുന്നു കേസില്‍ അകപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിലാണ് സഞ്ജൂവ് ഭട്ട്് അറസ്റ്റിലാകുന്നത്. സര്‍ക്കാറിന്റെ പ്രതികാര നടപടികളുടെ ഭാഗമായാണ് സഞ്ജീവിന്റെ അറസ്റ്റെന്ന ആരോപണങ്ങള്‍ നേരത്തെ തന്നെ ഉയര്‍ന്നു വന്നിരുന്നു. 

പോലീസ് കസ്റ്റഡിയിലെടുത്ത സഞ്ജീവ് ഭട്ടിനെ ആദ്യത്തെ 15 ദിവസങ്ങളില്‍ അഭിഭാഷകനെ കാണുന്നതിനു പോലും അനുവദിച്ചിരുന്നില്ല. മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് മാത്രമാണ് അദ്ധേഹത്തിന് അഭാഭാഷകനെ കാണാന്‍ അനുമതി ലഭിച്ചത്. നാളിതുവരെ ഭാര്യയെയോ മറ്റു കുടുംബാംഗങ്ങളെയോ കാണാന്‍ അദ്ധേഹത്തിന് അനുമതി ലഭിച്ചിട്ടില്ല.  ചെവ്വാഴ്ച്ചയാണ് ഭട്ടിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നത്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക