കൊച്ചി: മൂവാറ്റുപുഴ എംസി റോഡില്‍ ഈസ്റ്റ് മാറാടി പള്ളിക്ക് സമീപം കെഎസ്ആര്‍ടിസി ബസും ബൈക്കും കുട്ടിയിടിച്ച് രണ്ടു വാഹനങ്ങളും കത്തിനശിച്ചു. അപകടത്തില്‍ ബൈക്ക് യാത്രികന് ഗുരുതരമായി പരിക്കേറ്റു. ഇയാളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചകഴിഞ്ഞ് 3.30 ഓടെയായിരുന്നു അപകടം
തൃശൂരില്‍ നിന്നും കോട്ടയത്തേക്ക് വന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസും ബൈക്കുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് ബസിനടിയിലേക്ക് കയറുകയായിരുന്നു. ബൈക്ക് യാത്രക്കാരനെയും ബൈക്കും ബസ് റോഡിലൂടെ നീക്കിക്കൊണ്ടു പോയപ്പോളാണ് തീ പടര്‍ന്ന് പിടിച്ചത്. ബൈക്കിന്റെ ടാങ്കില്‍ നിന്നും ഇന്ധനം ചോര്‍ന്നതാണ് തീ പിടിക്കാനുള്ള കാരണം.
ബസിലെ യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടില്ല. 50 ഓളം ആളുകള്‍ ബസില്‍ ഉണ്ടായിരുന്നു. യാത്രക്കാര്‍ വളരെ വേഗത്തില്‍ തന്നെ ബസിന് വെളിയില്‍ ഇറങ്ങിയതു കൊണ്ട് വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു. ബസ് പൂര്‍ണമായും കത്തിനശിച്ചും. ഫയര്‍ഫോഴ്സ് എത്തിയാണ് തീ അണച്ചത്.