Image

നടന്‍ രാജ്‌കുമാറിനെ തട്ടിക്കൊണ്ടുപോയ കേസില്‍ വീരപ്പനെ കോടതി കുറ്റവിമുക്തനാക്കി

Published on 25 September, 2018
നടന്‍ രാജ്‌കുമാറിനെ തട്ടിക്കൊണ്ടുപോയ കേസില്‍ വീരപ്പനെ കോടതി കുറ്റവിമുക്തനാക്കി

കന്നഡ നടന്‍ രാജ്‌കുമാറിനെ തട്ടിക്കൊണ്ടുപോയ കേസില്‍ കാട്ടുകള്ളന്‍ വീരപ്പനെ കുറ്റവിമുക്തമാക്കി കോടതി വിധി. 2000 ജൂലൈ മുപ്പതിനാണ്‌ കേസിനാസ്‌പദമായ സംഭവം നടന്നത്‌. അതായത്‌ സംഭവം നടന്ന്‌ 18 വര്‍ഷങ്ങള്‍ക്ക്‌ ശേഷമാണ്‌ കേസില്‍ വിധി പറയുന്നത്‌. വീരപ്പനടക്കം കേസിലെ പല പ്രതികളും ഇന്ന്‌ ജീവിച്ചിരിപ്പില്ല. 2004ലാണ്‌ വീരപ്പന്‍ കൊല്ലപ്പെട്ടത്‌. വീരപ്പനടക്കം 14 പേരെ പ്രതികളാക്കിയായിരുന്നു പോലീസ്‌ കുറ്റപത്രം സമര്‍പ്പിച്ചത്‌. ഇതില്‍ 9 പേരെയും കോടതി വെറുതെ വിട്ടു.

42 സാക്ഷികള്‍, 52 രേഖകള്‍, തോക്ക്‌ ഉള്‍പ്പെടെയുള്ള 31 തൊണ്ടിമുതല്‍ തുടങ്ങിയവയായിരുന്നു കേസിലെ തെളിവുകള്‍. രാജ്‌കുമാറിന്റെ ഭാര്യ പര്‍വതാമ്മയെ സാക്ഷിമൊഴി നല്‍കാത്തതും കോടതി ചോദ്യം ചെയ്‌തു. കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന്‌ ഗോബിച്ചെട്ടിപ്പാളയം അഡീഷണല്‍ മജിസ്‌ട്രേറ്റ്‌ കെ മണി നിരീക്ഷിച്ചു.

തലവാടിയിലെ ദൊഡ്ഡാ ഗുജനൂര്‍ ഗ്രാമത്തില്‍ ഫാം ഹൗസില്‍ നിന്നുമാണ്‌ വീരപ്പനും സംഘവും ചേര്‍ന്ന്‌ കന്നഡ സൂപ്പര്‍ സ്റ്റാര്‍ രാജ്‌കുമാറിനെയും മരുമകന്‍ എസ്‌ എ ഗോവിന്ദരാജ്‌, ബന്ധുവായ നാഗേഷ്‌, സഹസംവിധായകനായ നാഗപ്പയേയും തട്ടിക്കൊണ്ടുപോയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക