Image

മുഹമ്മദ്‌ സോലിഹ്‌ മാലിദ്വീപ്‌ പ്രസിഡന്‍റ്‌

Published on 25 September, 2018
മുഹമ്മദ്‌ സോലിഹ്‌ മാലിദ്വീപ്‌ പ്രസിഡന്‍റ്‌

മാലിദ്വീപില്‍ പ്രസിഡന്‍റ്‌ സ്ഥാനത്തേക്ക്‌ നടന്ന തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥി ഇബ്രാഹിം മുഹമ്മദ്‌ സോലിഹിന്‌ അട്ടിമറി വിജയം. വിജയിക്കാന്‍ 50 ശതമാനം വോട്ടാണ്‌ വേണ്ടിയിരുന്നത്‌. സോലിഹിന്‌ 58.3 ശതമാനം വോട്ട്‌ ലഭിച്ചതായി തിരഞ്ഞെടുപ്പ്‌ കമ്മിഷന്‍ വ്യക്തമാക്കി. കനത്ത തിരിച്ചടി നേരിട്ട നിലവിലെ പ്രസിഡന്‍റ്‌ അബ്ദുള്ള യമീന്‍ തിരഞ്ഞെടുപ്പ്‌ ഫലത്തെ കുറിച്ച്‌ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

മാലിദ്വീപില്‍ സോലിഹിനുണ്ടായ വിജയത്തെ ഇന്ത്യ സ്വാഗതം ചെയ്‌തു. മാലിദ്വീപില്‍ പ്രതിപക്ഷത്തിന്‍റെ വിജയം ജനാധിപത്യ ശക്തികളുടെ വിജയം മാത്രമല്ല, ജനാധിപത്യത്തോടും നിയമവാഴ്‌ചയോടുമുള്ള പ്രതിബദ്ധത കൂടിയാണ്‌ തെളിയിക്കുന്നത്‌. മാലിദ്വീപിലെ പുതിയ സര്‍ക്കാര്‍ ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുമെന്നാണ്‌ പ്രതീക്ഷയെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്‌താവനയില്‍ അറിയിച്ചു.

ഇന്ത്യയുമായി എന്നും സൗഹൃദം പുലര്‍ത്തിയിരുന്ന മാലിദ്വീപ്‌ അബ്ദുള്ള യമീന്‍ പ്രസിഡന്‍റായപ്പോള്‍ ചൈനയുടെ പക്ഷത്തേക്ക്‌ നീങ്ങുകയായിരുന്നു


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക