Image

മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ മോഷണത്തിനിടെ കൂട്ടുകാരന്റെ അമ്മയെ 19കാരന്‍ കൊലപ്പെടുത്തി

Published on 25 September, 2018
 മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ മോഷണത്തിനിടെ  കൂട്ടുകാരന്റെ അമ്മയെ 19കാരന്‍ കൊലപ്പെടുത്തി

കറ്റാനം: ആലപ്പുഴ കണ്ണനാംകുഴിയില്‍ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന്‌ പോലീസ്‌ സ്ഥിരീകരിച്ചു. ജനലില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തിയത്‌. ആദ്യം ആത്മഹത്യയാണെന്നാണ്‌ ധരിച്ചതെങ്കിലും പരിശോധനയില്‍ കൊലപാതകത്തിന്റെ ചുരുളഴിയുകയായിരുന്നു.


കണ്ണനാകുഴി മാങ്കൂട്ടത്തില്‍ വടക്കതില്‍ സുധാകരന്റെ ഭാര്യ തുളസി (48)നെയാണ്‌ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. സംഭവത്തില്‍ തുളസിയുടെ മകന്റെ കൂട്ടുകാരനായ പത്തൊന്‍പതുകാരനെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു.
22ാം തീയതിയാണ്‌ തുളസിയെ ജനാലയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്‌. ജോലി കഴിഞ്ഞ വൈകിട്ട്‌ ആറരയോടെ വീട്ടിലെത്തിയ ഭര്‍ത്താവ്‌ സുധാകരനാണ്‌ ആദ്യം മൃതദേഹം കാണുന്നത്‌. തൂങ്ങി മരണമെന്നാണ്‌ ആദ്യം കരുതിയത്‌.

തുളസിയുടെ മക്കളുടെ സുഹൃത്താണ്‌ കറ്റാനം വെട്ടിക്കോട്ട്‌ പുത്തന്‍ വീട്ടില്‍ ജെറിന്‍ രാജി. സംഭവദിവസം വൈകിട്ടോടെ ജെറിന്‍ തുളസിയുടെ വീട്ടില്‍ നിന്നും ഇറങ്ങിപ്പോകുന്നത്‌ കണ്ടെന്ന്‌ അയല്‍വാസികള്‍ മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ്‌ ജെറിനെ ചോദ്യം ചെയ്യുകയായിരുന്നു. ആദ്യം കുറ്റം സമ്മതിക്കാതിരുന്ന ജെറിനെ കൂടുതല്‍ ചോദ്യം ചെയ്‌തതോടെ കൊലപാതകത്തിന്റെ ചുരുളഴിയുകയായിരുന്നു.

വീട്ടില്‍ കടന്നുകയറി അലമാരയില്‍ സൂക്ഷിച്ചിരുന്ന പണം എടുക്കാന്‍ ജെറിന്‍ ശ്രമം നടത്തി. ഇത്‌ കണ്ടുകൊണ്ടു വന്ന തുളസി ജെറിനോട്‌ ദേഷ്യപ്പെടുകയും ജെറിനെ അടിക്കുകയും ചെയ്‌തു. ഇതാണ്‌ ജെറിനെ പ്രകോപിപ്പിച്ചത്‌.

ശബ്ദം പുറത്ത്‌ കേള്‍ക്കാതിരിക്കാന്‍ ജെറിന്‍ തുളസിയുടെ വായ പൊത്തിപ്പിടിച്ചു. കട്ടിലിലേക്ക്‌ തള്ളിയിട്ട ശേഷം കഴുത്തിന്‌ കുത്തി പിടിക്കുകയും ചെയ്‌തു. കുറച്ച്‌ സമയം കഴിഞ്ഞപ്പോള്‍ തുളസി ബോധരഹിതയായി.

മുറിക്കുള്ളിലുണ്ടായിരുന്ന സാരിയെടുത്ത്‌ തുളസിയെ ഫാനില്‍ കെട്ടിത്തൂക്കി കൊലപാതകമെന്ന്‌ വരുത്തി തീര്‍ക്കാനായിരുന്നു ജെറിന്റെ ശ്രമം. കെട്ടിത്തൂക്കാന്‍ ശ്രമിക്കുന്നതിനിടെ പിടിവിട്ട്‌ താഴേക്ക്‌ വീഴുകയും തുളസിയുടെ തലയില്‍ മുറിവ്‌ പറ്റുകയും ചെയ്‌തു.


മുറിക്കുള്ളിലുണ്ടായിരുന്ന സാരിയെടുത്ത്‌ തുളസിയെ ഫാനില്‍ കെട്ടിത്തൂക്കി കൊലപാതകമെന്ന്‌ വരുത്തി തീര്‍ക്കാനായിരുന്നു ജെറിന്റെ ശ്രമം. കെട്ടിത്തൂക്കാന്‍ ശ്രമിക്കുന്നതിനിടെ പിടിവിട്ട്‌ താഴേക്ക്‌ വീഴുകയും തുളസിയുടെ തലയില്‍ മുറിവ്‌ പറ്റുകയും ചെയ്‌തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക