Image

ഫ്രാങ്കോ മുളയ്‌ക്കലിന്‌ ലൈംഗികശേഷിയില്‍ പ്രശ്‌നങ്ങളില്ലെന്ന്‌ പരിശോധനാഫലം

Published on 25 September, 2018
ഫ്രാങ്കോ മുളയ്‌ക്കലിന്‌ ലൈംഗികശേഷിയില്‍ പ്രശ്‌നങ്ങളില്ലെന്ന്‌ പരിശോധനാഫലം


ബിഷപ്പ്‌ ഫ്രാങ്കോ മുളയ്‌ക്കലിന്റെ ലൈംഗികശേഷിയില്‍ പ്രശ്‌നങ്ങളില്ലെന്ന്‌ പരിശോധനാഫലം. കോട്ടയം മെഡിക്കല്‍ കോളേജില്‍ നടന്ന പരിശോധനയുടെ പ്രാഥമിക റിപ്പോര്‍ട്ട്‌ അന്വേഷണ സംഘത്തിന്‌ ലഭിച്ചു. കേസില്‍ ഇത്‌ നിര്‍ണായക തെളിവാകുമെന്നാണ്‌ അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. അതിനിടെ പരാതിക്കാരിയായ കന്യാസ്‌ത്രീയുടെ ചിത്രം പ്രചരിപ്പിച്ച കേസില്‍ സിസ്റ്റര്‍ അമലയ്‌ക്ക്‌ പൊലീസ്‌ നോട്ടീസ്‌ അയച്ചു. ഒരാഴ്‌ചയ്‌ക്കുള്ളില്‍ കുറവിലങ്ങാട്‌ പൊലിസിനു മുന്നില്‍ ഹാജരാകാനാണ്‌ നിര്‍ദേശം.

ഫ്രാങ്കോ മുളയ്‌ക്കലിനെതിരെ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ അന്വേഷണ സംഘം വീണ്ടും ജലന്ധറിലേക്ക്‌ പോകും. കേസില്‍ ഫ്രാങ്കോയ്‌ക്ക്‌ പരമാവധി ശിക്ഷ വാങ്ങി നല്‍കാന്‍ നിലവിലെ തെളിവുകള്‍ അപര്യാപ്‌തമാണെന്നതാണ്‌ ജലന്ധറിലേക്ക്‌ വീണ്ടും അന്വേഷണം വ്യാപിപ്പിക്കാന്‍ പൊലീസിനെ പ്രേരിപ്പിക്കുന്നത്‌. ഇതിനായി അടുത്ത്‌ ആഴ്‌ച തന്നെ അന്വേഷണ സംഘം ജലന്ധറിലെത്തും.

ബിഷപ്പ്‌ ജയിലില്‍ ആയതോടെ കൂടുതല്‍ വിവരങ്ങള്‍ കേസില്‍ ലഭിക്കുമെന്നാണ്‌ പൊലീസ്‌ കരുതുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക