Image

ആദ്യ വനിതാ പോലീസ് ബറ്റാലിയന്‍ ഡ്യൂട്ടി തുടങ്ങി

Published on 25 September, 2018
ആദ്യ വനിതാ പോലീസ് ബറ്റാലിയന്‍ ഡ്യൂട്ടി തുടങ്ങി

 കേരളത്തിന്റെ സമാധാനന്തരീക്ഷം കാക്കാന്‍ വനിതാ ബറ്റാലിയനും. ആദ്യഘട്ടത്തില്‍ തലസ്ഥാനനഗരത്തിനു കാവലേകനാണ് കേരളത്തിന്റെ ആദ്യ വനിതാ പോലീസ് ബറ്റാലിയന്‍ എത്തിയിരിക്കുന്നത്. വനിതാ പോലീസ് ബറ്റാലിയന്റെ ആദ്യബാച്ചിലെ 182 പേരാണ് ഇന്നലെ മുതല്‍ നഗരത്തില്‍ ഡ്യൂട്ടി തുടങ്ങിയത്.

മേനംകുളം ഹെഡ്ക്വാര്‍ട്ടേഴ്സിന്റെ കീഴിലാണ് ഇവരുടെ പ്രവര്‍ത്തനം. രാവിലെ സെക്രട്ടേറിയറ്റിനു മുന്നിലും വൈകിട്ട് ടെക്നോപാര്‍ക്ക് മേഖലയിലും 30 പേരെ വീതം നിയോഗിക്കും. ജൂലൈ 31ന് ആയിരുന്നു ആദ്യ ബാച്ചിന്റെ പാസിങ് ഔട്ട്. ഇതില്‍ 578 പേരാണുള്ളത്. ഇവരില്‍ 44 പേര്‍ കമാന്‍ഡോ പരിശീലനത്തിനു പോയി. ബാക്കി 534 പേരെ തിരുവനന്തപുരത്തും അടൂരും പാലക്കാടും കണ്ണൂരുമായി നിയോഗിച്ചു. ഒന്‍പതു മാസമായിരുന്നു പരിശീലനം. ദുരന്തനിവാരണം, കളരി, യോഗ, കരാട്ടെ, നീന്തല്‍, ഐടി തുടങ്ങിയ മേഖലകളില്‍ പരിശീലനം നേടിയാണ് ഇവര്‍ കര്‍മരംഗത്തേക്കിറങ്ങുന്നത്. സ്ത്രീകളുടെയും കുട്ടികളുടെയും ഭിന്നലിംഗക്കാരുടെയും പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ പ്രത്യേക പരിശീലനവും ലഭിച്ചിട്ടുണ്ട്. ആകര്‍ഷകമായ പ്രത്യേക യൂണിഫോമും ബറ്റാലിയന് അനുവദിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ജനുവരിയിലാണു സംസ്ഥാനത്തു വനിതാ പൊലീസിന്റെ ബറ്റാലിയന്‍ രൂപീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക