Image

ആ കന്യാസ്ത്രികളെ സഭയില്‍ നിന്നു പുറത്താക്കണം, അവര്‍ ക്ഷമ അര്‍ഹിക്കുന്നില്ല (ഒരു പിന്തിരിപ്പന്‍ കത്തോലിക്കന്‍)

Published on 25 September, 2018
ആ കന്യാസ്ത്രികളെ സഭയില്‍ നിന്നു പുറത്താക്കണം, അവര്‍ ക്ഷമ അര്‍ഹിക്കുന്നില്ല (ഒരു പിന്തിരിപ്പന്‍ കത്തോലിക്കന്‍)
എല്ലാവരും ബിഷപ്പ് ഫ്രാങ്കോയെ കല്ലെറിയുന്നു. ഈയുള്ളവന്റെ വക ഒരു കല്ലു കൂടി ചെന്നാലും ഒരു കുഴപ്പവുമില്ലെന്നറിയാം.

എങ്കിലും വേണ്ടെന്നു വച്ചു. ഭൂരിപക്ഷവും മാധ്യമങ്ങളും ചെയ്യുന്നത്അത്ര ശരിയാണോ എന്നാലോചിച്ചപ്പോള്‍ പലവിധ സംശയങ്ങള്‍.

സംഗമോ ബലാത്സംഗമോ നേരില്‍ കണ്ട രീതിയിലാണ് പത്ര ടിവി. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചില സാമ്പിള്‍ കേള്‍ക്കൂ...ഇഷ്ട ഭക്ഷണം ഇഷ്ടംപോലെ കഴിച്ചിരുന്ന ഫ്രാങ്കോ...സ്‌കോച്ച് ഇഷ്ടപ്പെട്ടിരുന്ന ഫ്രാങ്കോ...ഇറ്റാലിയന്‍ മാഫിയയുടെ കാശ് വാങ്ങിയ ഫ്രാങ്കോ....ഗുണ്ടാത്തലവനായി ജലന്ധറില്‍ വിലസിയ ഫ്രാങ്കോ.....

അമ്പോ! എന്തെല്ലാം വിശേഷണങ്ങള്‍. ജലന്ധറില്‍ ഫ്രാങ്കോ ചെന്നിട്ട് അധിക കലമായില്ല. ബിഷപ്പായിട്ടും. ഇതിനൊക്കെ വല്ല തെളിവുമുണ്ടോ എന്നു ചോദിച്ചാല്‍ ഇല്ല. വായില്‍ തോന്നുന്നത് മാധ്യമങ്ങള്‍ക്ക് പാട്ട്. അതാണല്ലോ കേരള മാധ്യമ പ്രവര്‍ത്തനം. ദിലീപ് ടിവിക്കാരനോട് പറഞ്ഞത് ഓര്‍ക്കുക 'എന്തിനാ ചേട്ടാ ആവശ്യമില്ലാത്തത് പറയുന്നത്?

ഏതായാലും ക്രിസ്ത്യാനിക്കെതിരെ പറയുന്നതിലും എഴുതുന്നതിലും കുഴപ്പമില്ല. അടി കിട്ടില്ല. മറ്റു മത വിഭാഗക്കാര്‍ക്ക് എതിരെ ഒന്ന് എഴുതി നോക്ക്, വിവരം അറിയാം. എന്തോ ഒന്ന് ഫെയ്സ്ബുക്കില്‍ നിന്ന് എടുത്തു കൊടുത്തപ്പോള്‍ മുസ്ലിംകള്‍ ശബ്ദിക്കുകയും മാത്രുഭൂമി ആ പത്രാധിപ പയ്യനെ പുറത്താക്കി പലവുരു ക്ഷമ ചോദിക്കുകയും ചെയ്തിട്ട് അധികമായില്ല. മനോരമ അന്ത്യ അത്താഴത്തിന്റെ ചിത്രം വികലമായി പ്രസിദ്ധീകരിച്ച് ക്രൈസ്തവരുടെ പ്രതിഷേധം ഏറ്റു വാങ്ങിയത് മറക്കുന്നില്ല.

ഫ്രാങ്കോ സംഭവം ഏറ്റവും കൂടുതല്‍ രിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമങ്ങള്‍ ഏതാണെന്നു നോക്കിയാലും അവരുടെ അജന്‍ഡ വ്യക്തമാകും. റഫാല്‍ തുടങ്ങിയ വമ്പന്‍ ആരോപണം മറച്ചു വയ്ക്കാം. അതു കേന്ദ്രത്തീനു സഹായം. മഹാപ്രളയത്തിന്റെ വിവരം കൊടുക്കണ്ട. അത് വഴി ഇടതു സര്‍ക്കാറിനെ വിഷമത്തിലാക്കാം. എല്ലാറ്റിനുമുപരി കത്തോലിക്കാ സഭയെ നാറ്റിക്കുകയും ദുര്‍ബലപ്പെടുത്തുകയും ചെയ്യാം. നിസാരമല്ലാ മാധ്യമങ്ങളുടെ ലക്ഷ്യങ്ങള്‍.

അതിനു കൂട്ടായി ക്രൈസ്തവരോടുള്ള വൈരാഗ്യം തീര്‍ക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്ന ചിലരും കൂടി. അവരും ഈ മാധ്യമങ്ങളും ഒത്തുകൂടിയപ്പോള്‍ ഫ്രാങ്കോ സംഭവം മഹാ സംഭവമായി. കേരളം മുങ്ങിപ്പോയ, കണ്ണീര്‍ക്കടലിലായ പ്രളയമൊക്കെ എന്ത്?

ക്രൈസ്തവ വിരോധം തീര്‍ക്കാന്‍ കിട്ടിയ അവസരം നിഷ്പക്ഷമെന്നു കരുതിയിരുന്ന ചില പത്രങ്ങള്‍ ഉപയോഗിക്കുന്നതു കാണുമ്പോള്‍ ദുഖം തോന്നുന്നു. അഭയ കേസിന്റെ കാലത്ത് ചില തിരുവനനതപുരം പത്രങ്ങള്‍ എത്ര നിന്ദ്യമായാണ് റിപ്പോര്‍ട്ട് ചെയ്തതെന്നു മറന്നിട്ടില്ല. അതിലും നിന്ദ്യമായാണ് നിഷ്പക്ഷതയുടെ കുപ്പായമിട്ട ചില പത്രങ്ങളുടെ ഇപ്പോഴത്തെ നിലപാട്.

പി.സി. ജോര്‍ജ് ഒഴിച്ച് ഒരാള്‍ പോലും ഫ്രാങ്കോയ്ക്കുവേണ്ടി വാദിച്ചില്ല. ഈയുള്ളവനു ഫ്രാങ്കോ നിരപരാധിയാണെന്ന ഒരഭിപ്രായവുമില്ല. അത്യാവശ്യം ജയിലിലൊക്കെ പോകേണ്ട ആളുതന്നെ. അര്‍ഹിക്കുന്നതാണു കിട്ടുക. തീയില്ലാതെ പുക ഉണ്ടാവില്ല. സഭയെ നാറ്റിച്ച അങ്ങേരു പോയി തുലയട്ടെ.

പക്ഷെ ശിക്ഷിക്കപ്പെടുന്നതു വരെ നിരപരാധിയെന്നു കരുതണമെന്നതാണു സാമാന്യ മര്യാദ. ഇവിടെ കൊലപാതകമൊന്നും ഉണ്ടായിട്ടില്ല. കൊച്ചുകുട്ടിയെ ബലാല്ക്കാരം ചെയ്താല്‍ ആ കുട്ടിയുടെ ജീവിതം തകരും. അത്തരം തകര്‍ച്ചയൊന്നും ഇവിടെ ഉണ്ടായതായി കാണുന്നില്ല. എങ്കിലും ബലാല്‍സംഗം കുറ്റം തന്നെ. അനുവാദമില്ലാതെ മറ്റൊരാളെ സ്പര്‍ശിക്കന്‍ പോലും പാടില്ല.

പക്ഷെ മാധ്യമങ്ങള്‍ ആരോപിക്കുന്നതു പോലെ ഒരു മാഫിയ തലവനാണ് ഒരു കത്തോലിക്കാ ബിഷപ്പെന്നു പറയുന്നത് കുറച്ചു കട്ടിയാണ്. കത്തോലിക്കാ സഭ എന്തോ മാഫിയ ആണെന്നു പറയുന്നു. എന്തു മാഫിയാ പണിയാണു സഭ ചെയ്യുന്നത്? ഒന്നു വിശദീകരിക്കൂ

ബിഷപ്പിനു അര്‍ഹിക്കുന്നതു കിട്ടി. അസമയത്ത് സ്ത്രീകള്‍ താമസിക്കുന്ന സ്ഥലത്ത് പോയതു തന്നെ തെറ്റ്. അവിടെ താമസിച്ചത് അതിലും വലിയ തെറ്റ്. പോയതില്‍ തന്നെ ദുരുദ്ദേശമുണ്ട്. കന്യാസ്ത്രി മഠമെന്താ ചിന്ന വീടോ?

ഇത്രയും പറഞ്ഞ ശേഷം ചിലതു പറയെട്ടെ.
ബിഷപ്പിനെ ജയിലാക്കിയതു കൊണ്ട് ആ കന്യാസ്ത്രീക്കും, സമരമിരുന്ന കന്യാസ്ത്രീകള്‍ക്കും എന്തു കിട്ടി? സ്വന്തം മാതാപിതാക്കളുടെ നഗ്നത ലോകത്തിനു മുന്നില്‍ തുറന്നു കാട്ടുന്ന മക്കളേക്കാള്‍ മെച്ചമാണോ അവര്‍?

കന്യാസ്ത്രീക്ക് ഇപ്പോള്‍ നീതി കിട്ടിയോ? എന്താണ് നീതി? ബിഷപ്പിനെ ജയിലിലടച്ചതോ? അതോ സഭയെ താറടിച്ചതോ?

ഈ പറയും പോലെ കന്യാസ്ത്രീക്ക് ഇതില്‍ ഒരു പങ്കുമില്ലേ? അമേരിക്കയിലൊക്കെ വൈദീകര്‍ക്കെതിരേയുള്ള ആരോപണം അവര്‍ അള്‍ത്താര ബാലന്മാരേയും കുട്ടികളേയും പീഡിപ്പിച്ചു എന്നതാണ്. അതും മുന്‍കാലങ്ങളില്‍. ഇപ്പോഴതക്കെപഴംകഥയായി. കത്തോലിക്കാ വിരോധമുള്ള ഇവിടത്തെ മാധ്യമങ്ങളും പഴയ കഥകള്‍ പൊക്കിപ്പിടിച്ചാണു സഭയെ കൊച്ചാക്കുന്നത്. പെന്‍സില്‍വേനിയയില്‍ ഈയിടെ 300 വൈദികര്‍ക്കെതിരെ ആരോപണം വന്നത് പതിറ്റാണ്ടുകള്‍ക്കു മുന്‍പ് നടന്ന സംഭവങ്ങളാണ്. കാത്തലിക്ക് ലീഗിന്റെ മറുപടികള്‍ വല്ലപ്പോഴും വായിക്കാവുന്നതാണ്.

ഫ്രാങ്കോ കേസില്‍ മധ്യവയസ്സില്‍ നില്‍ക്കുന്ന, അധികാരമുള്ള ഒരു സ്ത്രീയാണ് പീഡിപ്പിക്കപ്പെട്ടത്. അതും പലവട്ടം.

ബിഷപ്പിന്റെ ഭാഗത്തു നിന്നും തെറ്റായ നീക്കം ഉണ്ടായാല്‍ അവര്‍ക്കത് ചെറുക്കാന്‍ ഒരു മാര്‍ഗ്ഗവുമില്ലായിരുന്നോ? മഠത്തില്‍ അവര്‍ മാത്രമേ ഉണ്ടായിരുന്നുള്ളോ? അസമയത്ത് ഒരു പുരുഷന്റെ മുറിയില്‍ തനിച്ച് പോകാതിരിക്കാന്‍ കഴിയുമായിരുന്നില്ലേ? ഇനി ബിഷപ്പ് മോശമായി പെരുമാറിയാല്‍ ബഹളം വയ്ക്കാമിയിരുന്നില്ലേ? അപ്പോഴും നഷ്ടം ബിഷപ്പിനല്ലേ ഉണ്ടാവുക. പിന്നെ ബിഷപ്പിന് അവിടെ വരാന്‍ കഴിയുമായിരുന്നോ? കെ.ആര്‍. മീരയും ശാരദക്കുട്ടിയുമൊക്കെ സ്ത്രീക്ക് അനുകൂലമായി എഴുതിയത് വായിച്ചിട്ടു തന്നെയാണു ഈ ചോദ്യങ്ങള്‍. ഇതെന്താ വെള്ളരിക്കാ പട്ടണമോ?

ഇതൊക്കെ പോകട്ടെ, സഭാധികാരികളെ അറിയിച്ചപ്പോള്‍ എന്തു പരിഹാരമാണ് സഭയില്‍ നിന്നു പ്രതീക്ഷിച്ചത്? ബിഷപ്പിനെ നീക്കം ചെയ്യാന്‍ ഇവിടെ ആര്‍ക്കും അധികാരമില്ല. കൂടിവന്നാല്‍ ബിഷപ്പിനെ ഉപദേശിക്കാം. അപ്പോള്‍ പിന്നെ സഭ ഒന്നും ചെയ്തില്ലെന്ന് പറയുന്നതില്‍ എന്തര്‍ത്ഥം? അതിനു പുറമെ ആരോപണം വന്നാലുടന്‍ നടപടി വരാനുള്ള സംവിധാനമില്ല സഭയില്‍. അതൊരു കുറവുതന്നെ.

ലത്തീന്‍ റീത്ത് ബിഷപ്പായ ഫ്രാങ്കോയ്ക്കെതിരെ പരാതിയുമായി കന്യാസ്ത്രീ സീറോ മലബാര്‍ റീത്ത് അധ്യക്ഷന്‍ മാര്‍ ആലഞ്ചേരിയെ സമീപിച്ചു. അവര്‍ തമ്മില്‍ നടന്ന സ്വകാര്യ സംഭാഷണം അവര്‍ രഹസ്യമായി ടേപ്പ് ചെയ്ത് പ്രസിദ്ധപ്പെടുത്തി.

ഇതു കുറ്റകരമല്ലേ? സ്റ്റിംഗ് ഓപ്പറേഷന്‍ പത്രമാധ്യമങ്ങള്‍ ചെയ്യുന്നത് മനസ്സിലാക്കാം. അതു നാടിന്റെ നന്മയ്ക്കുവേണ്ടി അവര്‍ ചെയ്യുന്നതാണ്. ഇവിടെ സഭാതലവനെ കുടുക്കാന്‍ രഹസ്യമായി ഒരു കന്യാസ്ത്രീ സംഭാഷണം ടേപ്പ് ചെയ്യുന്നു. എന്നിട്ട് മാധ്യമങ്ങള്‍ക്ക് കൊടുക്കുന്നു. അത്തരമൊരാളെ കയ്യോടെ മഠത്തില്‍ നിന്നു പുറത്തേക്ക് കളയേണ്ടതായിരുന്നില്ലേ?

എങ്ങനെ പറ്റും? കര്‍ദ്ദിനാള്‍ തന്നെ ആരോപണങ്ങളുടെ നാറ്റത്തില്‍ നില്‍ക്കുമ്പോള്‍ ധാര്‍മികതയുടെ ഉന്നത മാനദണ്ഡങ്ങള്‍ കാണിക്കാന്‍ കഴിയുമോ? ധര്‍മ്മച്യുതി തന്നെ അവിടെയും പ്രശ്‌നം. കര്‍ദ്ദിനാള്‍ പോലും ആ സ്ഥാനത്തിരിക്കാന്‍ അര്‍ഹനാണോ എന്നു സംശയിക്കേണ്ടിവന്നാല്‍ ഈ വിശ്വാസിയെ കുറ്റം പറയേണ്ടതില്ല. ഇവിടെ ഒരു കാര്യം കൂടി പറഞ്ഞു കൊള്ളട്ടെ. പ്രിയ വൈദികരെ, ബിഷപ്പുമാരെ,നിങ്ങളൊക്കെ വലിയ പള്ളിയും സ്ഥാപനവുമൊന്നും ഉണ്ടാക്കണമെന്നില്ല. മര്യാദക്കു ജീവിച്ചാല്‍ മതി

മറ്റൊരാളുടെ അനുമതിയില്ലാതെ സംഭാഷണവും മറ്റും ടേപ്പ് ചെയ്ത് ഉപയോഗിക്കുന്നത് പല സ്ഥലങ്ങളിലും കുറ്റമാണ്. ഇന്ത്യയില്‍ അങ്ങനെയാണോ എന്നറിയില്ല. വിശ്വാസപൂര്‍വ്വമാണ് കര്‍ദ്ദിനാള്‍ അവരുമായി സംസാരിച്ചത്. അതവര്‍ മുതലെടുത്തു. ചുരുക്കത്തില്‍ അവര്‍ എല്ലാം കൃത്യമായി ആസൂത്രണം ചെയ്തിരുന്നു.

കന്യാസ്ത്രീകള്‍ സ്വന്തം സഭയ്ക്കെതിരെ സമരത്തിനു പോകുന്നതില്‍ തെറ്റില്ല. പക്ഷെ തിരിച്ച് കന്യാസ്ത്രീ മഠത്തിലേക്ക് വന്നതെന്തിന്? ഇരിക്കുന്ന കൊമ്പ് മുറിച്ചിട്ട് അവിടെ തന്നെ വീണ്ടും ഇരിക്കണമെന്നോ? സഭയുടെ ശത്രുക്കളുമായി കൈകോര്‍ത്ത് സഭയെ ഇടിച്ചു താഴ്ത്തിയവര്‍ക്ക് സഭയില്‍ തുടരാന്‍ എന്താണ് അവകാശം?

ഇന്ത്യയില്‍ പല ഭാഗത്തും ക്രിസ്ത്യാനികള്‍ ആക്രമിക്കപ്പെടുകയും പള്ളികള്‍ കത്തിക്കുകയും ചെയ്യുന്ന കാലമാണിത്. ക്രിസ്തുവിനെ പ്രഘോഷിച്ചുവെന്ന കാരണത്താല്‍ ഭീകരമായ പീഢനം അനുഭവിക്കുന്നവരുണ്ട്.

അത്തരം ശക്തികളാണ് സമരത്തിന് ശക്തിപകര്‍ന്നത്. സഭയെ മൊത്തം താഴ്ത്തിക്കെട്ടുക. ബിഷപ്പുമാരേയും വൈദീകരേയുമൊക്കെ സന്ദേഹത്തോടെ നോക്കാന്‍ ഇടവരുത്തുക. സഭയെ ജനത്തിനു മുന്നില്‍ ലജ്ജിപ്പിക്കുക. അതൊക്കെ ഭംഗിയായി നടന്നു. ചില പത്ര മാധ്യമങ്ങള്‍ അത് സമര്‍ത്ഥമായി ഉപയോഗിച്ചു.

ഒരു വ്യക്തിയോടുള്ള വൈരാഗ്യം തീര്‍ക്കുന്നതിനു സഭയെ മൊത്തം പരിഹാസ കഥാപാത്രമാക്കിയവര്‍ക്ക് ഇനി സഭയില്‍ തുടരാന്‍ എന്തവകാശം? അതാണോ അവര്‍ പഠിച്ച വേദപഠം? ക്ഷമിക്കുന്ന സ്നേഹമൊക്കെ പറയാന്‍ മാത്രമുള്ളതാണോ?

ഫ്രാങ്കോയെ ജയിലാക്കിയിട്ട് എന്തുകിട്ടി എന്നു സ്വന്തം മനസാക്ഷിയോട് തന്നെ അവര്‍ക്ക് ചോദിക്കാം.

അവനെ ക്രൂശിക്കുക എന്നു പറഞ്ഞ് അട്ടഹസിച്ച് നടന്നവരുടെ മുന്നില്‍ ബലിയായ നസ്രായേന്റെ പിന്‍ഗാമികളാണ് ക്രൈസ്തവര്‍. ഫ്രാങ്കോയെ പോലീസ് കൊണ്ടു പോകുമ്പോഴും ജനം ആര്‍ത്ത് ഉല്ലസിക്കുമ്പോഴും ഒരു പോലീസ്‌കാരന്‍ ഫ്രാങ്കോയുടെ ദേഹത്തു പിടിച്ച് ജയിലിലേക്കു കയറ്റുന്നതു കണ്ടപ്പോഴും ആ രംഗം ഓര്‍മ്മ വന്നു.

അതു മറന്ന കന്യാസ്ത്രികളെ സഭയ്ക്കു വേണ്ട. അവര്‍ക്ക് സ്വതന്ത്രമായഎന്തെല്ലാം വഴികള്‍ തുറന്നു കിടക്കുന്നു.

സഭ വിശ്വാസികള്‍ക്കുള്ളതാണ്. ഞങ്ങളൊക്കെ ഇത്തിരി പിന്തിരിപ്പന്‍മാരും ബിഷപ്പിനേയും കന്യാസ്ത്രീയേയും വൈദികരെയുമൊക്കെ ബഹുമാനിക്കുന്നവരുമാണ്.

ഒരു സ്ഥാപനം തകര്‍ക്കാന്‍ എളുപ്പം അതില്‍ തന്നെ അഞ്ചാം പത്തികളെ തിരുകിക്കയറ്റുകയാണ്. വിശ്വാസികള്‍ അതു തിരിച്ചറിയണം. അത് കൊണ്ടു തന്നെ ഈ കന്യാസ്ത്രികല്‍ക്കും പിണിയാളൂകള്‍ക്കും ഇനി സഭയില്‍ സ്ഥാനമുണ്ടാവരുത്

വാല്ക്കഷണമായി പറയട്ടെ. ഈ വത്തിക്കാന്‍ ഒരു കടലാസ് പുലി ആണെന്നു തോന്നുന്നു. ബിഷപ്പിനെ നിയമിച്ചാല്‍ പിന്നെ ബിഷപ്പ് പരമാധികാരി. ആരെയും പേടിക്കണ്ട.

ആരോപണ വിധേയരാകുന്നവര്‍ അതില്‍ നിന്നു മോചിതരവുന്നതു വരെ സ്ഥാനത്തു നിന്ന് മാറി നില്ക്കണം എന്ന ഒരു അടിസ്ഥാന തത്വമെങ്കിലും സഭയില്‍ ഉണ്ടാവണം. അതു പോലെ കന്യസ്ത്രികള്‍ പുരോഹിതര്‍ക്കു തുല്യരായ സന്യസ്തരവട്ടെ. അവരെ എന്തിനു കുറച്ചു കാണുന്നു?
Join WhatsApp News
Mathew Thomas 2018-09-25 09:40:22
എഴുതുന്ന ആളുടെ ശരിയായ പേരും background ഉം  ഇല്ലാത്ത ഈ ലേഖനം എരിതീയിൽ എണ്ണ  ഒഴിക്കുന്ന പരുവത്തിലാണ്.  സ്വന്തം പേര് വച്ച് എഴുതാൻ ധൈര്യം ഇല്ലാത്തവൻ എന്തിന് എഴുതുന്നു.  ഈ ലേഖനത്തിന് എന്താണ് പ്രസക്തി? എന്താണ് ആധാരികത? ഇത് എവിടെ  നിന്ന് മോഷ്ടിച്ചതാണ്?  ഇത്തരം fake  ലേഖനങ്ങൾ  പ്രസിദ്ധീകരിക്കാതിരിക്കാൻ എഡിറ്റർ ശ്രദ്ധിക്കുക. അതോ, ഇമലയാളിയും ഒരു fake പ്രസിദ്ധീകരണമോ?
Tom Tom 2018-09-25 09:52:13
Ethavanada ee perillatha koothara ezhuthukaran!!!
കത്തോലിക്കാ വിശ്വാസി 2018-09-25 11:32:17
ഫ്രാങ്കോ പിതാവിനെ കൈ വിലങ്ങ് വെക്കാഞ്ഞതിന്‍ കാരണം അറിയുമോ.
അദേഹത്തില്‍ നിന്നും പോസിറ്റീവ് എനര്‍ജി  പുറത്തേക്കു വരുന്നു.
പല അത്ഭുതങ്ങള്‍ നടന്നു. മീഡിയ അത് ഒതുക്കി. 
വിസദമായി പിന്നാലെ എഴുതാം 
പരിസുദ്ട പിതാവിന് വേണ്ടി പ്രാര്‍ത്ഥിച്ചാല്‍ നിങ്ങള്‍ക്കും പല ഗുണങ്ങള്‍ ഉണ്ടാവും.
നാരദന്‍ 2018-09-25 11:35:33
പേരില്ലാതെ എഴുതിയവന്റെ  തന്തക്കു പല പ്രാവശ്യം വിളിക്കുക , അപ്പോള്‍ അവന്‍ പുറത്തു വരും.
അതോ ഏതോ bjp trick ആകാം 
വായനക്കാരൻ 2018-09-25 13:29:48
ഈ ലേഖനത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ സത്യമല്ലേ? 
പേരു വെക്കാതെ എഴുതിയത് ഒരു കുറവായി കാണണമോ? 
ഇവിടെ പേരു വെക്കാതെയും കള്ളപ്പേരിലും എത്രയോ കമെന്റുകൾ നിത്യവും വരുന്നു. അവരെ തന്തക്കു വിളിച്ചു പുറത്തു കൊണ്ടുവരുവാൻ ഇതിൽ നാരദൻ എന്ന കള്ളപ്പേരു വെച്ചെഴുതുന്ന നാരദനെപ്പോലും കണ്ടിട്ടില്ല! കള്ളപ്പേരു വെച്ചെഴുതുന്ന കമെന്റുകൾ പ്രസിദ്ധീകരിക്കാമെങ്കിൽ പേരില്ലാതെ ലേഖനവും എഴുതാം. നാരദാ നിന്റെ വാൾ ഉറയിലിടുക!!  
Philip 2018-09-25 13:38:24
ഫ്രാങ്കോ എന്നാണു  പിതാവായതു ?  ജോർജ് കൈമുത്തി അനുഗ്രഹം വാങ്ങി..അത്കൊണ്ട് ഇനി അനുഗ്രഹം വാങ്ങുവാനുള്ള തിരക്ക് ആയിരിക്കും ... പാലായിലേക്ക് ഭക്തജനങ്ങളുടെ തിരക്ക് ആകും ...
Freelancer 2018-09-25 21:08:54
ഈ പിന്തിരിപ്പൻ കത്തോലിക്കൻ പറയുന്നതിലും കാര്യമുണ്ട്.  ബലാത്സംഗം കുറ്റകരമാണ്. എന്നാൽ ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധം കുറ്റകരമല്ല. രണ്ടുപേരും കല്യാണം കഴിച്ചവരല്ല. അതുകൊണ്ടു പതിമൂന്നു പ്രാവശ്യവും ഫ്രാങ്കോ ബലാത്സംഗം ചെയ്തു എന്ന് പ്രോസിക്യൂഷനു തെളിയിക്കാൻ പറ്റിയില്ലെങ്കിൽ പണി പാളും. ഫ്രാങ്കോ ഫ്രീ ആയി ഇറങ്ങി പോകും. സഭയുടെ നിയമം അനുസരിച്ചു രണ്ടു പേരും ബ്രഹ്മചാരിത്വം സൂക്ഷിക്കേണ്ടവരാണ്. അതിനു വിപരീതമായി പ്രവർത്തിച്ചതുകൊണ്ടു സഭാപരമായി നടപടി നേരിടെണ്ടി വന്നേക്കാം എന്ന് മാത്രം. ഇനി ഒരു പോംവഴി പറയുകയാണെങ്കിൽ ഇവർക്കു രണ്ടു പേർക്കും കൂടി ഒരു കുടുംബജീവിതം ആയിക്കൂടെ? ഒരു ആന്റിക്ലൈമാക്സ്! എങ്ങനെയുണ്ട് എങ്ങനെയുണ്ട്?
Tom Tom 2018-09-26 08:19:08
Ede Narada perillathavante thanthakku vilichappam avan purathu chadiyennu thonnunnu!
Catholic 2018-09-26 08:51:40
ആര്‍.എസ്.എസ് പത്രങ്ങളും ജിഹാദി ഐ.എസ്.എസ് പത്രങ്ങളുമൊക്കെയാണു ഇപ്പോള്‍ കത്തോലിക്കാ സഭയെ ഉപദേശിക്കുന്നത്. ഇതിനു വഴിയൊരുക്കിയ ഈ സിസ്റ്റേഴ്‌സ് സഭയില്‍ നിന്നു പോകണം. അവര്‍ക്ക് പറ്റിയതല്ല സഭ. ഞങ്ങള്‍ കുറച്ച് വിവരദോഷികള്‍ അതില്‍ തുടര്‍ന്നോളാം.
ഈ സിസ്റ്റേഴ്‌സിനെ ഇപ്പോഴും സഭയിലും മഠത്തിലും തുടരാന്‍ അനുവദിക്കുന്നത് അമ്പരപ്പിക്കുന്നു. നാഥനില്ലാ കളരിയാണോ കത്തോലിക്കാ സഭ? ബിഷപ്പ് ചെയ്തതിനു ബിഷപ്പ് അനുഭവിക്കുന്നു. കന്യസ്ത്രികള്‍ ചെയ്ത ദ്രോഹമോ? 

റോബിൻ/ഫ്രാങ്കോ ഫാൻ 2018-09-27 13:04:52
കൊട്ടിയൂർ പീഡന കേസ് പൊളിക്കാൻ പണമൊഴുക്കി കത്തോലിക്കാ സഭ ഇന്ത്യയിലെ ഏറ്റവും പ്രഗത്ഭരായ വക്കീലമ്മാരെ ആണ് ഇറക്കിയിരിക്കുന്നത്. പ്രതി ഫാ.റോബിനുവേണ്ടി തെലുങ്കാനയിൽ നിന്ന് വന്നത് മുൻ ഡിഎൻഎ. വിദഗ്ധനായ അഭിഭാഷകൻ; കേസിലെ മുഖ്യ പ്രതി ഫാ.റോബിൻ വടക്കുഞ്ചേരിയുടെ ഡിഎൻഎ പരിശോധനാ ഫലം സംബന്ധിച്ച സാക്ഷി വിസ്താരത്തിനിടെയാണ് പ്രതിഭാഗത്തിന് വേണ്ടി ഡിഎൻഎ വിദഗ്ധൻ കൂടിയായ അഡ്വ.ജി.വി റാവു ഹാജരായത്.
കോടതിയിൽ ഫോറൻസിക് വിദഗ്ധയെ ക്രോസ് ചെയ്യുക രാജീവ് ഗാന്ധി കൊലക്കേസിലും തന്തൂരി കൊലക്കേസിലും ഡിഎൻഎ പരിശോധനയ്ക്ക് സഹായം നൽകിയ അഡ്വ. ജി.വി. റാവു. 
പീഡനത്തിന് ഇരയായ പെൺകുട്ടി പ്രസവിച്ച കുഞ്ഞിന്റെ പിതാവ് വൈദികനാണെന്ന പരിശോധനാ ഫലം നൽകിയ ഫോറൻസിക് അസി.ഡയറക്ടർ ഷീജയുടെ സാക്ഷി വിസ്താരത്തിന് ക്രോസ് വിസ്താരം ചെയ്യാനാണ് പ്രതിഭാഗം ശക്തനായ അഭിഭാഷകനെ തന്നെ രംഗത്ത് ഇറക്കിയത്. 
ഡിഎൻഎ വിദഗ്ധനായ ജി.വി റാവു സർവ്വീസിൽ നിന്ന് വിരമിച്ച ശേഷമാണ് അഭിഭാഷകനായത്.
രാജീവ് ഗാന്ധി കൊലക്കേസ്, നൈന സാഹ്നിയെ ചുട്ടു കൊന്ന തന്തൂരി കൊലക്കേസ്,ബെംഗളുരുവിലെ സ്വാമി പ്രേമാനന്ദ കേസ്, ജാർഖണ്ഡ് മുക്തി മോർച്ച കേസ്, ബെംഗളുരുവിലെ രാഘവേശ്വര ഭാരതി സ്വാമി കേസ് എന്നിവയുടെ വിചാരണ വേളയിൽ ഡിഎൻഎ പരിശോധനാ സംബന്ധമായ സഹായം നൽകിയത് ജി.വി റാവുവായിരുന്നു.
വിചാരണക്കിടെ പീഡനത്തിനിരയായ പെൺകുട്ടിയും പിതാവും അമ്മയും കൂറുമാറിയിരുന്നു. കേസിലെ മുഖ്യപ്രതി ഫാ.റോബിന് അനുകൂലമായി ഇവർ മൊഴി നൽകുകയായിരുന്നു. തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് (ഒന്ന) കോടതി ജഡ്ജ് പി.എൻ വിനോദ് മുമ്പാകെയാണ് വിവാദമായ കൊട്ടിയൂർ പീഡന കേസിന്റെ വിചാരണ നടക്കുന്നത്.
അതുകൊണ്ടു ഫ്രാങ്കോയെ സഭ പുഷ്പം പോലെ രക്ഷിച്ചു സംരക്ഷിക്കും. ഇന്ന് കല്ലെറിയുന്നവർ അദ്ദേഹത്തിന്റെ അനുഗ്രഹത്തിന് വേണ്ടി ചെല്ലുന്ന കാലം വിദൂരമല്ല. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക