Image

ബിഷപ്പ് ഫ്രാങ്കോ മുളയക്ക്‌ലിനെ പി.സി.ജോര്‍ജ് എംഎല്‍എ സന്ദര്‍ശിച്ചു

Published on 25 September, 2018
ബിഷപ്പ് ഫ്രാങ്കോ മുളയക്ക്‌ലിനെ പി.സി.ജോര്‍ജ് എംഎല്‍എ സന്ദര്‍ശിച്ചു
പാല: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ബിഷപ്പ് ഫ്രാങ്കോ മുളയക്ക്‌ലിനെ പി.സി.ജോര്‍ജ് എംഎല്‍എ സന്ദര്‍ശിച്ചു. സൗഹൃദ സന്ദര്‍ശനമായിരുന്നുവെന്ന് പി.സി.ജോര്‍ജ് മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു. നിരപരാധിയെ ജയിലില്‍ അടച്ചിരിക്കുന്നതിന്റെ ശിക്ഷ ഇടിത്തീയായി വരും. താന്‍ ഫ്രാങ്കോ മുളയ്ക്കലിന്റെ കൈ മുത്തി വണങ്ങിയെന്നും പി.സി.ജോര്‍ജ് പറഞ്ഞു.

ഫ്രാങ്കോ ബിഷപ്പിനെ ജയിലിലാക്കിയത് മാധ്യമ പ്രവര്‍ത്തകരാണ്. അദ്ദേഹം നിരപരാധിയാണെന്ന് എനിക്ക് നൂറു ശതമാനം ബോധ്യമായിട്ടുണ്ടെന്നും ജയില്‍ സന്ദശനം കഴിഞ്ഞ ശേഷം പി.സി.ജോര്‍ജ് പ്രതികരിച്ചു. മുക്കാല്‍ മണിക്കൂറോളം പി.സി.ജോര്‍ജ് ഫ്രാങ്കോയുമായി കൂടിക്കാഴ്ച നടത്തി.

ഇതിനിടെ തന്നെ അധിക്ഷേപിച്ച് വാര്‍ത്താസമ്മേളനം നടത്തിയ പി.സി.ജോര്‍ജിനെതിരെ പീഡനത്തിനിരയായ കന്യസ്ത്രീ കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി. അന്വേഷണത്തിനായി കോട്ടയം എസ്.പി. വൈക്കം ഡിവൈ.എസ്.പിക്ക് പരാതി കൈമാറി. പരാതി നിയമപരമായി നേരിടുമെന്ന് പി.സി.ജോര്‍ജ് പറഞ്ഞു.

പി.സി.ജോര്‍ജിനെ കൂടാതെ പാലാ രൂപത സഹായ മെത്രാന്‍ ജേക്കബ് മുരിക്കന്‍. രൂപത വക്താവ് മാത്യു ചന്ദ്രന്‍കുന്നേല്‍, തുടങ്ങിയവരും ഇന്ന് ഫ്രാങ്കോയെ ജയിലിലെത്തി സന്ദര്‍ശിച്ചു.
Join WhatsApp News
josecheripuram 2018-09-25 19:38:41
All this so called rules to protect woman is some how going to  back fire.Men are afraid to talk, look or to say I love you to a woman.You never Know all these can turn against you if the woman say "PEEDANAM".I my little knowledge Rape can occur once twice&more than one man.If I look back There may a woman come forward Saying I misbehaved& can be charged.
josecheripuram 2018-09-25 21:47:59
None of our parents asked consent of each other to have sex,If my father asked my mother to have me she never have agreed,So there are things happening without our consent.
Confused 2018-09-25 22:36:20
ഇയാൾക്ക് എന്നാ പണി?.  കന്യസ്ത്രീയെ പീഡിപ്പിക്കാൻ പോയപ്പോൾ ഇയാൾ കൂടെയുണ്ടായിരുന്നോ ? ദിലീപ് പീഡനം നടത്തിയപ്പോൾ ഇയാൾ ഇത് തന്നെ പറഞ്ഞു .  ഇനി ഇയാൾ ളോഹ ഇട്ട് അകത്ത് കേറി പീഡിയ്പ്പിച്ചതായിരിക്കും . ഒരു പക്ഷെ പാവം ഫ്രാങ്കോ തിരുവസ്ത്രം ഊരിക്കൊടുത്തു പുറത്തു കാവല് നിൽക്കുകയായിരിന്നിരിക്കും . എന്താ ഒരു വഴി സത്യം അറിയാൻ ? 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക