Image

ഫ്രാങ്കോമാരും സഭാ സ്വത്തുക്കളും അടിമത്തവും (മെത്രാന്മാരുടെ മുന്തിയറപ്പുകള്‍/വാല്‍ക്കണ്ണാടി: കോരസണ്‍)

Published on 25 September, 2018
ഫ്രാങ്കോമാരും സഭാ സ്വത്തുക്കളും അടിമത്തവും (മെത്രാന്മാരുടെ മുന്തിയറപ്പുകള്‍/വാല്‍ക്കണ്ണാടി: കോരസണ്‍)
ബിഷപ്പ് ഫ്രാന്‍കോയുടെ അറസ്‌റ്റോടെ കേരള െ്രെകസ്തവ സഭയിലെ ഒരു അസാന്മാര്ഗികത വെളിച്ചം കണ്ടു. വേട്ടക്കാരുടെ എല്ലാ കഠോരമായ അഹന്തക്കും നേരേ നിസ്സഹരായ ഇരയുടെ ചിരസ്ഥായിയായ പ്രതിരോധത്തിനു മുന്നില്‍ പോലിസിസും ഭരണകൂടവും സഭാ നേതൃത്വവും നടപടികള്‍ എടുക്കാന്‍ നിര്ബന്ധിതരായി എന്നതാണ് സത്യം. നവമാധ്യമങ്ങളും ഒറ്റപ്പെട്ട സ്വതന്ത്ര ചിന്തകരും തീ കെടുത്താതെ നിര്‍ത്തി. ഒരു സ്ത്രീ വിചാരിച്ചാല്‍ ആരേയും തളച്ചിടാമെന്ന മുന്‍വിധികള്‍ ഒക്കെ പൊളിഞ്ഞുവീണു. ഇനിയും പുറത്തുവരേണ്ടത് എങ്ങനെ ഇത് സംഭവിച്ചു, എന്തൊക്കെ ചെയ്യാമായിരുന്നു, ഇതുവരെ എത്തിച്ചേര്‍ന്ന സങ്കടകരമായ അവസ്ഥാവിശേഷം ഇനി ഒരിക്കലും ഇങ്ങനെ ഉണ്ടാവാതെ നോക്കുവാനുള്ള നടപടികള്‍ ഉള്‍പ്പടെ, സഭക്ക് നവീകരണം ഉണ്ടായേ മതിയാകയുള്ളൂ.

കേരള പാരമ്പര്യ െ്രെകസ്തവ സഭകള്‍ എപ്പിസ്‌കോപ്പസിയില്‍ പരിപൂര്‍ണ്ണ വിശ്വാസം അര്‍പ്പിച്ചുകൊണ്ട്, വിശ്വാസികള്‍ അവരുടെ ബിഷോപ്പന്‍മാരെ വാക്കിലും പ്രവര്‍ത്തിയിലും ഉള്‍ക്കൊണ്ടു. തങ്ങളുടെ രഹസ്യങ്ങള്‍ ഒക്കെ തുറന്നു പറയാവുന്ന, തങ്ങളുടെ കുറവുകള്‍ ഒക്കെ കഴുക്കിക്കളഞ്ഞു, വിശുദ്ധമായ ഒരു ജീവിതത്തിനുവേണ്ട നല്ല വഴികള്‍ കാട്ടിത്തരുന്ന തുറമുഖങ്ങള്‍ ആണെന്ന് ഉറച്ചു വിശ്വസിച്ചു. അതാണ് ഇപ്പോള്‍ വീണുടഞ്ഞത്. ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കാതെ സഭക്ക് മുന്നോട്ടുപോകാനാവില്ല. സാധാരണ വിശ്വാസികളുടെ ഹൃദയത്തില്‍ മാരകമായ മുറിവാണ് ഈ സംഭവം ഉണ്ടാക്കിയിരിക്കുന്നത്.

നിഷ്കളങ്കരായ സാധാരണ വിശ്വാസിയെ കെടാത്ത തീയുടെയും ചാകാത്ത പുഴുക്കളുടെയും ഭയവും ഭീതിയും വര്‍ണ്ണിച്ചു, മാനസീക അടിമകളാക്കി , അദൃശ്യമായ ചങ്ങലകള്‍കൊണ്ട് ബന്ധിച്ചു നിര്‌ദോഷം ചൂഷണ വിധേയരാക്കി കൊണ്ട് നടന്ന ഒരു നീണ്ട കാലത്തിനു ഇനിയെങ്കിലും അറുതി വരണം. സഭയുടെ സമ്പത്തു വിശ്വാസികള്‍ നല്‍കിയതാണ് , അത് ബിസിനസ് ചെയ്തു സഭ ഒരു കമ്പനി ആക്കി മാറ്റാനാണ് ഇതുവരെയുള്ള ശ്രമം. സഭക്ക് കോര്‍പറേറ്റ് പരിവേഷം വന്നതോടെ വിശ്വാസികളെ അവഗണിച്ചു അധികാരഭ്രാന്ത് തലയ്ക്കു പിടിച്ചു ക്രിസ്തുവിനെതിരായി എന്നതാണ് ഈ സംഭവങ്ങള്‍ വിളിച്ചു പറയുന്നത്. ഈ സ്വര്‍ണ്ണ കുരിശുകളില്‍ ക്രിസ്തുവിനെ ബന്ധിച്ചിരിക്കുമ്പോള്‍ ആ ദൈവപുത്രന്റെ രോദനങ്ങള്‍ ആരും കേള്‍ക്കാതെ പോകയാണ്. ആ രക്തം അവരുടെ കുപ്പായത്തെ വല്ലാതെ ചുവപ്പിക്കുകയാണ്. ആ മുഖത്തു പാപങ്ങള്‍ പൊറുക്കുന്ന രക്ഷകനായ ക്രിസ്തുവിന്റെ നിസ്സഹായതയല്ല, മറിച്ചു കൊടും വെറുപ്പും, പുച്ഛവും അഹങ്കാരവുമാണ്.

ജീവിതത്തിലെ എല്ലാ സൗഭാഗ്യങ്ങളും ഉപേക്ഷിച്ചു, ഒരു വിളികേട്ടു ഇറങ്ങി വന്ന വലിയകൂട്ടം യുവാക്കളും യുവതികളും രക്ഷപ്പെടാനാവാതെ കടുത്ത മാനസീക പിരിമുറുക്കത്തില്‍ അവരുടെ ജീവിതം തള്ളി നീക്കുകയാണ്. രാത്രിയുടെ യാമങ്ങളില്‍ അടച്ചിട്ട മുറികളില്‍ അവരുടെ വിലാപവും, നെടുവീര്‍പ്പുകളും ഒരു ദൈവപുത്രനും മാലാഖയും കാണാതെപോകുന്നു. ഓരോ ദിവസവും ന്യായവിധി നേരിടുന്ന ഈ ജീവിതങ്ങള്‍ അസമാധാനം കൊണ്ട് വീര്‍പ്പുമുട്ടുന്ന വിശ്വാസികളുടെ വേദനയും സങ്കടവും ഒരു വശത്തു മറ്റുവശത്തു ഗര്‍വ്വിന്റെയും അഹങ്കാരത്തിന്റെയും അധികാര മേലാളന്‍കാര്‍ക്കു മുന്നില്‍ നിവര്‍ന്നു നോക്കാനാവാതെ ഇഴഞ്ഞു നീങ്ങുകയാണ് ഈ ജീവിതങ്ങള്‍. അവര്‍ പുതച്ചിരുന്ന വസ്ത്രത്തിനു ഉള്ളില്‍ ജീവനുള്ള ശരീരം ഇല്ലായിരുന്നു; അവരുടെ മുഖത്തു നിഴലിച്ചിരുന്നത് അവരുടെ ഭാവങ്ങളായിരുന്നില്ല;അവര്‍ പറഞ്ഞിരുന്നത് അവരുടെ മനസ്സായിരുന്നില്ല. എന്തിനുവേണ്ടിയാണ് അവര്‍ സംസാരിച്ചുകൊണ്ടേയിരുന്നത് എന്ന് അവര്‍ക്കു അറിയില്ലായിരുന്നു.

കേരളത്തിലെ പാരമ്പര്യ െ്രെകസ്തവ സഭകള്‍ കൃത്യമായ മാറ്റത്തിന് തയ്യാറായേ മതിയാകയുള്ളൂ. ഇത് കത്തോലിക്കാ സഭയുടെ കാര്യം മാത്രമല്ല. ജനങ്ങളുടെ പങ്കാളിത്തത്തോടെ സഭയുടെ സ്വത്തുക്കള്‍ മെത്രാനും വിശ്വാസികളും ഒരുപോലെ കൈകാര്യം ചെയ്യാനുള്ള സംവിധാനം ഉണ്ടാവണം. റോമന്‍ സഭകള്‍ക്ക് ഉണ്ടായിരുന്ന ചോദ്യം ചെയ്യാനാവാത്ത അപ്രമാദിത്യം വാരി വിതച്ച കൊടും പാതകങ്ങളും നിഷേധങ്ങളും കൊണ്ട് നിറഞ്ഞതാണ് സഭയുടെ ചരിത്രം. അതില്‍നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് സഭ വിശ്വാസികളുടെ വിശുദ്ധ ജീവിതത്തിനു ഊന്നല്‍ നല്‍കി, ലോകസംബന്ധമായ പൊതു പ്രസ്ഥാനങ്ങളില്‍ നിന്നും അകലം പാലിക്കണം. എങ്കില്‍ മാത്രമേ ആദിവിശുദ്ധിയിലേക്ക് ചെന്ന് ചേരാനാവൂ. വമ്പന്‍ ധ്യാന കേന്ദ്രങ്ങളില്‍ അല്ല പരിവര്‍ത്തനം ഉണ്ടാക്കപ്പെടുന്നത്, അത് വിശ്വാസികളുടെ നിത്യ ജീവിതത്തില്‍ അവരെ ആത്മീകമായി ഉയര്‍ത്തി, ജീവിത വെല്ലുവിളികളെ ഉള്‍കൊള്ളാന്‍ പ്രാപ്തരാക്കുമ്പോഴാണ്.

ഓര്‍ത്തഡോക്ള്‍സ് സഭയില്‍ മെത്രാന്‍ ട്രസ്റ്റിയും, വൈദിക ട്രസ്റ്റിയും, അവൈദിക ട്രസ്റ്റിയും കൂട്ടുത്തരവാദിത്തത്തിലാണ് സഭയുടെ സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നത് എന്നതാണ് കീഴ്വഴക്കം. എന്നാല്‍ സഭയുടെ ഒരു പ്രധാന കമ്മറ്റിയില്‍ അംഗമായി പ്രവര്‍ത്തിച്ചപ്പോഴാണ് ഇത്തരം ഒരു കീഴ്വഴക്കം വെറും പേപ്പര്‍ വഴക്കമാണെന്നു മനസ്സിലായത്. കോടിക്കണക്കിനു ഉള്ള കണക്കുകള്‍ ഏതാനും മണിക്കൂറുകള്‍ ഉള്ള യോഗത്തില്‍ വച്ച് അംഗീകരിപ്പിച്ചു പോകുക എന്നതാണ് സഭാ മാനേജിങ് കമ്മറ്റിയുടെ ഉത്തരവാദിത്തം. ചോദ്യങ്ങള്‍ ചോദിക്കാം അച്ചടിച്ച ഒരേതരം മറുപടികള്‍ കൊണ്ട് തൃപ്തരാകണം. സമയക്കുറവുകൊണ്ടു കണക്കു പാസ്സാക്കിയിട്ടു പിന്നെ എന്ത് ചര്‍ച്ചയും ആകാം എന്ന റൂളിംഗ് വരെ ചിലപ്പോള്‍ ഉണ്ടാകാം. എല്ലാ പ്രസ്ഥാനങ്ങളും ഓരോ സ്വതന്ത്രമായ ട്രസ്റ്റായിട്ടാണ് പ്രവര്‍ത്തിക്കുന്നത്.

അങ്ങനെ ഓരോ മെത്രാന്മാരും നിരവധി സ്വതന്ത്ര ട്രസ്റ്റുകളുടെ പരമാധികാരിയാണ്. അവര്‍ക്കു മലങ്കര സഭയോടോ , മലങ്കര മെത്രാപ്പോലീത്തയോടൊ ആരോടും വിധേയത്വമില്ല. ആരെയും കൈ കടത്താന്‍ സമ്മതിക്കയുമില്ല. മിക്ക ട്രസ്റ്റുകളിലും മെത്രപൊലീത്തന്മാരുടെ സഹോദരങ്ങളും ബന്ധുക്കളും ആണ് നിയന്ത്രിക്കുന്നത്. മെത്രാന്മാരുടെ സമയവും അധ്വാനവും കൂടുതലും ഇത്തരം ട്രസ്റ്റുകളിലാണ് ചിലവഴിക്കപ്പെടുന്നത്. വലിയ പ്രസ്ഥാങ്ങള്‍ ആയതിനാല്‍ ഇവയെ ചുറ്റിപ്പറ്റി വൈദികരുടെയും, ഉപജാപകവൃന്ദങ്ങളുടെയും ഒരു മാഫിയ പ്രവ്രിത്തിക്കാതെ തരമില്ല. മെത്രാന്‍ മാഫിയയുടെ ചട്ടുകമായി മാറ്റപ്പെടുകയോ , മാഫിയകളെ ചട്ടുകമായി ഉപയോഗിക്കുകയോ ആവാം. എന്തായാലും ഇത്തരം അവിശുദ്ധ കൂട്ടുകെട്ടുകളില്‍ പിറന്ന പല ഭൂമി ഇടപാടുകളും, മറ്റു പല വിഷയങ്ങളും ഉണ്ടായിട്ടുണ്ട്.

ഈ സംഘത്തില്‍ പെട്ട വൈദികര്‍ കാണിക്കുന്ന തെറ്റുകള്‍ക്ക് നേരെ കണ്ണടക്കാതെ ഇരിക്കാന്‍ മെത്രാനു പറ്റില്ല. തെറ്റുകള്‍ക്ക് നേരെ വിരല്‍ ചൂണ്ടുന്ന വൈദികരെയും ആളുകളെയും മെരുക്കാനും ഒതുക്കാനുമുള്ള എല്ലാ സംവിധാനവും ഇവരുടെ കൈയ്യിലുണ്ട്. കുറച്ചു മെത്രാന്മാര്‍ നിരന്തരം യാത്രകളിലാണ് എന്ന് സഭയില്‍ തന്നെ ആരോപണം ഉണ്ട്. ആരോടും പറയാതെ, എങ്ങോട്ടെന്നില്ലാതെ അലഞ്ഞു നടക്കുന്ന ചിലര്‍, അവര്‍ക്കു ആരോടും പ്രതിബദ്ധതയോ ഉത്തരവാദിത്തമോയില്ല എന്നും അഴിമതിയുടെ പര്യായങ്ങളാണെന്നും ഒരു പിന്നാമ്പുറ സംസാരമുണ്ട്.

ഇത്തരം സഞ്ചാര മെത്രാന്മാരുടെ കൂടെയുള്ള വൈദികരെ കരുതാനോ സഹായിക്കാനോ കഴിയാത്തതിനാല്‍ അവരും അതേ സ്വഭാവം വച്ച് പുലര്‍ത്തും. വിശ്വാസികള്‍ എന്ത് ചെയ്യണം എന്നറിയാതെ മറ്റു പ്രാര്‍ഥന കൂട്ടങ്ങളിലും ധ്യാനകേന്ദ്രങ്ങളിലും കയറിയിറങ്ങി നടക്കുന്നു. ഇടയ്ക്കു പള്ളിയില്‍ പോകും അത്ര മാത്രം. ചില മെത്രാന്മാര്‍ക്ക് സ്വന്തമായി നിരവധി സ്കൂളുകള്‍ ഉണ്ടത്രേ. ഇവര്‍ മരിച്ചു കഴിഞ്ഞു , ഈ സ്വത്തുക്കള്‍ സഭക്ക് ചെന്ന് ചേരും എന്നാണ് പാവം വിശ്വാസികളെ പറഞ്ഞു വിശ്വസിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഈ അടുത്ത കാലത്തു മരിച്ചുപോയ കോടീശ്വരന്മാരായ മെത്രാപ്പോലീത്താമാരുടെ സ്വത്തുക്കള്‍ ഒന്നും സഭയിലേക്കു മുതല്‍ കൂട്ടിയിട്ടില്ല എന്നതാണ് സത്യം.

മെത്രാന്മാര്‍ പൊതുവിന്റെ സ്വത്താകുമ്പോള്‍ അവര്‍ക്കു സ്വകാര്യത നഷ്ടപ്പെടുന്നു എന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് അവര്‍ ഈ പദവിയില്‍ എത്തിപ്പെടുക. സന്യാസം സ്വീകരിക്കുമ്പോള്‍ കുടുംബ ബന്ധങ്ങള്‍ അവര്‍ക്കു പാടില്ല. അവരെ സ്വയം കുടുംബത്തില്‍നിന്നും അന്യമായി പൊതു ഇടം സ്വീകരിച്ചവരാണ്. എന്നാല്‍ പലരും സ്വന്തം വീട്ടില്‍ കഴിയാന്‍ താല്പര്യമുള്ളവരാണ് എന്ന് കാണുന്നു. യാതൊരു ചിട്ടകളോ ശീലങ്ങളോ ഇല്ലാതെ ഒരു ആശ്രമത്തിന്റെയും അംഗീകാരമില്ലാതെ സ്വതന്ത്രമായി വിഹരിക്കുന്നു. കൂടുതല്‍ സമയം അദ്ധ്യാത്മിക വിഷയങ്ങളില്‍ തല്പരരായി ജങ്ങളുടെ ആത്മീയ ഉന്നതിക്കായി പ്രവര്‍ത്തിക്കണം എന്ന് പ്രതിജ്ഞ ചെയ്തവരുടെ വായില്‍ നിന്നും അറിയാതെ പോലും ദൈവീക വിഷയങ്ങള്‍ കടന്നു വരാറില്ല.

ഈ അടുത്ത കാലത്തു ഒരു ഭദ്രാസന പൊതുയോഗത്തില്‍ , ബഡ്ജറ്റ് ഒന്നും വേണ്ട എന്ന് ഒരു മെത്രാപോലിത്ത പറഞ്ഞത്രേ. ഒക്കെ മെത്രാന്മാര്‍ക്ക് ഏതുവിധവും ചിലവഴിക്കാനുള്ള അധികാരമുണ്ടെന്ന് കൂസലില്ലാതെ പറഞ്ഞു. ഇത്തരം ഒരു സാഹചര്യത്തില്‍ സഭയുടെ ഉന്നത സമിതിയായ സഭാ മാനേജിങ് കമ്മറ്റിയില്‍ മെത്രാപ്പോലീത്തമാര്‍ ഒരു നിശ്ചിത കാലയളവില്‍ ട്രാന്‍സ്ഫര്‍ ചെയ്യപ്പെടണം എന്ന് ഏകഖണ്ഡേന തീരുമാനം എടുത്തു. ആ യോഗത്തില്‍ മെത്രാപ്പോലീത്തമാരും അതിനു പിന്തുണ നല്‍കി. എന്നാല്‍ അതിനു ശേഷം മെത്രാന്‍ സമിതികൂടി മുന്‍ തീരുമാനത്തെ വീറ്റോ ചെയ്തു എന്ന് അവര്‍തന്നെ വാര്‍ത്ത ഉണ്ടാക്കി. എന്നാല്‍ നിഷ്കാമമായി ദൈവവേല നിര്‍വഹിക്കുന്ന മെത്രാപ്പോലീത്തമാരും ഉണ്ട്. അവരെ ആളുകള്‍ക്ക് കൃത്യമായി തിരിച്ചറിയാം. അവര്‍ സഭാഅധികാര ഉന്നത ശ്രേണിയില്‍ എത്തി നോക്കാന്‍ തന്നെ തയ്യാറാകില്ല.

യാക്കോബായ സഭയില്‍ കണക്കും ഓഡിറ്റുകളോ തിരഞ്ഞെടുപ്പോ ഇല്ലാതെ വര്ഷങ്ങളായി പൊതു മുതല്‍ കൈകാര്യം ചെയ്യപ്പെടുന്നു എന്ന് ആരോപണം ഉണ്ട്. യാക്കോബായ ഓര്‍ത്തഡോക്ള്‍സ് സഭകള്‍ തമ്മിലുള്ള തര്‍ക്കം വിശ്വാസത്തിന്റെയോ അന്ത്യോക്യന്‍ പാത്രിയര്‍ക്കിസിന്റെ അധികാരത്തെപ്പറ്റിയുള്ള തര്‍ക്കമില്ല. പള്ളികളും അനുബന്ധ സ്ഥാപനങ്ങളും കാലാകാലമായി തട്ടിക്കൂട്ടിയ പ്രസ്ഥാനങ്ങളും അവയില്‍ കുമിഞ്ഞു കൂടുന്ന സമ്പത്തും ആണ് വിഷയം. സമാധാനമായി ഒന്നായി പോകാന്‍ വഴികള്‍ ഏറെയാണ് എന്നാല്‍ അതുകൊണ്ടു ചെറിയ ഒരു കൂട്ടത്തിനു നഷ്ട്ടം കുറച്ചൊന്നുമല്ല ഉണ്ടാവുന്നത്. അതുകൊണ്ടു വിഷയങ്ങള്‍ കുഴച്ചുമറിച്ചു കേസുകളും പൊല്ലാപ്പുകളുമായി മുന്നോട്ടു പോകും.

'മുന്തിയറപ്പു' എന്ന ഒരു വാക്കു കമ്മ്യൂണിസ്റ്റു ഭാഷകളില്‍ കാണാമായിരുന്നു. തൊഴിലാളിവര്‍ഗ്ഗത്തിന്റെ കഠിനാദ്ധ്വാനം മുതലാളിവര്‍ഗ്ഗം ചൂഷണനം ചെയ്യുക (expropriation of the proletarians) എന്ന ഭാഷാന്തരമാണ് ഉദ്ദേശിച്ചതെങ്കില്‍ , ഇവിടെ സാധാരണ വിശ്വാസികളുടെ ചില്ലിപ്പണത്തില്‍ കൈയ്യിട്ടു മുന്തിയറപ്പു നടത്തി, ജന്മി - മുതലാളി - മെത്രാന്‍ കൂട്ടുകെട്ടാണ് ഈ മുന്തിയറപ്പു നടത്തുന്നത്. 

ഇവിടെ വെറും താഴേക്കിടയിലുള്ള നിസ്സഹാരരായ കന്യകളുടെ രക്തക്കറ പുരണ്ട വിയര്‍പ്പിന്റെ നിലവിളിയാണ് ഉയര്‍ന്നത് , അവരുടെ പ്രതിരോധ തിരമാലക്കു ഏതു വന്മതിലും കവിഞ്ഞു പ്രഹരിക്കാനുള്ള ആര്‍ജ്ജവം ഉണ്ടായിരുന്നു . അവര്‍ക്കു ഇനി നഷ്ടപ്പെടാന്‍ ഒന്നും ഉണ്ടായിരുന്നില്ല. തങ്ങള്‍ പിതാവിന്റെ സ്ഥാനത്തു കാണുന്ന വ്യക്തിക്കെതിരെ നിരത്തില്‍ ഇറങ്ങേണ്ടിവന്ന ഹതഭാഗ്യരുടെ ദാരുണമായ കഥ. അതെ, അവര്‍ പുതിയ ചരിത്രം എഴുതി. എല്ലാ ക്രിസ്തീയ സഭകളുടെയും നവീകരണത്തിനായി വിശ്വാസികള്‍ ഉണര്‍ന്നു എഴുന്നേല്‍ക്കണം. നിങ്ങളുടെ നിശബ്ദതയ്ക്കു കനത്ത വില നല്‍കേണ്ടി വരും.

സമ്പത്തിന്റെ കാര്യത്തില്‍ കൂടുതല്‍ സുതാര്യതയും, വിശ്വാസ ജീവിതത്തില്‍ കലര്‍പ്പില്ലാതെയും ക്രിസ്തീയസഭ മുന്നോട്ടു പോയില്ലെങ്കില്‍ 'കല്ലിന്മേല്‍ കല്ലുശേഷിക്കാത്ത ദേവാലയങ്ങളായി' എന്ന ദൈവ പുത്രന്റെ ആക്രോശം സാധാരണ ജനങ്ങളുടെ മനസ്സില്‍ മുളച്ചു വരും. മാറ്റങ്ങള്‍ അനിവാര്യമാണ് എന്നാണ് ചുവരെഴുത്തുകള്‍.

"Never underestimate the power of common man"
Join WhatsApp News
V.George 2018-09-25 16:42:20
Both Mr. Korason and Mr. Joseph truthfully described the present condition of Kerala churches and the attitude of their bishops. We cannot blame the bishops completely for this sad situation. Most of them started their religious call with dignity and decency. Ultra faithful ladies and their  husbands changed these bishops to be monsters like Franco. In Kerala the Syrian tradition churches have priests to officiate  sacraments like wedding, baptism, funeral service etc. Bishops also officiate the same sacraments. Only difference is that the bishop has a more funny costume than a regular priest. However many of the FAITHFOOLS invite a bishop with costume to officiate the funeral service of their parents and their childrens baptism. When a bishop visit a church some unscrupulous priests encourage the church ladies to line up with candles or Thalappoli to welcome them. They simply forget that  these bishops are men with warm blood who also has basic instincts. After seeing these Thalappoli ldies bare naval the bishops get all aroused and spend sleepless nights. The Indian Orthodox Church that I am a member has a million dollar bishop's palace in Longisland. Visiting bishops coming from Kerala do not sleep in this bishop's palace. They prefer to sleep in the faithul's bedrooms. Faithfuls are competing to take them to their homes for overnight stay and offer thick dollar envelopes at the end of the overnight stay. The people who treat them like Kings must be blamed for this sad situation. This will not change as long as the peoples attitude towards them do not change.
Anthappan 2018-09-25 17:14:29
Why we need Bishops, Guru's, Sanyasies, and priests from all religion in the first place? if every individual takes responsibility for their action then we can achieve the civility we all are seeking for.  Why we need a god when we have to toil for our livelihood?  This life is of diseases and death and that cannot be avoided and accept it 

Don't think that you can live more than you are expected to live
Don't think you can buy everything with money and power
Don't think you can pounce on every woman you see 

We created this god out of fear and some conman  took advantage of it and started religion Then it springs up everywhere  like Malayalees starting grocery store.  If you study most of the people promoted a peaceful life by loving each other never started religion.  As Dalai Lama said,  "This is my simple religion. There is no need for temples; no need for complicated philosophy. Our own brain, our own heart is our temple; the philosophy is kindness."  (Now Matthulla will say I am a Buddhist)

So I urge the writers to courage people to think and find the god of compassion and love in their own heart rather getting dragged into the sexual orgies of religious saints.  They need to stand trial and prove their innocence  or otherwise go to prison as Bill Cosby is heading to the jail.  You decide whether you want to be in Heaven or in Hell and that is here on earth.   
 
കപ്യാർ 2018-09-25 17:16:40
ഉടു തുണിക്കു മറു തുണിയില്ലായിരുന്നു യേശുദേവന്. മരുഭൂമിയിൽകൂടെ യഹൂദരെ ഭയന്ന് ആണ് കാൽനടയായി സഞ്ചരിച്ചിരുന്നത്. ലളിതമായ ഭക്ഷണക്രമങ്ങളും ആയിരുന്നിരിക്കാം കഴിച്ചിരുന്നത്. ആ യേശുവിന്റെ വചനം പ്രസംഗിക്കാൻ രണ്ടു കോടിയുടെ അത്യാഡംബരക്കാരിൽ മുപ്പതു മീറ്റർ കളർ കുപ്പായം അണിഞ്ഞു ഗോത്ര മൂപ്പൻമാരുടേതു പോലുള്ള വടിയും പിടിച്ചു (സ്വർണംവും ഉണ്ട് പൂശിയതും ഉണ്ട്) ഇരുപത് പവന്റെ മാലയും അതിന്മേൽ കുരിശും അരകിലോ തൂക്കമുള്ള വേറൊരു സ്വർണ്ണക്കുരിശും പിടിച്ചു ആകെ മൊത്തം ഒരു കോമാളി വേഷത്തിൽ വരുന്ന (എഴുന്നള്ളുന്ന) ഇവർ ആണ് ദൈവത്തിന്റെ പ്രതി പുരുഷന്മാർ എന്നും പറഞ്ഞു ഉള്ള തോന്ന്യ വാസങ്ങൾ എല്ലാം കാണിച്ചു നിയമത്തെയും വെല്ലു വിളിച്ചു ക്രിസ്ത്യാനികളെ മൊത്തം നാറ്റിച്ചു നടക്കുന്നത്. 
ഇനിയും ഫ്രാങ്കോ മാർ ഉണ്ട് അവരെ ഒക്കെ കണ്ടെത്തി പുറത്താക്കി ഒരു ശുദ്ധി കലശം നടത്തുക. 
vayanakkaran 2018-09-25 23:55:49
നല്ല ലേഖനം. അഭിനന്ദനങ്ങൾ!
നിങ്ങളെ പോലെ കുറച്ചു പേർ കഴുത കാമം കരഞ്ഞു തീർക്കുന്നത് പോലെ എഴുതി സായൂജ്യം അടയും, അത്ര തന്നെ. ഇത് കൊണ്ട് ഒന്നും സംഭവിക്കുകയില്ല. ഇവരൊക്കെ അട്ട പോലെ വിശ്വാസികളുടെ ചോര കുടിച്ചു വീർക്കും. വീണ്ടും വീർത്തു കൊണ്ടേയിരിക്കും. എന്തെങ്കിലും നടക്കണമെങ്കിൽ അത്മായരെന്നു പറയുന്ന വിശ്വാസികൾ ഒന്നിക്കണം. നിങ്ങൾ അത്മായർക്കൊരു കൂട്ടായ്മ ഉണ്ടോ? തമ്മിൽ ഐക്യം ഉണ്ടോ? ആരെങ്കിലും ഇവർക്ക് എതിരായി പറഞ്ഞാൽ അവരെ ഒറ്റപ്പെടുത്തും. അതിനു നിങ്ങളിൽ ഉള്ള കുറെ വിശ്വാസികൾ തന്നെ കൂട്ടു നിൽക്കും. താലപ്പൊലിയോടെ പെണ്ണുങ്ങൾ മുൻപിലും! പിന്നെന്തു വേണം? ഇവരെ നിലക്ക് നിർത്താൻ ഒറ്റ മാർഗ്ഗമേയുള്ളൂ. പള്ളികളും അനുബന്ധ സ്വത്തുക്കളും എല്ലാം ദേവസ്വം ബോർഡ് പോലെ ഒരു ബോർഡിന്റെ കീഴിൽ കൊണ്ടുവരണം. എന്നിട്ടു ഇവരൊക്കെ ശമ്പളം കിട്ടുന്ന ജോലിക്കാരാവണം. നടക്കുമോ? അങ്ങനെ വന്നാൽ നിങ്ങളും അതിനെ എതിർക്കും. അപ്പോൾ പിന്നെ കരഞ്ഞു തീർക്കുക, അത്ര തന്നെ.
Varughese George 2018-09-26 15:23:39
Shame on all Achayans who decorate their wives for Bishop's Talappoli procession and drive them whereever these priests order you to take them. After enjoying these Talappoli ladies shining faces the bishop's manhood will rise up and they will engage in kundamandis like Saint Franco!
Can you all boycott these bishops with pumpkin hats who literally enjoy the Talappoli and start a reformation in your church? One of the previous church family conference a priest demanded your wives to wear blue sari on Thursday, Green Sari on Friday, red sari on Saturday and set munde for Talappoli. You Achayans ran to Gujarati shops in Edison to buy the colorful sarees to decorate your wives per  order of this priest. Now this is a norm in all Family conferences. A fashion parade of woman with red, blue, green sarees. Where is your faith and spirituality? Your faith is slaughtered in the altar of fashion parades.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക