Image

ലാല്‍കെയേഴ്‌സ് ധനസഹായം നല്‍കി

Published on 25 September, 2018
ലാല്‍കെയേഴ്‌സ് ധനസഹായം നല്‍കി

കുവൈത്ത് സിറ്റി: പ്രളയം കവര്‍ന്നെടുത്ത സതീഷിന്റെ ഉപജീവനമാര്‍ഗമായ സ്റ്റുഡിയോയുടെ പുനരുത്ഥാനത്തിന് ലാല്‍കെയേഴ്‌സ് കുവൈത്ത് ധനസഹായം കൈമാറി.

പത്തനംതിട്ട ജില്ലയില്‍ റാന്നി താലൂക്കില്‍ ഇടപ്പാവൂരില്‍ സ്റ്റുഡിയോ നടത്തി വന്നിരുന്ന സതീഷിന് സ്റ്റുഡിയോയിലേക്ക് വേണ്ട അവശ്യ സാധനങ്ങള്‍ വാങ്ങാനായി കെയര്‍ ഫോര്‍ കേരളയുടെ ഭാഗമായി ലാല്‍കെയേഴ്‌സ് കുവൈറ്റ് സമാഹരിച്ച തുക,സെക്രട്ടറി ഷിബിന്‍ലാല്‍, ഓള്‍ ഇന്ത്യാ കോഓര്‍ഡിനേറ്റര്‍ ഷിഗിന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ കൈമാറി. 

റിപ്പോര്‍ട്ട് :സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക