Image

ആ മൂന്നു ''പ്രകളും'' ഇല്ലെങ്കിലും 'പ്രാക്ക്' ഇല്ലാതിരുന്നെങ്കില്‍ മതി: സരോജ വര്‍ഗീസ്

Published on 25 September, 2018
ആ മൂന്നു ''പ്രകളും'' ഇല്ലെങ്കിലും 'പ്രാക്ക്' ഇല്ലാതിരുന്നെങ്കില്‍ മതി: സരോജ വര്‍ഗീസ്
ഓര്‍മ്മക്കുറിപ്പുകള്‍/ജീവചരിത്രം വിഭാഗത്തില്‍ ഇ-മലയാളി അവാര്‍ഡ് നേടിയ സരോജ വര്‍ഗീസ് അവാര്‍ഡ് ചടങ്ങില്‍ നടത്തിയ പ്രസംഗം

ഇ-മലയാളി പ്രതിവര്‍ഷം നല്‍കുന്ന സാഹിത്യ അവാര്‍ഡുകളെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം? അവാര്‍ഡുകള്‍ എഴുത്തുകാര്‍ക്ക് ആത്മവിശ്വാസവും അഭിമാനവും കൊടുക്കുമ്പോള്‍ അതിനെ അവഹേളിക്കുന്ന ഒരു പ്രവണത നമുക്ക് ചുറ്റുമുണ്ട്. നിങ്ങള്‍ എങ്ങനെ പ്രതികരിക്കുന്നു.?

ഇ-മലയാളിയുടെ 2017 ലെ അവാര്‍ഡുദാനച്ചടങ് അരങ്ങേറുമ്പോള്‍, ഓരോ അവാര്‍ഡു ജേതാവിനും സംസാരിക്കുവാനായി ഓരോ പ്രത്യേകവിഷയമാണ് ഇ-മലയാളി  തെരഞ്ഞെടുത്തിരിക്കുന്നത്. എനിക്ക് ലഭിച്ച വിഷയം എന്നെ സംബന്ധിച്ചെടത്തോളം വളരെ അവസരോചിതമായിട്ടാണ് എനിക്ക് തോന്നുന്നത്. 

വിഷയത്തിന്റെ ആദ്യഭാഗം ഒരു ചോദ്യമാണ്. ഇ-മലയാളി പ്രതിവര്‍ഷം നല്‍കുന്ന സാഹിത്യഅവാര്‍ഡുകളെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം. വളരെ പ്രസക്തമായ ചോദ്യം.
ഇ-മലയാളി കഴിഞ്ഞ അഞ്ചു വര്‍ഷങ്ങള്‍ തുടര്‍ച്ചയായി ഇ-മലയാളിയില്‍ പ്രസിദ്ധീകരിക്കുന്ന രചനകളില്‍ യോഗ്യമെന്നു തോന്നുന്നത് തിരഞ്ഞെടുത്തത് അവാര്‍ഡുകള്‍ കൊടുക്കുന്നു. അങ്ങനെ നടന്ന ചടങ്ങില്‍ രണ്ടാമത്തെ തവണയാണ് ഞാന്‍ ഈ അവാര്‍ഡിന് അര്‍ഹയാകുന്നത്. 

ഒരു എളിയ എഴുത്തുകാരി എന്ന നിലയില്‍, ഞാന്‍ അത്യധികം അഭിമാനിക്കുന്ന ഒരു മുഹൂര്‍ത്തമാണ് എനിക്കിത്. എനിക്ക് ലഭിക്കുന്ന ഒരു അംഗീകാരം എന്നതിലുപരി, കൂടുതല്‍ കൂടുതല്‍ എഴുതാനുള്ള ഒരു പ്രോത്സാഹനമായിട്ടാണ് ഞാനിതിനെ കാണുന്നത്. എനിക്ക് മാത്രമല്ല, എന്നെപ്പോലെയുള്ള പല എഴുത്തുകാര്‍ക്കും അതേ അഭിപ്രായമാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അവാര്‍ഡികളെ തിരഞ്ഞെടുക്കുന്നതിനും ഇതുപ്പോലൊരു വേദിയൊരുക്കുന്നതിനും ഇ മലയാളി എടുക്കുന്ന താല്പര്യത്തെ ഹൃദയം നിറഞ്ഞ കൃതജ്ഞതയോടെയാണ് ഞാന്‍ കാണുന്നത്. ശ്രീ ജോര്‍ജ് ജോസഫിനും സഹപ്രവര്‍ത്തകര്‍ക്കും നന്ദി.

വിഷയത്തിന്റെ അടുത്ത ഭാഗമാണ് ഏറെ പ്രസക്തമായത്. അവാര്‍ഡുകള്‍ എഴുത്തുകാര്‍ക്ക് ആത്മവിശ്വാസവും അഭിമാനവും കൊടുക്കുമ്പോള്‍ അതിനെ അവഹേളിക്കുന്ന ഒരു പ്രവണത നമുക്ക് ചുറ്റുമുണ്ട്. നിങ്ങള്‍ എങ്ങനെ പ്രതികരിക്കുന്നു. 

എങ്ങനെ പ്രതികരിക്കണം എന്ന് ഒരു വ്യക്തത ഉണ്ടായിരുന്നെങ്കില്‍ ഒരു പക്ഷെ ഞാന്‍ നേരത്തെതന്നെ പ്രതികരിക്കേണ്ടിയിരുന്ന വിഷയമാണിത്. 1999 ല്‍ 'തീരം കാണാത്ത തിര' എന്ന എന്റെ ചെറുകഥാസമാഹാരത്തിനു മലയാളി അസോസിയേഷന്‍ ഓഫ് ഫിലാഡല്‍ഫിയ ഒരു അവാര്‍ഡ് നല്‍കി ആദരിച്ചു. അന്ന് എനിക്കൊപ്പം നീനാ പനയ്ക്കലിനും  അവാര്‍ഡ് നല്‍കി . അക്കാലത്ത് അവാര്ഡിനെപ്പറ്റിയൊന്നും ഇത്ര അവഹേളനം ആരംഭിച്ചിരുന്നില്ല. എന്നാല്‍ അതേ പുസ്തകത്തിന്റെ രണ്ടാം പതിപ്പിന് 2003 ല്‍ നാട്ടില്‍ നിന്നും ഒരു അവാര്‍ഡ് ലഭിച്ചപ്പോള്‍, അത് പണം കൊടുത്ത് നേടിയതാണെന്ന സംസാരം ഞാനും കേട്ടിരുന്നു. പിന്നീട് പലപ്പോഴും പലര്‍ക്കും സാഹിത്യ ലോകത്ത് അവാര്‍ഡ് ലഭിക്കുമ്പോള്‍ ഇതേ പല്ലവി ആവര്‍ത്തിക്കപ്പെട്ടു. 

ഒരാള്‍ പറയുന്നതിനെ ഏറ്റു പറയുന്നതില്‍ പലരും സംതൃപ്തി അനുഭവിച്ചു. വാസ്തവം അറിയാന്‍ ആരും മുതിരുന്നില്ല. ഒരു എഴുത്തുകാരന്‍/എഴുത്തുകാരി എന്ന് പറയുന്നത് തന്നെ പലര്‍ക്കും പുച്ഛിക്കുവാനുള്ള കഥാപാത്രമായി മാറിക്കൊണ്ടിരിക്കുന്നു. അവാര്‍ഡിന്റെ കാര്യത്തില്‍ പുച്ഛം കുറച്ചുകൂടി ഘനമേറിയതാണ്. എന്നാല്‍ ഈ അവഹേളനം നടത്തുന്നവര്‍ അറിയാതെപോകുന്ന ചില വസ്തുതകളുണ്ട് . 

വര്‍ഷങ്ങള്‍ക്ക് മുമ്പ് കവി പീറ്റര്‍ നീണ്ടൂര്‍ പറഞ്ഞ ചില വിശേഷണങ്ങള്‍ ഈ സമയത്ത് സ്മരണയിലെത്തുന്നു. 'മുപ്രാ' ഇല്ലാതെ എഴുതുന്ന അമേരിക്കന്‍ മലയാളി എഴുത്തുകാര്‍. അതായത് പ്രതിഫലമോ, പ്രോത്സാഹനമോ, പ്രതികരണമോ കിട്ടാത്ത പാവം എഴുത്തുകാര്‍. ആ മൂന്നു ''പ്രകളും'' ഇല്ലെങ്കിലും 'പ്രാക്ക്' ഇല്ലാതിരുന്നെങ്കില്‍ മതിയായിരുന്നു. അമേരിക്കന്‍ മലയാള സാഹിത്യം എന്ന പേരില്‍ അറിയപ്പെടുന്ന ഒരു സാഹിത്യശാഖ അമേരിക്കയിലേക്ക് കുടിയേറിയ മലയാളിയുടെ അഭിമാനമാകേണ്ടതാണ്. ഇവിടെ എഴുത്തുകാര്‍ സാഹിത്യത്തിലെ എല്ലാ വിഭാഗത്തിലും അവരുടെ കൈമുദ്ര പതിപ്പിച്ചിട്ടുണ്ട്. അവരെ ഇവിടത്തെ മാധ്യമങ്ങള്‍ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. 

 പക്ഷെ മലയാളികളില്‍ പലരും അത് മനസ്സിലാക്കാതെ എഴുത്തുകാരുടെ മേല്‍ ചെളി എറിഞ്ഞുകൊണ്ടിരിക്കുന്നത് വളരെ പരിതാപകരമായ ഒരു അവസ്ഥയാണ്. ഏതൊരു രാജ്യത്തെയും സാഹിത്യം പരിശോധിച്ചാല്‍ അവിടെ എഴുതിയിരുന്ന എല്ലാ എഴുത്തുകാരും മികവുറ്റ രചനകള്‍ നടത്തിയവര്‍ ആയിരുന്നില്ല. അവരെ ആരും അവഹേളിക്കയോ അവഗണിക്കയോ ചെയ്തിരുന്നില്ല. എന്തുകൊണ്ടോ അമേരിക്കന്‍ മലയാള സാഹിത്യത്തില്‍ മാത്രം എഴുത്തുകാരെ പരിഹാസപാത്രമാക്കുന്ന ഒരു പ്രവണത കാണുന്നു. എഴുത്തുകാരുടെ മീതെ ആദ്യം ചെളി വാരിയെറിഞ്ഞത് ന്യുയോര്‍ക്കില്‍ നിന്നാണെന്നു ഇ മലയാളിയുടെ കമന്റ് കോളത്തില്‍ ഒരിക്കല്‍ കണ്ടു. 

അമേരിക്കന്‍ മലയാളി എഴുത്തുകാര്‍ സാമ്പത്തികമായി വലിയ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ അല്ലാത്തതിനാല്‍ ശ്രീ പീറ്റര്‍ ഉദ്ധരിച്ച ആദ്യത്തെ ''പ്ര'' അതായത് പ്രതിഫലം പ്രതീക്ഷിക്കുന്നില്ല. ഇതില്‍ രണ്ടാമത്തെ ''പ്ര'' പ്രോത്സാഹനമാണ്. ആണ്ടുതോറും ഇ-മലയാളി സംഘടിപ്പിച്ചിരിക്കുന്ന ഈ അവാര്‍ഡ് എഴുത്തുകാര്‍ക്ക് പ്രോത്സാഹനമാണ്. മൂന്നാമത്തെ ''പ്ര'' പ്രതികരണങ്ങള്‍ ഇപ്പോള്‍ വല്ലപ്പോഴുമെങ്കിലും കണ്ടു തുടങ്ങിയിട്ടുണ്ടു. ഇ- മലയാളിയുടെ പേജില്‍ പ്രതികരണങ്ങള്‍ക്കായി സജ്ജീകരണങ്ങള്‍ ഉള്ളതുകൊണ്ട്, പ്രതികരണം നെഗറ്റിവ് ആയാല്‍പ്പോലും വായനക്കാര്‍ ഉണ്ടല്ലോ എന്ന സംതൃപ്തി ലഭിക്കുന്നു. 

അമേരിക്കയില്‍ കുടിയേറി പാര്‍ത്തിട്ടുള്ളവരില്‍ സാഹിത്യം ഒരു തൊഴിലായി എടുത്തിട്ടുള്ളവര്‍ ആരും തന്നെയില്ല. ജീവിതസന്ധÞരണത്തിനുവേണ്ടി അത്യദ്ധ്വാനം ചെയ്യുന്നവരാണ് നമ്മള്‍ മലയാളികള്‍. അതിനിടെ വീണു കിട്ടുന്ന സമയമാണ് എഴുത്തിനും വായനക്കും വേണ്ടി വിനിയോഗിക്കുന്നത്. മലയാളസാഹിത്യത്തില്‍ പ്രാവീണ്യം നേടിയവരല്ല എല്ലാ എഴുത്തുകാരും. മലയാള ഭാഷയോടുള്ള അടങ്ങാത്ത അഭിനിവേശമാണ് പലരെയും എഴുതാന്‍ പ്രേരിപ്പിക്കുന്നത്. അവരുടെ രചനകളെക്കുറിച്ച് അഭിപ്രായം പറയാം എന്നാല്‍ അവഹേളനരൂപത്തിലാക്കുന്നത് അത്ര ആദരണീയമല്ല.

ഇ-മലയാളിയില്‍ തുടര്‍ച്ചയായി എഴുതുന്ന എഴുത്തുകാരുടെ രചനകളെ ആഴമായി പഠിച്ച് അവയില്‍ സമൂഹത്തിനു പ്രയോജനപ്പെടുന്നവയെ തിരഞ്ഞെടുത്ത് ആദരിക്കുന്നത് എഴുത്തുകാര്‍ക്കു കിട്ടുന്ന ഒരു വലിയ അംഗീകാരമാണ്. ഇത് എന്റെ എളിയ അഭിപ്രായം മാത്രം.

തല്‍ക്കാലം നിര്‍ത്തട്ടെ
നമസ്‌കാരം
സരോജ വര്‍ഗീസ്
ആ മൂന്നു ''പ്രകളും'' ഇല്ലെങ്കിലും 'പ്രാക്ക്' ഇല്ലാതിരുന്നെങ്കില്‍ മതി: സരോജ വര്‍ഗീസ്ആ മൂന്നു ''പ്രകളും'' ഇല്ലെങ്കിലും 'പ്രാക്ക്' ഇല്ലാതിരുന്നെങ്കില്‍ മതി: സരോജ വര്‍ഗീസ്ആ മൂന്നു ''പ്രകളും'' ഇല്ലെങ്കിലും 'പ്രാക്ക്' ഇല്ലാതിരുന്നെങ്കില്‍ മതി: സരോജ വര്‍ഗീസ്ആ മൂന്നു ''പ്രകളും'' ഇല്ലെങ്കിലും 'പ്രാക്ക്' ഇല്ലാതിരുന്നെങ്കില്‍ മതി: സരോജ വര്‍ഗീസ്ആ മൂന്നു ''പ്രകളും'' ഇല്ലെങ്കിലും 'പ്രാക്ക്' ഇല്ലാതിരുന്നെങ്കില്‍ മതി: സരോജ വര്‍ഗീസ്ആ മൂന്നു ''പ്രകളും'' ഇല്ലെങ്കിലും 'പ്രാക്ക്' ഇല്ലാതിരുന്നെങ്കില്‍ മതി: സരോജ വര്‍ഗീസ്ആ മൂന്നു ''പ്രകളും'' ഇല്ലെങ്കിലും 'പ്രാക്ക്' ഇല്ലാതിരുന്നെങ്കില്‍ മതി: സരോജ വര്‍ഗീസ്ആ മൂന്നു ''പ്രകളും'' ഇല്ലെങ്കിലും 'പ്രാക്ക്' ഇല്ലാതിരുന്നെങ്കില്‍ മതി: സരോജ വര്‍ഗീസ്ആ മൂന്നു ''പ്രകളും'' ഇല്ലെങ്കിലും 'പ്രാക്ക്' ഇല്ലാതിരുന്നെങ്കില്‍ മതി: സരോജ വര്‍ഗീസ്
Join WhatsApp News
Joseph 2018-09-26 04:33:32
ശ്രീമതി സരോജ വർഗീസിന്റെ ഈ ചെറുപ്രസംഗം വളരെ ഹൃദ്യവും കാര്യ പ്രസക്തവുമാണ്.  പൊന്നാടകൾ ഒന്നൊന്നായി അണിയിക്കുകയും സദസിലുള്ളവർ പലരും അവരെ പ്രശംസിക്കുകയും ചെയ്യുന്നതു കണ്ടപ്പോൾ ഈ എഴുത്തുകാരിയെയും അവരുടെ രചനകളേയും വായനക്കാർ എത്രമാത്രം സ്നേഹത്തോടെ സ്വീകരിച്ചിരുന്നുവെന്നും തോന്നിപ്പോയി. കുടുംബബന്ധങ്ങളും സ്നേഹവും നഷ്ടബോധവും നീറുന്ന മനസും ഉൾക്കൊണ്ടുകൊണ്ട് വികാരഭരിതയായി വാക്കുകൾ മുറിച്ചുകൊണ്ട് അവർ പ്രസംഗിച്ചപ്പോൾ കേട്ടുനിന്നവരുടെയും കണ്ണുകൾ നിറഞ്ഞിരുന്നു.

അവാർഡുകളെ അവഹേളിക്കുന്ന പ്രവണത പ്രതികരണ കോളങ്ങളിൽ ഞാനും വായിച്ചിട്ടുണ്ട്. അതെല്ലാം എന്തിനെയും പുച്ഛിച്ചു തള്ളുന്ന ഒരു തരം മനോരോഗികളുടെ അഭിപ്രായമായി കരുതിയാൽ മതി. ഒരു എഴുത്തുകാരൻ തന്റെ ചിന്തകൾ എഴുത്തുകളിൽ പ്രതിഫലിപ്പിക്കുമ്പോൾ അവാർഡിനെപ്പറ്റി ചിന്തിക്കില്ല. അവാർഡ് അവരെ തേടി എത്തുന്നു. 'ഇ-മലയാളി', അവാർഡ് ജേതാക്കളെ തെരഞ്ഞെടുക്കുന്ന ജോലി ഭംഗിയായി വർഷം തോറും നിർവഹിച്ചു വരുന്നു. അക്കാര്യത്തിൽ ഒരു വായനക്കാരനും എതിർപ്പുകൾ പ്രകടിപ്പിച്ചിട്ടില്ല.     

ഈ നാട്ടിൽ വടക്കേ ഇന്ത്യക്കാരും ഗുജറാത്തികളും തമിഴരും തങ്ങളുടെ മാതൃഭാഷ തലമുറകളിൽക്കൂടി കാത്തു സൂക്ഷിക്കുന്നു. എന്നാൽ മലയാളികളെ സംബന്ധിച്ച് ഒന്നാം തലമുറകളിൽപ്പോലും മലയാളം സംസാരിക്കുന്നവർ ചുരുക്കമാണ്. അതുമൂലം പല കുടുംബങ്ങളിലും മക്കളുമായി ആശയ വിനിമയം നടത്താൻ സാധിക്കാതെ മാതാപിതാക്കൾ ബുദ്ധിമുട്ടുന്നുമുണ്ട്.

ആദ്യതലമുറകളുടെ മക്കൾ ഈ രാജ്യത്ത് വളരുന്ന കാലഘട്ടത്തിൽ ഇവിടെ കാര്യമായി മലയാള മാധ്യമങ്ങൾ വികസിച്ചിട്ടുണ്ടായിരുന്നില്ല. മലയാളഭാഷയോ നമ്മുടെ സംസ്ക്കാരമോ കുട്ടികളിൽ പരിപോഷിപ്പിക്കാൻ സാധിക്കാതെയും വന്നു. എന്നാൽ ഇന്നത്തെ അമേരിക്കയിലെ മലയാളികളുടെ സ്ഥിതി അതല്ല. ഇത്തരം അവാർഡ് രാത്രികളും അമേരിക്കൻ മാദ്ധ്യമ രംഗത്തെ വളർച്ചയും ഇ-മലയാളിയുടെ പ്രവർത്തനങ്ങളും പുതിയ തലമുറകളെ നാടുമായുള്ള ബന്ധം വളർത്താനും അരക്കിട്ടുറപ്പിക്കാനും സഹായിക്കുന്നു. 

ശ്രീമതി സരോജ വർഗീസ് പറഞ്ഞതുപോലെ അവാർഡുകൾ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നു. അത് നമ്മുടെ ഭാഷയും സംസ്ക്കാരവും പ്രവാസജീവിതത്തിൽ നിലനിർത്തുകയും ഭാഷയുടെ ഈ ദീപം അടുത്ത തലമുറയിലേക്ക് കൈമാറുന്നതിനു സഹായിക്കുകയും ചെയ്യും. എഴുത്തുകാരിയായ സരോജ വർഗീസിന് എന്റെ അഭിനന്ദനങ്ങൾ. 
Jyothylakshmy Nambiar 2018-09-27 02:46:58
 എഴുത്തിൽ ആത്മാർഥത പുലർത്തുന്ന എഴുത്തുകാർക്ക് അവാർഡ് എന്നത് തീർച്ചയായും അഭിമാനിയ്ക്കാവുന്ന ഒരു അംഗീകാരമാണ്, പ്രോത്സാഹനമാണ്. എഴുത്തുകാരോട് നീതി പുലർത്തി അവാർഡുജേതാക്കളെ തിരഞ്ഞെടുക്കുന്ന -മലയാളി പോലുള്ള  പ്രസിദ്ധീകരണങ്ങൾ അഭിനന്ദനങ്ങൾ അർഹിയ്ക്കുന്നു. അവാർഡുകളുടെ നിലവാരം ഇടിച്ച് താഴ്ത്തുന്നതിൽ ചില തരം താഴ്ന്ന പ്രസിദ്ധീകരണങ്ങൾക്കും, സാഹിത്യത്തോടു നീതി പുലർത്താത്ത എഴുത്തുകാർക്കും പങ്കുണ്ട്. അവാർഡ് എന്ന അംഗീകാരത്തെ ലേലം വിളിച്ച് അവാർഡ് ജേതാക്കളെ  തിരഞ്ഞുഎടുക്കുന്ന പ്രസിദ്ധീകരണങ്ങളും, തനിയ്ക്ക് ജന്മസിദ്ധമായി ലഭിച്ചിട്ടില്ലാത്ത എഴുതുവാനുള്ള കഴിവിനെ പണം കൊടുത്ത് വാങ്ങി വീമ്പിളക്കി നടക്കാൻ താല്പര്യമുള്ള പണക്കാരും ഇന്ന് ധാരാളമുണ്ട്. ഇവരാണ് അവാര്ഡിന്റെയും, അവാർഡ് ജേതാക്കളുടെയും നിലവാരം ഇടിച്ച്  താഴ്ത്തുന്നതും, അവാർഡ് എന്നത് പണം കൊടുത്തു വാങ്ങാവുന്നതാണെന്ന അവബോധം സാധാരണ ജനങ്ങളിൽ  പരത്തുന്നതുമായ കീടാണുക്കൾ.        
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക