Image

സംസ്ഥാനത്ത്‌ ഡിസ്റ്റിലറിയും ബ്രൂവറിയും അനുവദിച്ചതിന്‌ പിന്നില്‍ വന്‍ അഴിമതിയെന്ന്‌ ചെന്നിത്തല

Published on 26 September, 2018
സംസ്ഥാനത്ത്‌  ഡിസ്റ്റിലറിയും ബ്രൂവറിയും അനുവദിച്ചതിന്‌ പിന്നില്‍ വന്‍ അഴിമതിയെന്ന്‌  ചെന്നിത്തല


തിരുവനന്തപുരം: സംസ്ഥാനത്ത്‌ പുതുതായി ഒരു ഡിസ്റ്റിലറിയും മൂന്ന്‌ ബ്രുവറികളും രഹസ്യമായി അനുവദിച്ചതിന്‌ പിന്നില്‍ വന്‍ അഴിമതി നടന്നുവെന്ന്‌ പ്രതിപക്ഷ നേതാവ്‌ രമേശ ചെന്നിത്തല. മന്ത്രിസഭ പോലും അറിയാതെയാണ്‌ ഈ തീരുമാനമെടുത്തതെന്നും അദ്ദേഹം ആരോപിച്ചു.

കൊച്ചിയില്‍ ബ്രൂവറി സ്ഥാപിക്കാന്‍ കിന്‍ഫ്രയുടെ 10 ഏക്കര്‍ ഭൂമി വിട്ടുനല്‍കിയെന്നും കഴിഞ്ഞ 17 വര്‍ഷമായി ഡിസ്റ്റിലറികളും ബ്രൂവറികളും അനുവദിച്ചിരുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയുടെ അറിവോടെയാണ്‌ ഇക്കാര്യങ്ങളെല്ലാം നടന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട്‌ പറഞ്ഞു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക